Get Updates
Get notified of breaking news, exclusive insights, and must-see stories!

'സെറ്റിൽ വെച്ച് നടി ഉറങ്ങുന്നത് അലൻസിയർ ഷൂട്ട് ചെയ്തു, ഡിലീറ്റ് ചെയ്യാൻ പറഞ്ഞപ്പോൾ പറഞ്ഞത്..';ശീതൾ ശ്യാം

കൊച്ചി: നടൻ അലൻസിയറിനെതിരെ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം. ഒരേസമയം സിനിമയിലും ജീവിതത്തിലും അഭിനയിക്കുന്നയാളാണ് അലൻസിയറെന്നും പല സ്ത്രീകളോടും നടൻ മോശമായി പെരുമാറിയിട്ടുണ്ടെന്നും ശീതൾ പറഞ്ഞു. അടുത്തിടെ ഒരു സിനിമാ സെറ്റില്‍ പ്രായം ചെന്ന നടി ഉറങ്ങുമ്പോൾ അലൻസിയർ ഫോണിൽ വിഡിയോ ഷൂട്ട്‌ ചെയ്യാൻ ശ്രമിച്ചുവെന്നും ഇത് തങ്ങൾ ചോദ്യം ചെയ്തിരുന്നുവെന്നും ശീതൾ ഫേസ്ബുക്കിൽ കുറിച്ചു. ശീതളിന്റെ കുറിപ്പ് വായിക്കാം

'ആഭാസം സിനിമയിൽ ബാംഗ്ലൂർ വർക്ക്‌ ചെയുമ്പോൾ ആണ് ഇയാൾ ഞാൻ ഇരിക്കെ ഒരു നടിയോടു മോശം വർത്താനം പറയുകയും ഞങ്ങൾ അയാളെ തിരുത്തി സംസാരിക്കാൻ താല്പര്യം ഇല്ല എന്നു പറഞ്ഞു എഴുന്നേറ്റു പോരുകയും ചെയ്തത്. പിന്നെ മറ്റൊരു നടിയുടെ അടുത്ത് മോശം ആയി പെരുമാറാൻ നോക്കുകയും metoo ആരോപണം വരെ നേരിടുകയും ഉണ്ടായിരുന്നു. അന്ന് ആ നടിക്കൊപ്പം ഞാൻ നിന്നു കൊണ്ടു പലയിടത്തും സംസാരിക്കാൻ ശ്രമിച്ചു. പിന്നീട് അപ്പൻ സിനിമയിൽ വർക്ക്‌ ചെയുമ്പോൾ എന്നെ ഇയാൾ കാണുകയും അപ്പോൾ അയാൾ ഒരു കമെന്റ് പറഞ്ഞു ഓ, ഡബ്ല്യുസിസി ആളുകൾ ഉണ്ട് സൂക്ഷിച്ച് സംസാരിക്കണം എന്നൊക്കെ.

seethalsyam2-

അതെ സെറ്റിൽ ഉള്ള പ്രായം ചെന്ന നടി കിടന്നു ഉറങ്ങുമ്പോൾ (ഇന്ന് അയാൾക്കൊപ്പം അവാർഡ് വാങ്ങിയ നടി )മൊബൈൽ ഫോൺ ഉപോയിഗിച്ചു അവരുടെ ഉറക്കം ഷൂട്ട്‌ ചെയ്യാൻ ശ്രമിച്ചു. ഞാനും കൂടെ ഉണ്ടായിരുന്ന ഹെയർ സ്റ്റൈൽ ചെയ്യുന്ന പെൺകുട്ടിയും കൂടി അവരെ ഉറക്കത്തിൽ നിന്നും വിളിച്ചു. അവർ എഴുന്നേറ്റു അയാളോട് ആ വീഡിയോ ഡിലീറ്റ് ചെയണം എന്നു പറഞ്ഞു. അപ്പോൾ അയാൾ ഇളിച്ചു തമാശ ചെയ്തത് ആണെന്ന് പറഞ്ഞു. അയാളെ കൊണ്ടു ഡിലീറ്റ് ചെയ്യിപ്പിച്ചു .അയാൾ എന്തൊക്കയോ പറഞ്ഞ് റൂമിൽ നിന്നു പോയി.

ടേക്ക് സമയം പോലും മദ്യ ലഹരിയിൽ ഉള്ള ഇയാൾ ഒരു ദിവസം അയാൾക്ക് പരിചയം ഉള്ള ട്രാൻസ് വുമൺ വ്യക്തി യുടെ നമ്പർ, എന്റെ അടുത്ത് ചോദിക്കാൻ മടിയായത് കൊണ്ട് മേക്കപ്പ് ആര്ടിസ്റ് ആയ ഒരു ആളുടെ അടുത്ത് പറഞ്ഞു വിട്ടു. ഞാൻ മേക്കപ്പ് ആര്ടിസ്റ് നോട് ചോദിച്ചു അയാൾക്ക് എന്നോട് നേരിട്ട് ചോയ്ച്ച് കൂടെ. ഇതിനുപോലും നാണം ആയി നിൽക്കുന്ന ഒരാളോണോ അയാൾ അതോ അഭിനയിക്കുകയണോയെന്ന്. അയാൾ ഓരേ സമയം ക്യാമറക്ക് മുൻപിലും ജീവിതത്തിൽ അഭിനയിക്കുന്ന യഥാർത്ഥ കലാകാരൻ ആര്ടിസ്റ് ബേബിയാണ്.
അയാൾക്ക് കൊടുകേണ്ടത്‌ ആൺ പ്രതിമ അല്ല തങ്കൻ ചേട്ടന്റെ പറഞ്ഞാൽ കൂടിപ്പോകും,,മലരേ നിന്നെ കാണാതിരുന്നാൽ', ശീതൾ ശ്യാം കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+