Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ഷെഡിൽ കിടന്നുറങ്ങിയ ആളാണ് ഞാൻ'; വീഡിയോയുമായി അഖിൽ മാരാർ,'നശിക്കും എന്ന് പറയുന്നത് കേൾക്കുമ്പോൾ..'

താത്വിക അവലോകനം എന്ന സിനിമ സംവിധാനം ചെയ്തെങ്കിലും അഖിൽ മാരാർ എന്ന വ്യക്തിയെ മലയാളി ആരാധകർ സ്വീകരിച്ചത് ബിഗ് ബോസ് എന്ന ഷോയിലൂടെയാണ്. ഷോയിലെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ തന്റെ ഹേറ്റേഴ്സിനെ അടക്കം ആരാധകരാക്കിമാറ്റാൻ അഖിലിന് സാധിച്ചു. വളരെ പെട്ടെന്ന് തന്നെ ഷോയിലെ മികച്ച മത്സരാർത്ഥിയായി ഉയർന്ന് വരാനും അഖിലിന് കഴിഞ്ഞു. ഒടുവിൽ ബിഗ് ബോസ് സീസൺ 5 കിരീടവും ഉയർത്തിയാണ് അഖിൽ ഹൗസിന്റെ പടിയിറങ്ങിയത്.

ബിഗ് ബോസും ഷോയുടെ ടൈറ്റിൽ വിജയവുമെല്ലാം തന്റെ ജീവിതത്തിൽ തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് പറയുകയാണ് അഖിൽ. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രതികരണം. സംവിധായകൻ ആകുന്നതിനൊക്കെ മുൻപുള്ള തന്റെ ജീവിതത്തെ കുറിച്ചും 2023 ലെ നേട്ടങ്ങളെ കുറിച്ചും അഖിൽ വീഡിയോയിൽ പറഞ്ഞു. മുൻപ് താൻ കഴിഞ്ഞ ഷെഡും അഖിൽ വീഡിയോയിൽ കാണിക്കുന്നുണ്ട്. അഖിലിന്റെ വാക്കുകളിലേക്ക്

akhilmarar-
a

'2023 എന്നത് എന്നെ സംബന്ധിച്ച് ജീവിതത്തിൽ ഒരുപാട് മാറ്റമുണ്ടായ വർഷമാണ്. ജീവിതത്തിൽ സാമ്പത്തികമായി ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ ഉണ്ടായെന്നതൊഴിച്ചാൽ ഞാൻ എന്ന വ്യക്തിയിൽ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. തീരുമാനങ്ങൾ വളരെ ശക്തമായിട്ട് എടുക്കുന്നയാളാണ് ഞാൻ.അതുകൊണ്ട് തന്നെ നോ എന്ന് വളരെ ആത്മവിശ്വാസത്തോടെ ഞാൻ പറയും. എന്റെ വ്യക്തിത്വം പണയം വെച്ച് ഒന്നിലേക്കും പോകാത്ത ആളാണ് ഞാൻ. അപ്പോൾ എല്ലാവരും വരും നീ നശിച്ച് പോകുമെന്ന്. കാരണം ഞാൻ അഹങ്കാരിയാണല്ലോ. നശിക്കുമെന്ന് പറയുമ്പോൾ ഞാൻ ദ ഈ ഷെഡിനെ കുറിച്ച് ആലോചിക്കും. കുറെക്കാലം ഇ ഷെഡിൽ കിടന്ന് ഉറങ്ങിയ ആളാണ്. ഫൈവ് സ്റ്റാർ ഹോട്ടലിൽ കിടന്ന് ഉറങ്ങിയാലും ഷെഡിൽ കിടന്നുറങ്ങിയാലും സുഖമായി ഉറങ്ങുന്നയാളാണ് ഞാൻ. ഇത് തന്നെയാണ് എന്റെ ആത്മവിശ്വാസം', അഖിൽ പറഞ്ഞു.

വീഡിയോയിൽ അമ്മയേയും അഖിൽ കാണിക്കുന്നുണ്ട്. ഒത്തിരി പൈസ ഉണ്ടായിട്ടും അഖിൽ അമ്മയെ തൊഴിലുറപ്പ് പണിക്ക് വിടുന്നുണ്ടെന്ന് പരാതി കേൾക്കുന്നുണ്ട് പണി നിർത്താൻ അമ്മ തയ്യാറാണോയെന്ന് അഖിൽ വീഡിയോയിൽ ചോദിക്കുന്നുണ്ട്. ഇതിന് അമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു-'എന്റെ മകൻ ഏത് അവസ്ഥയിലെത്തിയാലും പണം ഉണ്ടാക്കിയാലും എന്റെ ആരോഗ്യ സ്ഥിതി അനുവദിക്കുന്നത് വരെ ഞാൻ പണിക്ക് പോകും. ഇന്നലെ വരെ ഞങ്ങൾ എങ്ങനെയാണോ ജീവിച്ചത് നാളേയും അങ്ങനെ തന്നെയായിരിക്കും', അവർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+