Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങളുടെ ഹീറോ ഇപ്പോള്‍ എന്ത് ചെയ്യുന്നു: സിനിമയില്ലാതെ അഖില്‍, ജുനൈസും നാദിറയും രക്ഷപ്പെട്ടു

ബിഗ് ബോസ് മലയാളം സീസണ് 6 ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ആരൊക്കെയാവും ഇത്തവണ മത്സരാർത്ഥികളായി ഉണ്ടാവുക എന്നത് സംബന്ധിച്ച കൃത്യമായ സൂചനകളും പുറത്ത് വന്ന് കഴിഞ്ഞു. അതേസമയം തന്നെ സീസണ്‍ 5 ലെ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നുവെന്ന് അറിയാനുള്ള ആകാംക്ഷയും ബിഗ് ബോസ് പ്രേക്ഷകർക്കുണ്ട്.

അഖില്‍ മാരാർ

ബിഗ് ബോസ് വിജയികൂടിയായ സംവിധായകന്‍ ഇതുവരെ തൻ്റെ സിനിമാ പ്രോജക്ടുകൾ ഒന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഉദ്ഘാടനങ്ങളിലും അഭിമുഖങ്ങളിലും അദ്ദേഹം കൂടുതൽ സജീവമായി കാണപ്പെട്ട ഒരു വർഷം കൂടിയാണ് കടന്നു പോയത്. കൂടാതെ രാഷ്ട്രീയ നിലപാടുകള്‍ അദ്ദേഹം പതിവ് പോലെ തുറന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. മുൻ ബിഗ് ബോസ് മത്സരാർത്ഥി ഫിറോസ് ഖാനുമായി അദ്ദേഹം അടുത്തിടെ ഓണ്‍ലൈനിലൂടെ തർക്കത്തില്‍ ഏർപ്പെട്ടതും വാർത്തയായിരുന്നു. അഖില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഉടനുണ്ടാകുമെന്ന പ്രതീക്ഷയും പ്രേക്ഷകർക്കുണ്ട്.

suchithra-akhil-marar-

ഷിജു

സീസണ്‍ 5 ലെ ഫൈനലിസ്റ്റാണ് ഷിജു തൻ്റെ തെലുങ്ക് പ്രൊജക്റ്റുകളുടെ തിരക്കിലാണ്. താരം അടുത്തിടെ തൻ്റെ ഒന്നിലധികം സിനിമാ പ്രോജക്ടുകളും തെലുങ്കിൽ ഒരു വെബ് സീരീസും പ്രഖ്യാപിച്ചിട്ടുണ്ട്.

ശോഭ വിശ്വനാഥ്

ഷോയ്ക്ക് ശേഷം വളരെ അധികം ആവേശത്തോടെ തൻ്റെ സംരംഭക സംരംഭങ്ങളെ ഉയരങ്ങളിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് ശോഭ. താരത്തിന്റേതായ ചില ഫോട്ടോ ഷൂട്ട് പരീക്ഷണങ്ങളും ഇക്കാലയളവില്‍ ഉണ്ടായിട്ടുണ്ട്.

നാദിറ

ബിഗ്ബോസിലൂടെ വ്യക്തിപരമായും തൊഴില്‍പരവുമായി നേട്ടമുണ്ടാക്കിയ ഒരു വ്യക്തിയാണ് നാദിറ. കുടുംബവുമായി വീണ്ടും ഒന്നിച്ചു എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. നാദിറ അഭിനയിച്ച 'എൽഎൽബി' എന്ന സിനിമയും പുറത്തിറങ്ങി.

റിനോഷ് ജോർജ്

റിനോഷ് ജോർജ് അടുത്തിടെ സീസണിലെ സഹമത്സരാർത്ഥിയായ ലച്ചുവിനൊപ്പം ഒരു മ്യൂസിക് വീഡിയോയിലൂടെ ആരാധകർക്ക് മുന്‍പില്‍ എത്തിയിരുന്നു. നടൻ ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ലച്ചു ഗ്രാം

ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്നാണ് ഷോയില്‍ നിന്നും പുറത്ത് പോകേണ്ടി വന്ന താരമാണ് ലച്ചു. ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമായി തന്നെ ലച്ചുവുണ്ട്. സിനിമയിലും സീരീസിലുമൊക്കെ സജീവമായി മാറാനുള്ള ഒരുക്കത്തിലാണ് ലച്ചു ഗ്രാം. ഈയ്യടുത്ത് ലച്ചുവും റിനോഷും ഒരുമിച്ചുള്ള മ്യൂസിക് വീഡിയോ പുറത്തിറങ്ങി.

റെനീഷ

സീസണിലെ ഫസ്റ്റ് റണ്ണറപ്പായ താരത്തിന്റെ എക്സിറ്റ് എന്ന പടം അടുത്തിടെ പുറത്തിറങ്ങി. ബിഗ് ബോസിന് മുമ്പ് അഭിനയിച്ച പടമായിരുന്നു ഇത്. താരത്തിന്റെ ചില സുന്ദരമായ ഫോട്ടോഷൂട്ടുകളും ആരാധകർക്ക് കാണാന്‍ സാധിച്ചു.

ജുനൈസും സാഗറും

ജോജു ജോർജ്ജ് ചിത്രത്തിലൂടെ സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് ജുനൈസ്. മറ്റൊരു സഹമത്സരാർത്ഥിയായ സാഗറും ഇതേ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ജുനൈസിന്റെ ഏതാനും റീല്‍സും അടുത്തിടെ പുറത്ത് വന്നിരുന്നു.

സുചിത്ര

മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടെ വാലിബനില്‍ പ്രധാന കഥാപാത്രത്തെ വതരിപ്പിച്ചു എന്നതാണ് സുചിത്രയുടെ ഏറ്റവും വലിയ നേട്ടം. താരതിന്റേതായ ഏതാനും ചിത്രങ്ങള്‍ കൂടെ വരാനിരിക്കുന്നുവെന്നാണ് സൂചന

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+