Get Updates
Get notified of breaking news, exclusive insights, and must-see stories!

പണം ചോദിച്ചിരുന്നെങ്കിൽ ലാൽ കൊടുക്കുമായിരുന്നു, വീട്ടിൽ കയറി ചന്ദന പ്രതിമ കൊണ്ട് പോയതല്ല, മറുപടി

മോഹൻലാലിനെതിരെ ആരോപണം ഉന്നയിച്ച് അടുത്തിടെ നടി ശാന്തി വില്യംസ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രംഗത്ത് വന്നിരുന്നു. അന്തരിച്ച ക്യാമറാമാൻ വില്യംസിന്റെ ഭാര്യ കൂടിയാണ് ശാന്തി. വില്യംസ് മരിച്ചതിന് ശേഷം അന്നത്തെ അവസ്ഥ മോഹൻലാൽ ഉപയോഗിച്ചുവെന്നും പഴയ എസി തന്ന് വിലപിടിപ്പുളള കൃഷ്ണവിഗ്രഹം എടുത്ത് കൊണ്ട് പോയി എന്നുമാണ് ശാന്തി വില്യംസ് ആരോപിച്ചത്.

ഇത് ചർച്ചയായതോടെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി സംവിധായകൻ ആലപ്പി അഷ്റഫ് രംഗത്ത് വന്നിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷ്റഫിന്റെ പ്രതികരണം: '' ക്യാമറാമാന്‍ വില്യംസിന്റെ ഭാര്യ ശാന്തി വില്യംസ് ഈയിടെ ലാലിനെ കുറിച്ച് ചില ആരോപണങ്ങള്‍ ഉന്നയിച്ചു. വില്യംസ് മരിച്ചിട്ട് ആ കുടുംബത്തെ തിരിഞ്ഞ് നോക്കിയില്ലെന്നും വീട്ടില്‍ നിന്ന് ലക്ഷങ്ങള്‍ വിലയുളള ചന്ദന പ്രതിമ എടുത്ത് കൊണ്ട് പോയി, എയര്‍പോര്‍ട്ടില്‍ വെച്ച് കണ്ടപ്പോള്‍ കാണാത്ത ഭാവത്തില്‍ നടന്ന് പോയി, മിണ്ടിയില്ല എന്ന് തുടങ്ങിയ ആരോപണങ്ങള്‍.

വളരെ തിരക്ക് ഉണ്ടായിരുന്ന സമയത്ത് വില്യംസിന് പടം ചെയ്യാന്‍ വേണ്ടി ഡേറ്റ് കൊടുത്ത ആളാണ് മോഹന്‍ലാല്‍. വില്യംസ് അത് തന്നോട് പറഞ്ഞിട്ടുണ്ട്. മോഹന്‍ലാലിന് വില്യംസിനോട് പ്രത്യേക ഇഷ്ടവും താല്‍പര്യവും ഉണ്ടായിരുന്നു. വില്യംസിന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബ വിവരങ്ങള്‍ ഞങ്ങളോട് തിരക്കാറുണ്ടായിരുന്നു. അന്ന് മോഹന്‍ലാല്‍ വില്യംസിന് പടം ചെയ്ത് കൊടുത്തത് വളരെ തുച്ഛമായ പ്രതിഫലം വാങ്ങിക്കൊണ്ടായിരുന്നു.

lal

വില്യംസിന്റെ വീട്ടിലിരുന്ന ഒരു ചന്ദനപ്രതിമ എടുത്ത് കൊണ്ട് പോയി പഴയൊരു എസി കൊടുത്തു എന്നതാണ് അടുത്ത ആരോപണം. ലാലിന് പുരാവസ്തുക്കളോടുളള പ്രണയം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ടാണല്ലോ ആനക്കൊമ്പ് കേസുണ്ടായത്. ചിലര്‍ വിചാരിക്കുന്നത് ലാല്‍ ചന്ദനപ്രതിമ വീട്ടില്‍ നിന്ന് ബലമായി എടുത്ത് കൊണ്ട് പോയി എന്നാണ്. അങ്ങനെയൊന്നും ചെയ്യുന്ന ആളല്ല മോഹന്‍ലാല്‍. വില്യംസ് സന്തോഷത്തോടെ കൊടുത്തതായിരിക്കും.

പകരം കൊടുത്ത എസി പത്ത് ദിവസമേ വര്‍ക്ക് ചെയ്തുളളൂ എന്നും പറയുന്നു. അന്ന് വില്യംസ് ജീവിച്ചിരിപ്പുണ്ടല്ലോ. അങ്ങനെ ഒരു കാര്യം സംഭവിച്ചിരുന്നുവെങ്കില്‍ അന്നത് ലാലിനെ അറിയിച്ചാല്‍ അദ്ദേഹമത് പരിഹരിക്കുമായിരുന്നു. ചന്ദനപ്രതിമയ്ക്ക് അന്ന് പണം ആവശ്യമായിരുന്നുവെങ്കില്‍ അതും കൊടുക്കുമായിരുന്നു. ഒരു കടവും ബാക്കി വെയ്ക്കുന്ന ആളല്ല ലാല്‍.

ലാലിന്റെ പിതൃസഹോദരന്റെ മകന്‍ ലാല്‍ തന്നെ സഹായിച്ചില്ല, കുടുംബത്തെ സഹായിച്ചില്ല എന്നൊക്കെ പറഞ്ഞ് രംഗത്ത് വന്നിരുന്നു. 13 ലക്ഷം രൂപ ചോദിച്ചപ്പോള്‍ തന്നില്ല എന്നാണ് പരാതി. അദ്ദേഹം പറയുന്നുണ്ട് തനിക്ക് 2 ലക്ഷം രൂപ തന്നുവെന്നും ചേച്ചി നാല്‍പതിനായിരം രൂപ തന്നുവെന്നും. ലാലിന് ഒരു സ്വഭാവം ഉണ്ട്. ഒരാള്‍ ഒരാവശ്യം പറഞ്ഞ് സഹായം സ്വീകരിച്ചാല്‍ അത് പറഞ്ഞ കാര്യത്തിന് ഉപയോഗിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കും. അത് ചെയ്തില്ലെങ്കില്‍ പിന്നീട് അവരെ പരിഗണിക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+