അഖിൽ മാരാറിന് ലക്ഷങ്ങളുടെ ആസ്തി, എന്നിട്ടും അമ്മയെ തൊഴിലുറപ്പിന് വിടുന്നു'; മറുപടിയുമായി അമ്മ
കൊച്ചി: ബിഗ് ബോസ് എന്ന ഒറ്റ ഷോയിലൂടെ സാമ്പത്തികമായി നേട്ടം കൊയ്ത താരങ്ങളിലൊരാളാണ് അഖിൽ മാരാർ. തനിക്ക് ലക്ഷങ്ങളുടെ സമ്പാദ്യമുണ്ടെന്ന് അടുത്തിടേയും അഖിൽ വ്യക്തമാക്കിയിരുന്നു. ഒരു ലക്ഷം രൂപ ഉണ്ടാക്കുകയെന്നത് ഒറ്റ മണിക്കൂർ കൊണ്ട് തനിക്ക് സാധിക്കുമെന്നാണ് അഖിൽ വ്യക്തമാക്കിയത്. എന്നാൽ ഇത്രയൊക്കെ സമ്പാദിച്ചും പ്രതിഫലം ലഭിച്ചിട്ടും അഖിൽ തന്റെ മാതാപിതാക്കളെ സംരക്ഷിക്കുന്നില്ലെന്ന ആക്ഷേപമാണ് ചിലർ ഉന്നയിക്കുന്നത്. ഇത്രയും കാശുള്ള മകൻ എന്തിനാണ് അമ്മയെ തൊഴിലുറപ്പ് തൊഴിലിന് വിടുന്നതെന്നും ചിലർ വിമർശിക്കുന്നു. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് അഖിലും അമ്മ അമ്മിണിയും. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം,വായിക്കാം
'മകൻ എന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റി തരുന്നുണ്ട്. ഞാൻ തൊഴിലുറപ്പിന് പോകുന്നത് എന്റെ മനസിന്റെ സന്തോഷമാണ്. കൂട്ടുകാരുടെ കൂടെ ചിലവഴിക്കുന്നതിന് വേണ്ടിയാണ്. തൊഴിലുറപ്പിന് പോയി കൊണ്ട് വന്നിട്ട് എനിക്ക് ജീവിക്കേണ്ട സാഹചര്യം ഇല്ല. ആൾക്കാര് പറയും പോലെ എന്റെ മകൻ അല്ല എന്നെ നിർബന്ധിച്ച് തൊഴിലുറപ്പിന് അയക്കുന്നത്. ഞങ്ങളുടെ കാര്യത്തിൽ നാട്ടുകാർ വല്യ രീതിയിൽ ഇടപെടേണ്ട കാര്യമില്ല. ഞങ്ങൾ പണക്കാരായി ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ സാധാരണക്കാരാണ്, അങ്ങനെ തന്നെ ജീവിക്കാനാണ് ഇഷ്ടം.

പിന്നെ അച്ഛനും മകനുമായി വഴക്കുണ്ടായിരുന്നു. അത് സ്വാഭാവികമല്ലേ,അമ്മയും മക്കളും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകും. അതൊക്കെ കുടുംബത്തിലെ കാര്യങ്ങളല്ലേ, അതൊക്കെ വലിച്ചിഴക്കേണ്ട കാര്യമുണ്ടോ? അവിടേം ഇവിടേം കേൾക്കുന്നതൊക്കെ ഫേസ്ബുക്കിൽ പറയുക, അധിക്ഷേപിക്കാൻ ശ്രമിക്കുക, ഇതിലൊക്കെ എന്ത് നേട്ടമാണ്? എന്നെ മാനസികമായി ബുദ്ധിമുട്ടിച്ചതിന് ഞാൻ പറഞ്ഞിട്ടാണ് എന്നെ അധിക്ഷേപിച്ചയാൾക്കെതിരെ മകൻ കേസ് കൊടുത്തത്. എന്നെ ശരിക്കും ശല്യം ചെയ്തൊരു വീഡിയോ ആണത്. ', അമ്മ പറഞ്ഞു.
