Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപേട്ടന്‍ നേരത്തേയും വിളിച്ചിരുന്നു; 33-കാരിയായിട്ടും എന്തുകൊണ്ട് വിവാഹം കഴിച്ചില്ല: അഖില ശശിധരന്‍ പറയുന്നു

അഭിനയിച്ചത് കേവലം രണ്ട് സിനിമകളില്‍ മാത്രമാണെങ്കിലും മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് അഖില ശശിധരന്‍. ദിലീപ് നായകനായ ഹിറ്റ് ചിത്രം കാര്യസ്ഥനായിരുന്നു അഖിലയുടെ ആദ്യ ചിത്രം. പിന്നാലെ പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മോശം ചിത്രമെന്ന് ചിലരെങ്കിലും വിശേഷിപ്പിക്കുന്ന തേജാ ഭായിലും അഖില നായികയായി.

സിനിമയില്‍ എത്തുന്നതിന് മുമ്പ് റിയാലിറ്റി ഷോ മത്സരാർത്ഥി, അവതാരക എന്നീ നിലകളിലും ശ്രദ്ധേയയായിരുന്നു അഖില. തേജാഭായിയുടെ പരാജയത്തിന് പിന്നാലെ ഒരു ചിത്രത്തിലോ വേദിയിലോ അഖിലയെ കാണാന്‍ കഴിഞ്ഞില്ല. സിനിമ രംഗ വിട്ട പലരും സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണെങ്കിലും അവിടേയും അഖില ഉണ്ടായിരുന്നില്ല. ഒടുവില്‍ ഇതാ വർഷങ്ങള്‍ക്ക് ശേഷം തന്റെ വിശേഷങ്ങളുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കകയാണ് അഖില ശശിധരന്‍.

dileep-akhila

സിനിമ മേഖലയില്‍ ഉണ്ടായിരുന്നില്ലെങ്കിലും മറ്റ് കലാരംഗങ്ങളില്‍ സജീവമായിരുന്നുവെന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അഖില ശശിധരന്‍ വ്യക്തമാക്കുന്നത്. ഞാന്‍ ഇവിടെയൊക്കെ തന്നെയുണ്ടായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൂടി വന്നതിനാല്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ആളുകള്‍ക്ക് അറിയമെന്ന് കരുതുന്നത്. സാമൂഹികമാധ്യമങ്ങളില്‍ ഉണ്ടെങ്കിലേ ജീവിച്ചിരിപ്പുള്ളൂ എന്ന് പറയുന്ന കാലഘട്ടത്തില്‍ ജീവിക്കുന്നത് കാരണമായിരിക്കാം, അവയില്‍ സജീവമായില്ലെങ്കില്‍ എവിടെപ്പോയെന്ന് ചോദിക്കുന്നതും അഖില പറയുന്നു.

കാര്യസ്ഥന് മുന്ന് വേറേയും സിനിമകള്‍ക്ക് വിളിച്ചിരുന്നു. ആ സമയത്ത് പഠിത്തവും മറ്റ് കാരണങ്ങളാലും അത് ചെയ്യാന്‍ സാധിച്ചില്ല. കാര്യസ്ഥനിലേക്ക് വിളി വന്നപ്പോള്‍ അതിനോട് യെസ് പറയാന്‍ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. അത് ഒരു സ്പെഷ്യല്‍ മൂവിയായിരുന്നു. ദിലീപേട്ടന്റെ നൂറാമത് ചിത്രം. തിരക്കഥാകൃത്തുക്കളായ സിബി കെ തോമസ് - ഉദയ കൃഷ്ണ എന്നിവരാണ് ആദ്യം എന്നെ വിളിക്കുന്നത്. കഥയെക്കുറിച്ചൊക്കെ അവർ കൃത്യമായി പറഞ്ഞ് തന്നിരുന്നു.

