'ഇവൻ മാധവിന് ഒരു ഭീഷണി ആകുമല്ലോ, മലയാളത്തിലെ അടുത്ത സൂപ്പർസ്റ്റാർ, എന്തൊര് തള്ള്', അഖിൽ മാരാർക്ക് ട്രോൾ പൂരം
ബിഗ് ബോസ് വിജയി ആയതോടെ താരമായി മാറിയ സംവിധായകന്‍ അഖില്‍ മാരാര്‍ ഇപ്പോള്‍ സിനിമാഭിനയത്തിലും ഒരു കൈ നോക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. അഖില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്ന മിഡ്‌നൈറ്റ് ഇൻ മുള്ളന്‍കൊല്ലി എന്ന സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
ഇതിന് പിന്നാലെ നിരവധി ട്രോളുകളാണ് അഖില്‍ മാരാര്‍ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ട്രോളുകള്‍ കൊണ്ട് ട്രെയിലര്‍ ഹിറ്റ് ആയെന്ന് അഖില്‍ മാരാര്‍ പറയുന്നു. അന്തംകമ്മികളാണ് ഇതിന് പിന്നിലെന്നാണ് അഖില്‍ പറയുന്നത്.
താന്‍ നിയമസഭയിലേക്ക് മത്സരിക്കുമോ എന്നായിരുന്നു ആദ്യം അന്തങ്ങള്‍ ഭയന്നിരുന്നതെങ്കില്‍ ഇപ്പോള്‍ താന്‍ സിനിമയില്‍ സ്റ്റാര്‍ ആകുമോ എന്നാണ് ഭയം എന്നും അഖില്‍ മാരാര്‍ പറയുന്നു. അതേസമയം കമന്‌റുകളില്‍ അഖില്‍ മാരാര്‍ക്ക് രൂക്ഷ പരിഹാസമാണ് ലഭിക്കുന്നത്.

അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' താര നിരകൾ ഒന്നുമില്ലാത്ത ഒരു കൊച്ചു ചിത്രം യൂ ടൂബിൽ ട്രെൻഡിങ് 6 ആയതിനു കാരണം നിങ്ങളുടെ സ്നേഹമാണ്..
2 ദിവസം മുൻപ് വരെ നിയമസഭ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുമോ എന്ന ഭയം ആയിരുന്നു അന്തങ്ങൾക്ക്... ട്രെയിലർ കണ്ടതോടെ ഞാൻ സിനിമയിൽ എങ്ങാനും സ്റ്റാർ ആകുമോ എന്ന ഭയത്തിൽ ആണ് അന്തങ്ങൾ.. ഇങ്ങനെ പേടിക്കല്ലേടാ.
നിങ്ങളുടെ ട്രോളുകൾ കൊണ്ട് ട്രെയിലർ ഹിറ്റ് ആയി... ഇനി സിനിമ കൂടി അന്തങ്ങൾ ഏറ്റെടുക്കും എന്ന് വിശ്വസിക്കുന്നു... രാവിലെ, ഉച്ചക്ക്,രാത്രി മൂന്ന് നേരം എനിക്കെതിരെ ട്രോൾ ഉണ്ടാക്കി ആക്ഷേപിക്കണം സത്യത്തിൽ നിങ്ങളാണ് എന്റെ യഥാർത്ഥ ഫാൻസ്.. എന്റെ ശക്തി, എന്റെ ഊർജം.. അടുത്ത മാസം കേരള ക്രിക്കറ്റ് ലീഗ് തുടങ്ങും സഞ്ജു സാംസണ് കളിക്കുന്ന കൊച്ചി ബ്ലൂ ടൈഗേർസിന്റെ ഭാഗമാണ് ഞാൻ.... പേടിക്കണ്ട ക്രിക്കറ്റ് കളി ഞാൻ ഉപേക്ഷിച്ചു.. അഞ്ച് പൈസ മാർക്കറ്റ് ചെയ്യാതെ ഒരു ട്രെയിലർ ട്രെൻഡിംഗ് ആക്കി തീർത്തതിൽ നന്ദിയുണ്ട് മേഴ്‌സി ഒരായിരം നന്ദി''.
കുമ്മാട്ടിക്കളി എന്ന ചിത്രത്തിലെ അഭിനയത്തിന്റെ പേരിൽ വ്യാപകമായി ട്രോളുകൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന മാധവ് സുരേഷുമായി താരതമ്യം ചെയ്തടക്കം അഖിൽ മാരാരോട് പ്രതികരിക്കുന്നവരുണ്ട്. മാധവ് സുരേഷിന് അഖിൽ മാരാർ ഒരു ഭീഷണി ആകുമല്ലോ എന്ന് ചിലർ പരിഹസിക്കുന്നു. അഖിൽ മാരാരുടെ പോസ്റ്റിന് ലഭിച്ച ചില കമന്റുകൾ ഇങ്ങനെ:
* "നിയമസഭയിലോട്ട് മത്സരിക്കുമോയെന്നു ഭയം " അത് ഇത്തിരി ഓവർ ആയിപ്പോയി... എന്നെ പൊക്കിയടിക്കാൻ എനിക്ക് ഒരു തെണ്ടിയുടെയും സഹായം വേണ്ട.....''
