ഇന്ന് താമസം കോടികൾ വിലമതിപ്പുള്ള വീട്ടിൽ; പക്ഷേ 500 രൂപയക്ക് അന്ന് താമസിച്ച ആ വീട് സ്വന്തമാക്കാൻ അക്ഷയ് കുമാർ
കുട്ടിക്കാലം ചെലവഴിച്ച വീടിനോട് അടുപ്പം ഉണ്ടാവുന്നത് സാധാരണമാണ്. ഒരുപാട് ഓർമ്മകൾ ഉണ്ടാവും. അവിടെ ചെല്ലുമ്പോഴൊക്കെ വല്ലാത്തൊരു മാനസികാവസ്ഥ നമുക്ക് അനുഭവിക്കാൻ പറ്റും. ഇപ്പോൾ താന്റെ കുട്ടിക്കാലത്ത് കുടുംബസമേതം ചെലവിഴിച്ച വീടിനെക്കുറിച്ച് ഉള്ള ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാർ.
ആ വീട് വിലയ്ക്ക് വാങ്ങാൻ ഒരുങ്ങുകയാണ് അദ്ദേഹം. 500 രൂപ മാസ വാടകയ്ക്ക് ആയിരുന്നു അന്ന് അവിടെ താമസിച്ചിരുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ ഇന്റർവ്യൂവിലാണ് ആ വീടിനെക്കുറിച്ച് അദ്ദേഹം പറയുന്നത്. ബാന്ദ്ര ഈസ്റ്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്.

ആ വീട്ടിലേക്ക് എത്തുമ്പോൾ തനിക്ക് ഭയങ്കര സന്തോഷം തോന്നാറുണ്ടെന്ന് അക്ഷയ് കുമാർ പറയുന്നു. ആ സന്തോഷം ലഭിക്കാൻ വേണ്ടി മാത്രം അവിടേക്ക് ചെല്ലാറുണ്ടെന്നും അക്ഷയ് പറയുന്നു. അടുത്തിടെയാണ് അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ നവീകരണം നടക്കുന്ന കാര്യം അറിഞ്ഞത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ഫ്ലാറ്റിലായിരുന്നു കുടുംബതത്തിനൊപ്പം അദ്ദേഹം താമസിച്ചിരുന്നത്. മാറ്റങ്ങൾ വരുത്തി കൈമാറ്റം ചെയ്യുന്നതിന് മുമ്പ് ആ വീട് തനിക്ക് സ്വന്തമാക്കാൻ താല്പര്യം ഉണ്ടെന്ന് അദ്ദേഹം ഉടമകളെ അറിയിച്ചു.
രണ്ട് മുറികളുള്ള ഫ്ലാറ്റാണ് ഇപ്പോൾ നിർമ്മിക്കപ്പെടുന്നത്. അവിടെ താമസിച്ചിരുന്ന കാലത്തെ മനോഹരമായ ഓർമ്മകൾ ഇപ്പോഴും മനസ്സിൽ ഉള്ളതായി അദ്ദേഹം പറഞ്ഞു. ഇപ്പോൾ ആ വീട്ടിൽ താനുമായി ബന്ധമുള്ള ആരുമില്ല, എങ്കിലും അവിടം സ്വന്തമാക്കണമെന്ന ആഗ്രഹമാണ് മനസ്സിൽ ഉള്ളതെന്നും അദ്ദേഹം പറയുന്നു.
പഴയ വീടിന് സമീപത്ത് ഒരു പേര മരം നിന്നിരുന്നു. സഹോദരിക്കൊപ്പം അതിൽ നിന്നും പേരയ്ക്കകൾ പറിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. ജോലി കഴിഞ്ഞ് അച്ഛൻ വരുന്നത് കാത്ത് സഹോദരിക്കൊപ്പം അപ്പാർട്ട്മെന്റിലെ ജനാലയിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്നതുമൊക്കെ അദ്ദേബം ഓർത്തെടുക്കുന്നു. അദ്ദേഹം ഇപ്പോൾ മുംബൈയിലെ ജുഹുവിൽ കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ആഡംബര ഭവനത്തിലാണ് അദ്ദേഹം താമസിക്കുന്നത്.
മനോഹരമായി ഒരുക്കിയ ഇന്റീരിയറും ആകർഷകമായ ആർട്ട് വർക്കുകളും ഒന്നിപ്പിച്ച് ഓരോ കോണിലും തങ്ങളുടെ വ്യക്തിത്വം പ്രകനമാക്കിക്കൊണ്ടുള്ള രീതിയിലാണ അക്ഷയ് കുമാറും ഭാര്യയും വീട് ഒരുക്കിയത്. റിപ്പോർട്ട പ്രകാരം 80 കോടിയാണ വീടിന്റെ വില മതിപ്പ്. ഹോം തിയറ്റർ, പൂർണ്ണസജ്ജമായി ജിം, ഓഫീസ് മുറികൾ, പൂന്തോട്ടം എന്നിവയും ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications