ഒരു സിനിമക്ക് 145 കോടിയോ? അക്ഷയ് കുമാറിന്റെ പ്രതിഫലം എത്ര, തുറന്നുപറഞ്ഞ് താരം, ചില്ലറക്കാര്യമല്ല!
ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാർ. ഒരു ചിത്രത്തിന് താരം 60 കോടി മുതൽ 145 കോടി വരെയാണ് പ്രതിഫലമായി വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. താരത്തിന്റെ പ്രതിഫലത്തെക്കുറിച്ച് പല തരത്തിലുള്ള റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അക്ഷയ് കുമാർ തന്നെ ഇപ്പോൾ തന്റെ പ്രതിഫലത്തെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ്.
ഇപ്പോൾ താൻ സിനിമയ്ക്ക് പ്രതിഫലം വാങ്ങാറില്ലെന്നും പകരം ലാഭത്തിന്റെ ഒരു പങ്കാണ് വാങ്ങാറുള്ളതെന്നും താരം പറയുന്നു. അഭിനേതാക്കളുടെ ഉയർന്ന ശമ്പളം കാരണം സിനിമയ്ക്ക് അധികച്ചെലവ് ഉണ്ടാവുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ഇന്ന് ഒരു സിനിമയിൽ ഒപ്പിട്ടാൽ ആദ്യം തുകയൊന്നും ഈടാക്കുന്നില്ലെന്നും ഒരു ഓഹരി എടുക്കുകയാണ് ചെയ്യാറെന്നും താരം പറയുന്നു.

സിനിമ ലാഭം നേടിയാൽ ആ ലാഭത്തിൽ നിന്ന് തങ്ങൾക്കും ഒരു പങ്ക് ലഭിക്കുമെന്നും ലാഭം ലഭിച്ചില്ലെങ്കിൽ പണമൊന്നും കിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ബഡേ മിയാൻ ഛോട്ടെ മിയാൻ എന്ന ചിത്രത്തിൽ അഭിനയിക്കാൻ താരം വലിയ തുക ഈടാക്കി എന്ന് തരത്തിലുള്ള റിപ്പോർട്ടുകൾ വന്നിരുന്നു.
ഈ ഒരു സാഹചര്യത്തിൽക്കൂടിയാണ് പ്രതിഫലത്തെക്കുറിച്ച് അക്ഷയ് കുമാർ പറഞ്ഞത്. "ഖേൽ ഖേൽ മേ", "സർഫിറ", "സിങ്കം എഗെയ്ൻ" തുടങ്ങിയ മൂന്ന് സിനിമകളിലും താരം ഈ വർഷം അഭിനയിച്ചിരുന്നു. ഇനിയും താരത്തിന്റേതായി നിരവധി സിനിമകൾ വരാനുണ്ട്. "വെൽക്കം 3," "സ്കൈഫോഴ്സ്," "സി ശങ്കരൻ ബയോപിക്," "ജോളി എൽ എൽ ബി," "ഹൗസ്ഫുൾ 5," "ഹേരാ ഫേരി 3," "ഭൂത് ബംഗ്ല" എന്നിവയുൾപ്പെടെയുള്ള സിനിമകളാണ് അദ്ദേഹത്തിന്റേതായി വരാനിരിക്കുന്ന സിനിമകൾ.
അതേ സമയം അക്ഷയ് കുമാർ നായകനായി 2008 ൽ സൂപ്പർ ഹിറ്റ് ആയ സിംഗ് ഈസ് കിംഗ് എന്ന സിനിമയുടെ രണ്ടാം ഭാഗം വരുന്നുവെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ ചിത്രത്തിൽ അക്ഷയ് അവതരിപ്പിച്ച ഹാപ്പി സിംഗ് എന്ന കഥാപാത്രം ഉണ്ടാവില്ലെന്നും അക്ഷയ് കുമാറിനെ ഒഴിവാക്കി പുതിയ നായകനെ വെച്ചാണ് രണ്ടാം ഭാഗം ഇറക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം.
എന്നാൽ ഈ ചിത്രത്തിന്റെ 50% അവകാശം അക്ഷയ് കുമാറിന്റെ കമ്പനിക്കാണെന്നാണ് വിവരം. ഫ്രാഞ്ചൈസിയുടെ തുടർച്ചയ്ക്ക് അക്ഷയ് കുമാറിന്റെ അനുമതി വേണമെന്നാണ് വിവരം. എന്നാൽ മറ്റൊരു നായകനെ വെച്ച് രണ്ടാം ഭാഗം ഇറക്കാൻ അക്ഷയ് കുമാകർ അനുവദിക്കുമോ എന്നാണ് ഉയരുന്ന ചോദ്യം.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications