Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂക്കയെ വീഴ്ത്തിയോ നസ്‌ലെന്‍? ആലപ്പുഴ ജിംഖാന ആദ്യദിനം നേടിയത്..! പ്രേമലുവിനേക്കാള്‍ മൂന്നിരട്ടി!

വളരെ പെട്ടെന്ന് തന്നെ മുന്‍നിര നായക ശ്രേണിയില്‍ ഇടം നേടിയ താരമാണ് നസ്‌ലെന്‍. തണ്ണിമത്തന്‍ ദിനങ്ങളിലൂടെ അഭിനയരംഗത്തെത്തിയ നസ്ലന്‍ പിന്നീട് നായകനായി വളരുകയായിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പ്രേമലു മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ്. നസ്ലന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രവും പ്രേമലു തന്നെ. പിന്നാലെയിറങ്ങിയ ഐ ആം കാതലനും ഭേദപ്പെട്ട അഭിപ്രായമാണ് നേടിയത്.

അതിന് ശേഷം ഏറെ പ്രതീക്ഷയോടെ ഇന്നലെ റിലീസ് ചെയ്ത നസ്ലന്റെ ചിത്രമാണ് ആലപ്പുഴ ജിംഖാന. നസ്ലനെ കൂടാതെ ഗണപതി, അനഘ രവി, ലുക്മാന്‍ എന്നീ യുവതാരങ്ങളാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാല്‍ തന്നെ വലിയ പ്രതീക്ഷയോടെയാണ് ആലപ്പുഴ ജിംഖാന തിയേറ്ററിലെത്തിയത്.

Alappuzha Gymkhana

ആദ്യ ദിനം തന്നെ ആ പ്രതീക്ഷ നിലനിര്‍ത്താന്‍ ചിത്രത്തിനായി എന്നാണ് ബോക്‌സോഫീസ് ട്രാക്കര്‍മാര്‍ പറയുന്നത്. വിഷു റിലീസുകളില്‍ വലിയ ഹൈപ്പോടെയാണ് ആലപ്പുഴ ജിംഖാന എത്തിയത്. ആ ഹൈപ്പിന് അനുസരിച്ചുള്ള കളക്ഷനും ആദ്യ ദിനം തന്നെ പെട്ടിയിലാക്കാന്‍ ആലപ്പുഴ ജിംഖാനയ്ക്ക് സാധിച്ചു. പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍കിന്റെ കണക്ക് പ്രകാരം ആദ്യ ദിനം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 2.75 കോടിയാണ്.

ഒരു യുവതാര ചിത്രത്തെ സംബന്ധിച്ച് ലഭിക്കുന്ന മികച്ച കളക്ഷനാണ് ഇത്. മാത്രമല്ല പ്രേമലുവിന് ആദ്യ ദിനം ലഭിച്ച കളക്ഷനേക്കാള്‍ മൂന്നിരട്ടിയോളമാണിത്. പ്രേമലു ബോക്‌സ് ഓഫീസില്‍ 90 ലക്ഷം രൂപയാണ് റിലീസ് ദിവസം ചെയ്തത്. മാത്രമല്ല വിഷു റിലീസായി എത്തിയ മറ്റ് ചിത്രങ്ങളായ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ബസൂക്കയോടും ബേസില്‍ ജോസഫിന്റെ മരണമാസിനോടും മത്സരിച്ചായിരുന്നു ഈ നേട്ടം എന്നതും ചെറിയ കാര്യമല്ല.

മമ്മൂട്ടിയുടെ ബസൂക്കയുമായി മത്സരിച്ച ഒരു ചിത്രത്തിന് ലഭിക്കുന്ന ഒരു ഗംഭീര തുടക്കമാണ് ഇത്. തിയേറ്ററുകളില്‍ രാവിലെ 62.4% ഒക്യുപെന്‍സി രേഖപ്പെടുത്തിയപ്പോള്‍ വൈകുന്നേരങ്ങളില്‍ അത് 78% ആയി ഉയര്‍ന്നു. വാരാന്ത്യത്തില്‍ ചിത്രം ആലപ്പുഴ ജിംഖാന മികച്ച കളക്ഷന്‍ നേടിയേക്കും എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ആദ്യം ദിനം ബസൂക്ക 3.5 മുതല്‍ 3.7 കോടി വരെയാണ് നേടിയത്.

പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് ആലപ്പുഴ ജിംഖാനയുടെ നിര്‍മാണം. പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്. ഖാലിദ് റഹ്‌മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+