'അംബാനി സ്കൂളിൽ പഠിച്ചവരാണോ മഹാന്മാരായിട്ടുള്ളത്, ആ കുഞ്ഞിനെ കണ്ടിട്ട് കുറച്ചായി'; മല്ലിക സുകുമാരൻ
പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും മക്കളുമായി തനിക്ക് വലിയ കൂട്ടാണെന്ന് മുൻപ് പല അഭിമുഖങ്ങളിലും മല്ലിക സുകുമാരൻ പറഞ്ഞിട്ടുണ്ട്. കൊച്ചിയിൽ കൊച്ചുമക്കളെ കാണാൻ കഴിയുന്നതിലെ സന്തോഷവും അവർ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ പൃഥ്വിയുടെ മകൾ അലംകൃതയെ കാണാനാകാത്തതിലെ നീരസം പങ്കുവെയ്ക്കുകയാണ് അവർ. അടുത്തിടെ അലംകൃതയെ മുംബൈയിലെ അംബാനി സ്കൂളിൽ ചേര്‌ത്തിരുന്നു. ഇക്കാര്യത്തിലാണ് അവർ പരിഭവം പങ്കിട്ടത്. മല്ലികയുടെ വാക്കുകളിലേക്ക്
'അലംകൃത അച്ഛമ്മയുമായി അടുത്ത് നിൽക്കുകയായിരുന്നു, ഇവിടെ താമസിക്കും വരെ. ഇപ്പോൾ അദ്ദേഹത്തിന് അംബാനിയുടെ സ്കൂളിൽ ടെസ്റ്റ് എഴുതി അഡ്മിഷൻ കിട്ടി. ഞാൻ അതിന് പിണങ്ങി ഇരിക്കുകയാണ്. അവിടെ പഠിച്ചവരാണോ ലോകത്തിലെ മഹാൻമാർ. ഞാൻ സങ്കടം പറയുന്നതാണ്, കുറ്റമായിട്ടല്ല. കുഞ്ഞിനെ കാണാത്തതിന്‌റെ ഒരു പ്രയാസം എനിക്ക് ഉണ്ട്. ഞാൻ ചോദിക്കും ലോകം കണ്ട എത്രയോ മിടുക്കർ മലയാളികളാണ്. സ്പേസിൽ പോയവരൊക്കെ. അംബാനിയുടെ സ്കൂളിൽ പഠിച്ചവരാണോ ഇവരൊക്കെ, ആ സ്കൂളൊക്കെ ഇപ്പോൾ വന്നതല്ലേ. ഇതൊക്കെ പറയുമ്പോൾ പറയും ഇല്ലമ്മേ ഇങ്ങ് വരുമെന്ന്.

കുറെ വർക്കുകളൊക്കെ മുംബൈയിൽ അല്ലേ. പിന്നെ പുതിയൊരു വീട് വാങ്ങിയിട്ടുണ്ട്. പഴയ വീട് കൊടുത്തിട്ടാണ് വാങ്ങിയത്. നിൽക്കാനൊക്കെ സപ്റ്റംബർ ആകുമായിരിക്കും. സുപ്രിയക്കൊക്കെ അവിടെ ജീവിക്കാൻ ഇഷ്ടമായിരിക്കും. കാരണം അവർ അവിടെയാണല്ലോ ജീവിച്ചത്, അതുകൊണ്ട് ഒരു ഫ്ളാറ്റ് ഇരിക്കട്ടെ അമ്മേയെന്ന് പറഞ്ഞു. അതിന്റെ വർക്കുകളൊക്കെ ചെയ്യാനായി മുംബൈയിലേക്ക് ഇടക്കിടെ പോകേണ്ടി വരും. അപ്പോൾ കുഞ്ഞിനെ ഇവിടെ അമ്മയെ ഏൽപ്പിച്ച് പോകുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് അവിടെ ചേർത്തത്. ചേർത്തത് അങ്ങനെയൊരു സ്കൂളാണ്. അവിടെ എന്താണ് , ഏതാണ് എന്നൊക്കെ അവർക്കേ അറിയൂ.