* ''നിങ്ങളോട് എന്നും ഒരു ബഹുമാനം ഉണ്ടായിരുന്നു കോൺഗ്രെസ്സുകാരെ സുഖിപ്പിക്കാൻ ആണോന്ന് അറിയില്ല താൻ ഇന്ത്യൻ ആർമി നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് എതിരെ നടത്തിയ അഹ് ഒറ്റ വീഡിയോ. അത് കണ്ടതിനു ശേഷം നിന്നോട് അറപ്പാണ്. നിന്റെ നട്ടെല്ലും നിലപാടും എല്ലാം പോയെന്ന് അതോടെ എനിക്ക് മനസിലായി''
* ''അന്തങ്ങൾക് സ്ഥാനാർഥി ആക്കുമോ എന്ന് ഭയം.. സ്റ്റാർ ആകുമോ എന്ന് ഭയം. എന്തെല്ലാം കോമെഡികൾ ആണ് ഈ ലോകത്ത് . നിങ്ങൾ ആറാട്ട് അണ്ണൻ, എജെപി ഒക്കെ ഒരേ വൈബ് ആണ് ഞങ്ങള്ക്ക്.. ഒരു രസം..''
* ''ഇങ്ങനെ ചിരിപ്പിക്കല്ലേ മാരാരെ.. അന്തങ്ങൾക്ക് നിന്നെ നോക്കി ഇരിക്കലാണല്ലോ പണി. വിടുവായിത്തം നിർത്തിയാൽ വളരെ നന്ന്...! അല്ലെങ്കിൽ ഒരിക്കൽ താങ്കളും വീഴും.. പിന്നെ എഴുന്നേൽക്കാൻ പറ്റിയെന്നു വരില്ല.പിടിച്ചെഴുന്നേൽപ്പിക്കാൻ ആരും ഉണ്ടായെന്നും വരില്ല. ഓർക്കണം! ഓർത്താൽ നന്ന്!!''
* ''സ്റ്റാറോ ഏത് സ്റ്റാർ. നീ നിയമസഭയിൽ മത്സരിക്കേ ക്രിക്കറ്റ് കളിക്കേ ഇനി 'സ്റ്റാർ' ആവേ ന്താന്ന് വച്ചാ നടക്കട്ടെ. രാവിലെ തന്നെ ഓരോ കോമഡി പോസ്റ്റുമായി വന്നോളും.''
* ''അണ്ണനും ,മാധവ് സുരേഷും , കൂടി ഒരുമിച്ചുള്ള പടം വന്നാൽ കേരളം ഒരു മാസം നിന്ന് കത്തും. കമ്മികൾ ഭയന്നു നിലവിളിക്കും .....''
* ''ഇന്നലെ യൂത്ത് കോൺഗ്രസ് ആംബുലൻസ് തടഞ്ഞു രോഗി മരണപ്പെട്ട സംഭവത്തിൽ മാരാർ ജീ ഫേസ് ബുക്കിലൂടെ ലൈവിൽ വന്നു ആഞ്ഞാടിക്കാത്തത് രാഹുൽ മാങ്കൂട്ടത്തെ ഭയന്നിട്ടാണെന്ന് വ്യാജ വാർത്ത പ്രചരിക്കുന്നുണ്ട്. എന്നാൽ അഖിൽ മാരാർ ജിക്ക് നട്ടെല്ല് നഷ്ട്ടപ്പെട്ടു വെന്റിലേറേറ്ററിലാണെന്ന വസ്തുത മാധ്യമങ്ങൾ മറച്ചു വെയ്ക്കാൻ ശ്രമിക്കുന്നുണ്ട്.. അഖിൽ മാരാർ ജീ നട്ടെല്ല് നഷ്ട്ടപ്പെട്ടു വെന്റിലേറ്ററിൽ കിടക്കുന്ന ചിത്രം പുറത്ത് വിട്ട് കമ്മികൾക്ക് മറുപടി കൊടുക്കണം.''
* ''മുള്ളൻകൊല്ലി അതായത് നരൻ 2. മുള്ളൻകൊല്ലി വേലായുധന്റെയും, കുന്നുമ്മൽ ശാന്തക്കും ഉണ്ടായ മകനാണ് നായകൻ (തങ്കവേലു) അഖിൽ മരാർ. ദിലീപേട്ടന് മീശമാധവൻ വഴി മലയാളത്തിലെ ആക്ഷൻ ഹീറോ ഇമേജ് കിട്ടിയത് പോലെ ഈ മുള്ളൻ കൊല്ലി വഴി അഖിൽ മാറാർക്കും അങ്ങനെ ഒരു സ്ഥാനം കിട്ടട്ടെ.. മലയാള സിനിമയുടെ പുത്തൻ താരോദയം സൂപ്പർസ്റ്റാർ അഖിൽ മരാർ''












Click it and Unblock the Notifications