എന്റെ സാഹചര്യങ്ങള്‍ ഒത്തുവന്ന സമയത്ത് തന്നെ ലഭിച്ച ഏറ്റവും നല്ല സിനിമയായിരുന്നു കാര്യസ്ഥന്‍ എന്ന് തോന്നുന്നു. ആ സിനിമയിലെ അനുഭവം എന്ന് പറയുന്നത് ഏറെ മനോഹരമായിരുന്നു. ഒരുപാട് മുതിർന്ന കലാകാരന്മാരുണ്ട്. സിനിമയില്‍ കാണുന്ന ആ ഒരു വൈബ്രന്‍സ് സെറ്റിലുമുണ്ടായിരുന്നു. ജികെ പിള്ള സാറിനോടൊപ്പമുള്ള ഒരു സീനായിരുന്നു എന്റേതായി ആദ്യം എടുത്തതെന്നും അഖില പറയുന്നു.

ദിലീപേട്ടന്‍ എന്നെ കാര്യസ്ഥന് മുമ്പും വിളിച്ചിരുന്നു. അതായത് അതിന് മുമ്പും ഞങ്ങള്‍ സംസാരിച്ചിരുന്നു. ഞാന്‍ ദിലീപ് സർ എന്ന് വിളിച്ച സമയത്ത് അങ്ങനെയൊന്നും വിളിക്കേണ്ട.. ദിലീപേട്ടാ എന്ന് വിളിച്ചാല്‍ മതിയെന്ന് പറഞ്ഞു. തിരക്കഥ കേള്‍ക്കാന്‍ പോയ സമയത്തും ദിലീപേട്ടനെ കണ്ടിരുന്നുവെന്നും അഖില പറയുന്നു.

എന്തുകൊണ്ട് ഇതുവരെ വിവാദം കഴിച്ചില്ല എന്നതിനെക്കുറിച്ചും താരം അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. കല്യാണം കഴിഞ്ഞിട്ടില്ല, അത് ഇതുവരെ ഒത്ത് വന്നിട്ടുണ്ടാകില്ല. അതുകൊണ്ടാണല്ലോ കല്യാണം കഴിക്കാതിരിക്കുന്നത്. വിവാഹം നിർബന്ധമുണ്ടോ എന്ന് ചോദിച്ചാൽ അങ്ങനേയുമില്ല. എനിക്ക് പൂർണത നൽകാൻ ഒരാൾ വേണമെന്ന് തോന്നുന്നില്ല. എന്തെങ്കിലും ശൂന്യത നികത്താൻ വേണ്ടിയാണോ എന്ന് ചോദിച്ചാൽ എനിക്കങ്ങനെയൊരു ഫീലിം​ഗ് ഇല്ല. എന്നാൽ ജീവിതത്തിലേക്ക് അർത്ഥവത്തായ ഒന്നായി മാറുമെങ്കിൽ വിവാഹം ചെയ്യാന്‍ തയ്യാറാണ്.

പിന്നീട് സിനിമകള്‍ ചെയ്യാതിരിക്കാന്‍ നിരവധി കാരണങ്ങൾ ഉണ്ട്. ഒരു സിനിമ നടക്കണമെങ്കിൽ പല ഘടകങ്ങളും ഒരുമിച്ചു വരണം-വ്യക്തിപരമായ താൽപര്യം, സുഖം, അവസരങ്ങൾ എന്നിവയെല്ലാം. കാര്യസ്ഥൻ, തേജ ഭായ് ആൻഡ് ഫാമിലി എന്നീ ചിത്രങ്ങൾക്ക് ശേഷം ഞാൻ സിനിമയിൽ നിന്ന് പൂർണമായും വിട്ടുനിന്നില്ല. ഞാൻ സജീവമായിരുന്നു, നിരവധി ഷോകളിൽ പങ്കെടുത്തു, നൃത്തവും മറ്റ് പ്രവർത്തനങ്ങളും തുടർന്നു. എന്നാൽ, പിന്നീട് വന്ന ചില വാർത്തകൾ കാരണം, ജനങ്ങളുടെ മനസ്സിൽ ഞാൻ സിനിമയിൽ നിന്ന് പൂർണമായും മാറിനിന്നു എന്നൊരു തെറ്റിദ്ധാരണ രൂപപ്പെട്ടതായിരിക്കാമെന്നും അഖില കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+