പ്രാർത്ഥനയും നക്ഷത്രയും ഇവിടെ ഉണ്ട്. അവരെ നേരിൽ കാണാം. അലംകൃതയെ ഫോണിൽ കൂടെയുള്ള വിളിയേ ഉള്ളൂ. ഹായ് അച്ഛമ്മയെന്ന് പറയും. ഇതൊക്ക തന്നെ ആ കുഞ്ഞിനെ കണ്ടിട്ട് ഇപ്പോൾ കുറച്ചായി.
പ്രാർത്ഥനയുടെ മ്യൂസിക് കംപോസിഷൻ കേൾക്കാറുണ്ട്. അവൾ രാജുവിന്റെ ഡയറക്ഷൻ പറയും പോലാണ്. കുഞ്ഞിലെ ജസ്റ്റിൻ ബീവർ എന്ന് പറഞ്ഞ് തുടങ്ങിയതാണ്. ഏത് നേരവും ഒരു മുറിയിലിരുന്ന് പിയാനോയും ഗിറ്റാറും പാട്ടുമാണ്', മല്ലിക പറഞ്ഞു.
മകൻ പൃഥ്വിരാജിന്റെ സമർപ്പണത്തെ കുറിച്ചും മല്ലിക വാതോരാതെ സംസാരിച്ചു. അവൻ ഒരു ജോലി ഏറ്റെടുത്താൽ 100 ശതമാനം അതിൽ അർപ്പിക്കും, കഠിനാധ്വാനം ചെയ്യും. ഇപ്പോൾ മോഹൻലാലും ആന്റണി പെരുമ്പാവൂരും പൃഥ്വിരാജും മുരളീഗോപിയുമൊക്കെ ഒരു കുടുംബംപോലെയാണ് കഴിയുന്നത്. ഈ സ്നേഹം ഞാനൊക്കെ മരിക്കുന്നത് വരെ കാണാൻ പറ്റണേയെന്നും ആരും ഇവർക്കിടയിൽ പ്രശ്നം ഉണ്ടാക്കരുതേയെന്നുമൊക്കെയാണ് ആഗ്രഹിക്കുന്നത്. ഞാൻ മരുമക്കളോടൊക്കെ പറയും , അവന് അറിയാവുന്നത്രേയും നമ്മുക്ക് അറിയില്ല, അതുകൊണ്ട് അവനെ ഉപദേശിക്കാൻ പോകേണ്ടെന്ന്.
എമ്പുരാൻ സിനിമയിലെ പല രഹസ്യങ്ങളും എനിക്ക് അറിയില്ല. എല്ലാവർക്കും അറിയാൻ ആഗ്രഹമുള്ള ആ ചോദ്യം ഞാനും ചോദിച്ചു, ആരാണെന്ന് പറയാൻ പറഞ്ഞു, പറയത്തില്ല, വേണമെങ്കിൽ ഇളയമകനോട് ചോദിച്ചോ എന്നാണ് ഇന്ദ്രജിത്ത് പറഞ്ഞത്. പണ്ടൊക്കെ രാജു ചില കാര്യങ്ങളൊക്കെ പറയുമായിരുന്നു. ഇപ്പോൾ പക്ഷെ അങ്ങനെ അല്ല, അവനെ കിട്ടണ്ടേ സംസാരിക്കാൻ. പക്ഷെ എനിക്ക് വയ്യാതായപ്പോൾ ലഡാക്കിൽ ഷൂട്ടിംഗ് നിർത്തിവെച്ച് രാജു വന്നു. ഇന്ദ്രൻ ഷൂട്ടിംഗ് മാറ്റി വെച്ചു. ഇതൊക്കെ പോരെ എനിക്ക്. എനിക്കൊരു ആവശ്യം വന്നപ്പോൾ മക്കൾ വരുന്നില്ലേ', മല്ലിക സുകുമാരൻ












Click it and Unblock the Notifications