Get Updates
Get notified of breaking news, exclusive insights, and must-see stories!

അല്ലു അർജുന്റെ പുഷ്പ 2 വൈകിയേക്കും; ചിത്രീകരണത്തിനിടെ താരത്തിന് സംഭവിച്ചത്

ഹൈദരാബാദ്: പ്രേക്ഷകർ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജ്ജുൻ നായകനായെത്തുന്ന 'പുഷ്പ: ദി റൂൾ'. അടുത്ത വർഷം ഓഗസ്റ്റ് 15 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അടുത്തിടെ വന്ന റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോഴിതാ ആരാധകരെ അൽപം നിരാശയിലാഴ്ത്തുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ വിവരം.

ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയിൽ ആരംഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അടുത്തിടെ പുറത്തുവിട്ട സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ള ജാതര ​ഗെറ്റപ്പിലുള്ള അല്ലു അർജുന്റെ രം​ഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചിരുന്നത്. ഡാൻസും സംഘട്ട രംഗങ്ങളുമാണ് ഷൂട്ട് ചെയ്യുന്നത്. എന്നാൽ വളരെ കഠിനമേറിയ മെയ് അഭ്യാസങ്ങൾ താരത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയെന്നാണ് തെലുഗ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 allu2-17

നടന് കടുത്ത പുറം വേദനയും നടുവേദനയും അനുഭവപ്പെട്ടുവെന്നും അതിനാൽ ചിത്രീകരണത്തിന് സംവിധായകൻ സുകുമാർ താത്കാലികമായ അവധി പറഞ്ഞിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും ഷൂട്ടിംഗ് തുടരാൻ താരം സന്നദ്ധ അറിയിച്ചിരുന്നുവെങ്കിലും സംവിധായകൻ അദ്ദേഹത്തിന് വിശ്രമം അനുവദിക്കുകയായിരുന്നത്ര. ചിത്രത്തിന്റെ ഒന്നാം ഭാഗമായ പുഷ്പ ദി റൂൾ എന്ന ഒന്നാം ഭാഗത്തിനെക്കാൾ കഠിനമേറിയ സംഘട്ടന രംഗങ്ങളാണ ്ചിത്രത്തിൽ ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ അല്ലുവിന്റെ മടങ്ങി വരവ് അൽപം കൂടി വൈകിയേക്കും.

അല്ലുവിന്റെ കരിയറിനെ തന്നെ മാറ്റി മറിച്ച ചിത്രം കൂടിയായിരുന്നു പുഷ്പ ദി റൈസ്. ചന്ദനക്കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തേയായിരുന്നു താരം അവതരിപ്പിച്ചത്. സിനിമയിലെ മികച്ച പ്രകടനത്തിന് അദ്ദേഹത്തിന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. അല്ലുവിനെ കൂടാതെ വമ്പൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. നടൻ ഫഹദ് ഫാസിലായിരുന്നു വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. നടി രശ്മിക മന്ദാനയായിരുന്നു നായികയായി എത്തിയത്.

170 കോടിയോളം ബജറ്റില്‍ ഒരുക്കിയ ചിത്രം 373 കോടിയോളം രൂപയായിരുന്നു വരുമാനം നേടിയത്. അതിനിടെ പുഷ്പ റൂൾസിന്റെ ഒടിടി റൈറ്റ്സ് ഇതിനോടകം തന്നെ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ.പുഷ്പയിലെ അല്ലുവിന്റെ പ്രതിഫലം സംബന്ധിച്ച അപ്ഡേറ്റുകളും പുറത്തുവരുന്നുണ്ട്. പ്രതിഫലമായി ലാഭത്തിന്റെ ഒരു നിശ്ചിത ശതമാനം വിഹിതമാണത്രേ താരം ആവശ്യപ്പെട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+