'ഞാനും ഇങ്ങനെയൊക്കെ ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്. എന്നാൽ ഞാനൊരു ഷോ ബിസിനസിന്റെ ഭാഗമാണ്. പിന്നെ നമ്മുക്കൊക്കെ കുറേ ആഗ്രഹങ്ങളും ഉണ്ടല്ലോ. പിന്നെ ഇപ്പോൾ കേസ് കൊടുത്തത്, നേരത്തേയും ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് എനിക്കെതിരെ ചിലർ യുട്യൂബിലൂടെ രംഗത്തെത്തി. എന്നാൽ അത് വിട്ട് കളഞ്ഞതാണ് ഞാൻ. നിങ്ങൾക്കൊക്കെ എന്നെ എന്തും പറയാം. കാരണം ഇതിനൊയൊക്കെ അതിജീവിക്കാനുള്ള ശേഷി എനിക്കുണ്ട്. എന്നാൽ വീട്ടുകാർ അങ്ങനെയല്ല, അതേസമയം അമ്മയ്ക്ക് എന്നെക്കാളും അതിജീവിക്കാനുള്ള ശേഷി ഉണ്ട്. കാരണം ജനിച്ച് വളർന്ന കാലം തൊട്ട് നരകയാതനേം ബുദ്ധിമുട്ടുകളാണ്. ഇപ്പോഴും ഇവരുടെ കാര്യം ഓർക്കുമ്പോൾ കഷ്ടം തോന്നും, ഇവരെ പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീയെ ഞാൻ വേറെ കണ്ടിട്ടില്ല. പക്ഷെ ഇവർക്ക് ഇതൊന്നും ബുദ്ധിമുട്ടല്ല. പ്രതിസന്ധികളെ അതിജീവിച്ച വ്യക്തിയാണ്. ഞാനൊക്കെ വേണ്ടപ്പെട്ടവരുടെ കാര്യം വരുമ്പോൾ ബുദ്ധിമുട്ടും. എന്നാൽ അമ്മ അങ്ങനെ അല്ല. അച്ഛൻ രണ്ട് നില കെട്ടിടത്തിൽ നിന്ന് വീണപ്പോഴൊക്കെ ആശുപത്രിയിൽ നിന്ന് നോക്കിയത് അമ്മയാണ്. എനിക്ക് പക്ഷെ വേണ്ടപ്പെട്ടവർക്ക് ഒരുപ്രശ്നം വരുമ്പോൾ എന്റെ എല്ലാ ധൈര്യവും പോവും, ആശുപത്രി , മരണം എന്നതൊക്കെ എനിക്ക് പൊതുവെ ബുദ്ധിമുട്ടുള്ള കാര്യമാണ് ', അഖിൽ പറഞ്ഞു.
അച്ഛനുമായുള്ള വഴക്കിനെ കുറിച്ച് താൻ ബിഗ് ബോസിൽ തന്നെ വ്യക്തമാക്കിയതാണെന്നും അഖിൽ വ്യക്തമാക്കി. 'സ്ഫടികം സിനിമയിൽ ലാലേട്ടന്റെ കഥാപാത്രം പോലെ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങൾ ഞങ്ങൾ തമ്മിലുണ്ടെന്ന് പറഞ്ഞതാണ്. ഞാനെന്താണെന്ന് മനസിലാക്കണമെങ്കിൽ ബിഗ് ബോസ് കാണണമായിരുന്നു. അതുകൊണ്ടാണല്ലോ ഒരു വിഭാഗം ആളുകൾ എന്നെ ഇഷ്ടപ്പെടുന്നത്. അല്ലാതെ എന്തെങ്കിലും റീലൊക്കെ കണ്ട് വിമർശിക്കാൻ വരരുത്.












Click it and Unblock the Notifications