Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് സിമന്റ് ബഷീർ, സ്വർണ്ണക്കടത്ത്, ഒറ്റ രാത്രി കൊണ്ട് ബെൻസ് മുതലാളി, വെളിപ്പെടുത്തി സംവിധായകൻ

നിര്‍മ്മാതാവായും വിതരണക്കാരനായും സിനിമാ സംഘടനാ നേതാവായുമൊക്കെ മലയാള സിനിമാ വ്യവസായ രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിയാണ് ലിബര്‍ട്ടി ബഷീര്‍. ദിലീപ് പ്രതിയായ കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്ന് പല വെളിപ്പെടുത്തലുകളും നടത്തി അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ലിബര്‍ട്ടി തിയറ്റര്‍ ഉടമ കൂടിയായ ലിബര്‍ട്ടി ബഷീറിന്റെ കഴിഞ്ഞ കാലത്തെ കുറിച്ചുളള ചില തുറന്ന് പറച്ചിലുകള്‍ നടത്തിയിരിക്കുകയാണ് സംവിധായകനായ ആലപ്പി അഷ്‌റഫ്. സിനിമയിലേക്ക് എത്തുന്നതിന് മുന്‍പ് ലിബര്‍ട്ടി ബഷീറിന് സ്വര്‍ണ്ണക്കടത്ത് ഉണ്ടായിരുന്നുവെന്ന് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ആലപ്പി അഷ്‌റഫ് പറയുന്നു.

''തലശ്ശേരിയില്‍ 1986ല്‍ താന്‍ സംവിധാനം ചെയ്ത ഹൊറര്‍ സിനിമയായ വിശ്വസിച്ചാലും ഇല്ലെങ്കിലുമിന്റെ ഷൂട്ടിംഗ് തലശ്ശേരിയില്‍ വെച്ച് നടന്നു. അന്ന് ഷൂട്ടിനിടെ ഒരാള്‍ ഒരു കത്ത് കൊണ്ടുവന്ന് തന്നു. പേര് ബഷീര്‍ എന്നാണെന്നും ലിബര്‍ട്ടി തിയറ്റര്‍ ഉടമ ആണെന്നും ഒരു പാര്‍ട്ടി തരാന്‍ താല്‍പര്യമുണ്ടെന്നുമായിരുന്നു കത്തില്‍. ആ പാര്‍ട്ടിയില്‍ വെച്ചാണ് ലിബര്‍ട്ടി ബഷീറിനെ ആദ്യമായി പരിചയപ്പെടുന്നത്. അന്ന് ലിബര്‍ട്ടി ഓല മേഞ്ഞ തിയറ്റര്‍ ആയിരുന്നു.

Alleppey Ashraf

സിമന്റ് ബഷീര്‍ എന്നായിരുന്നു അദ്ദേഹം അന്ന് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ സിമന്റിന്റെ ഏജന്‍സി ഉണ്ടായിരുന്നു. അക്കാലത്ത് ഇത്തരം പാര്‍ട്ടികള്‍ സാധാരണമാണ്. ആ ബന്ധങ്ങള്‍ അവിടെ അവസാനിക്കുകയും ചെയ്യും. എന്നാല്‍ ബഷീറിക്കയുടെ കാര്യത്തില്‍ അപ്രതീക്ഷിതമായ ചില ട്വിസ്റ്റുകള്‍ സംഭവിച്ചു.

ഷൂട്ട് കഴിഞ്ഞ് രതീഷടക്കമുളള ചിലര്‍ മൂകാംബിക പോയിട്ടേ നാട്ടിലേക്കുളളൂ എന്ന് പറഞ്ഞു. താന്‍ ബഷീര്‍ക്കയെ വിളിച്ച് പറഞ്ഞു താന്‍ നാട്ടിലേക്ക് പോവുകയാണ്, മറ്റുളളവര്‍ മൂകാംബികയ്ക്കും. അപ്പോള്‍ അദ്ദേഹം പറഞ്ഞു എന്നാല്‍ നമുക്കും പോകാം, ഞാനും വരുന്നുണ്ട് എന്ന്. ആ യാത്രയിലാണ് ബഷീറിക്കയെ കൂടുതല്‍ അടുത്തറിഞ്ഞത്. ആ യാത്രയില്‍ ഞങ്ങളെ ആരെക്കൊണ്ടും ഒരു ചില്ലി പൈസ പോലും അദ്ദേഹം ചിലവാക്കിച്ചില്ല.

