Get Updates
Get notified of breaking news, exclusive insights, and must-see stories!

രജനീകാന്തും വിജയിയും പിന്നില്‍, ഷാരൂഖ് ഖാനും മുന്നിലെത്തി അല്ലു അര്‍ജുന്‍, പ്രതിഫലത്തില്‍ ഒന്നാമന്‍?

സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം ഉയര്‍ത്തുന്നത് പുതിയ കാര്യമല്ല. എന്നാല്‍ പ്രതിഫല കാര്യത്തില്‍ എപ്പോഴും ഒന്നാമത് ഉണ്ടാവാറുള്ളത് ബോളിവുഡും തമിഴ് സിനിമയുമാണ്. ബോളിവുഡില്‍ ഷാരൂഖ് ഖാനും, തമിഴ് ഇന്‍ഡസ്ട്രിയില്‍ രജനീകാന്തും വിജയിയുമെല്ലാം നിരന്തരം പ്രതിഫലം വര്‍ധിപ്പിക്കാറുണ്ട്. വമ്പന്‍ ഹിറ്റുകള്‍ സമ്മാനിക്കുന്നത് കൊണ്ടാണിത്. നിലവില്‍ രജനീകാന്തിന്റെ പ്രതിഫലമാണ് ഏറ്റവും മുന്നില്‍.

എന്നാല്‍ ഈ നേട്ടത്തെ മറികടന്ന് രാജ്യത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരമായി മാറിയിരിക്കുകയാണ് അല്ലു അര്‍ജുന്‍. താരം പുഷ്പയുടെ രണ്ടാം ഭാഗത്തിനായി വാങ്ങുന്ന പ്രതിഫലം കഴിഞ്ഞ ദിവസം ഏറെ വൈറലായിരുന്നു. എന്നാല്‍ ഇതിലൂടെ രാജ്യത്തെ എല്ലാ താരങ്ങളെയും താരം ഇപ്പോള്‍ മറികടന്നിരിക്കുകയാണ്.രജനീകാന്ത് ലോകേഷ് കനകരാജ് ചിത്രത്തിനായി പ്രതിഫലത്തെ വളരെ ഉയരത്തില്‍ എത്തിച്ചിരുന്നു. 260 കോടി രൂപ വരെ ലോഷ് ചിത്രത്തിനായി രജനീകാന്ത് വാങ്ങുന്നുണ്ട്. ഇത് ഇന്ത്യയിലെ ഉയര്‍ന്ന പ്രതിഫലമാണ്.

allu-arjun

ഷാരൂഖ് ഖാന് പഠാനില്‍ നൂറ് കോടി പ്രതിഫലവും ബാക്കി ലാഭ വിഹിതവുമായിട്ടാണ് ലഭിച്ചത്. ജവാനില്‍ ഷാരൂഖിന് ലാഭവിഹിതമാണ് കൂടുതലായി ലഭിച്ചത്. ഈ ചിത്രം നിര്‍മിച്ചതും ഷാരൂഖാണ്. നേരത്തെ വെങ്കട്ട് പ്രഭു ചിത്രത്തിനായി ഇളയദളപതി വിജയ് 200 കോടിയില്‍ അധികം പ്രതിഫലം വാങ്ങുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ജയിലറിന്റെ വിജയമാണ് രജനീകാന്ത് പ്രതിഫലം ഇത്രത്തോളം ഉയര്‍ത്താന്‍ കാരണം.

അതുപോലെ ലിയോയുടെ വിജയം വിജയിയെയും പ്രതിഫലം ഉയര്‍ത്താന്‍ പ്രേരിപ്പിക്കുകയായിരുന്നു. അതേസമയം അല്ലു അര്‍ജുന്‍ ഇവരെയെല്ലാം കടത്തിവെട്ടിയെന്നാണ് റിപ്പോര്‍ട്ട്. പുഷ്പ 2 തന്നെയാണ് ഇതിന് കാരണം. ചിത്രത്തിന്റെ വിതരണാവകാശം അടക്കം റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോകുന്നത്. ഒടിടി അവകാശങ്ങള്‍ക്കും വന്‍ ഡിമാന്‍ഡായിരുന്നു.

ആദ്യ ഭാഗം ഒടിടിയിലും അതുപോലെ ടിവിയിലും ഒരുപോലെ വന്‍ വിജയമായിരുന്നു. ഈ സാഹചര്യത്തില്‍ അല്ലുവിന്റെ പ്രതിഫലവും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. സിനിയുടെ പ്രീ സെയില്‍സിന്റെ 33 ശതമാനമാണ് അല്ലു അര്‍ജുന് ലഭിക്കുക. ഇതില്‍ തിയേറ്റര്‍ അവകാശം. ഒടിടി, സാറ്റലൈറ്റ്, ഡബ്ബിംഗ്, ഓഡിയോ റൈറ്റ്‌സ് എന്നിവ വരും. ഇവയെല്ലാം ചേരുമ്പോള്‍ 330 കോടിയില്‍ അധികം അല്ലു അര്‍ജുന് പ്രതിഫലമായി ലഭിക്കും.

തെലുങ്ക് സിനിമാ വ്യവസായത്തെ സംബന്ധിച്ച് അല്ലു അര്‍ജുന്റെ ഈ നേട്ടം ചിന്തിക്കാന്‍ പോലും സാധിക്കാനാവാത്തതാണ്. തെലുങ്ക് സിനിമയിലെ ഒരു താരം പോലും ഇത്രയും വലിയ തുക പ്രതിഫലമായി വാങ്ങുന്നില്ല. അല്ലു തന്നെ പുഷ്പയുടെ ആദ്യ ഭാഗത്തിനായി 60 കോടി രൂപയാണ് വാങ്ങിയത്. പ്രഭാസ്, സല്‍മാന്‍ ഖാന്‍ എന്നിവര്‍ 15 കോടിക്കും 200നും ഇടയിലാണ് പ്രതിഫലം വാങ്ങുന്നത്. നിലവില്‍ തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ താരമായ പ്രഭാസിന്റെ പ്രതിഫലം അല്ലു അര്‍ജുന്റെ പകുതിയേ വരൂ. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരമായി ഇതോടെ അല്ലു അര്‍ജുന്‍ മാറിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+