മുന്‍പ് അദ്ദേഹത്തിന് സ്വര്‍ണ്ണക്കടത്ത് ബിസിനസ്സ് ഉണ്ടായിരുന്നുവെന്നും എന്നാല്‍ അത് പൂര്‍ണമായും നിര്‍ത്തി എന്ന് അ്‌ദ്ദേഹം പറയുകയുണ്ടായി. എന്നാല്‍ അതില്‍ നിന്ന് അദ്ദേഹം ധാരാളം പണം സമ്പാദിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചു. അദ്ദേഹത്തിന് കുറച്ച് കാലം കോഫെപോസ പ്രകാരം അകത്ത് കിടക്കേണ്ടി വന്നു. അദ്ദേഹം തന്നെയാണ് ഇക്കാര്യം മറച്ച് വെക്കാതെ പറഞ്ഞത്.

അദ്ദേഹം വളരെ സത്യസന്ധനാണ്. ഇത് വെള്ളപൂശാന്‍ പറയുന്നതല്ല. അദ്ദേഹത്തിന് സിനിമാ നിര്‍മ്മാണ രംഗത്തേക്കും വിതരണത്തിലേക്കും താല്‍പര്യം ഉണ്ടെന്ന് പറഞ്ഞു. താന്‍ സംവിധാനം ചെയ്ത കൊട്ടും കുരവയും ആണ് അദ്ദേഹം ആദ്യം വിതരണം ചെയ്തത്. പിന്നീട് അദ്ദേഹം ഐവി ശശിയുമായി കൈകോര്‍ത്തു. ഇന്‍സ്‌പെക്ടര്‍ ബല്‍റാം, പട്ടണത്തില്‍ സുന്ദരന്‍ പോലുളളവ അദ്ദേഹം നിര്‍മ്മിച്ചതാണ്.

പികെആര്‍ പിളള എന്ന നിര്‍മ്മാതാവ് രണ്ട് ചിത്രങ്ങള്‍ ഒരുമിച്ച് നിര്‍മ്മിച്ചു. മമ്മൂട്ടിയുടെ നായര്‍ സാബും മോഹന്‍ലാലിന്റെ ചിത്രവും. അദ്ദേഹം സാമ്പത്തിക പ്രതിസന്ധിയിലായതോടെ ഒരു ചിത്രം ഏറ്റെടുക്കാന്‍ ബഷീറിക്കയോട് ആവശ്യപ്പെട്ടു. രണ്ട് സിനിമകളും ഇരുന്ന് കണ്ട ബഷീര്‍ക്ക നായര്‍ സാബ് ഏറ്റെടുത്തു. ചിത്രം കണ്ട അദ്ദേഹത്തിന് വിജയിക്കുമെന്ന് അത്ര വിശ്വാസം വന്നില്ല. എന്നാല്‍ റിലീസ് ആയ ശേഷം ചിത്രം 366 ദിവസം ഓടി ചരിത്രം സൃഷ്ടിച്ചു. ആ സിനിമ ഏറ്റെടുക്കാതിരുന്നത് ബഷീര്‍ക്കയ്ക്ക് സംഭവിച്ച വലിയ പാളിച്ചയായിരുന്നു.

സിനിമയില്‍ സജീവമാകുന്നതിന് മുന്‍പ് ഒരു ദിവസം അദ്ദേഹം ഒരു ദിവസം തന്നെ വിളിച്ച് മദ്രാസിലേക്ക് പോകാമെന്ന് പറഞ്ഞു. താന്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ ഒരു ലോറി മദ്രാസിലേക്ക് പോകുന്നുണ്ടെന്നും അതില്‍ പോകാമെന്നും പറഞ്ഞു. അങ്ങനെ ലോറിയില്‍ മദ്രാസിലെത്തി. വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലിലായിരുന്നു റൂം. അദ്ദേഹത്തിന് ആരെയോ അര്‍ജന്റ് ആയി കാണാനുണ്ടായിരുന്നു.

താന്‍ മുറിയില്‍ ഇരിക്കെ ബഷീര്‍ക്ക പെട്ടെന്ന് കടന്ന് വന്ന് നിസ്‌ക്കരിക്കാന്‍ തുടങ്ങി. താന്‍ കാര്യം അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, തൊട്ടടുത്ത കോട്ടേജിലുളളത് തന്റെ പഴയ ബോസ് ആണ്. അദ്ദേഹത്തിന്റെ ബെന്‍സ് കാര്‍ കണ്ടപ്പോള്‍ താന്‍ അതിനെ കുറിച്ച് ഓരോരോ കാര്യങ്ങള്‍ ചോദിച്ച് കൊണ്ടിരുന്നു. നിനക്ക് കാര്‍ ഇഷ്ടപ്പെട്ടെങ്കില്‍ എടുത്തോളാന്‍ പറഞ്ഞ് അദ്ദേഹം ചാവിയും ബുക്കും പേപ്പറും എല്ലാം തന്നു. അതിനുളള നന്ദി സൂചകമായി നിസ്‌കരിച്ചതാണ് എന്ന്. അങ്ങനെ ലോറിയില്‍ പോയ ഞങ്ങള്‍ വെളുത്ത ബെന്‍സ് കാറില്‍ തിരിച്ച് വന്നു''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+