Get Updates
Get notified of breaking news, exclusive insights, and must-see stories!

അല്ലുവിന്റെ ഭാര്യ ചില്ലറക്കാരിയല്ല... ഒറ്റയ്ക്ക് വഴി വെട്ടി വന്നവള്‍; ആകെ സമ്പാദ്യം എത്രയാണെന്നറിയാമോ?

റിലീസിന് മുന്‍പെ കോടികള്‍ വാരിയ അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2: ദി റൂള്‍ ആണ് എല്ലായിടത്തേയും ചര്‍ച്ചാ വിഷയം. ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് എക്കാലത്തെയും ഏറ്റവും കൂടുതല്‍ ഓപ്പണിംഗ് കളക്ഷന്‍ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് പുഷ്പ. ഷാരൂഖ് ഖാന്റെ ജവാന്‍, പ്രഭാസിന്റെ ബാഹുബലി 2 തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളെ മറികടന്ന് ആദ്യദിനം തന്നെ 282 കോടി രൂപയാണ് ചിത്രം നേടിയത്.

പുഷ്പ 2 വിന്റെ വന്‍ വിജയം അല്ലു അര്‍ജുനെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍മാരില്‍ ഒരാളാക്കി മാറ്റുകയും ചെയ്തു. 300 കോടി രൂപയാണ് താരത്തിന് പുഷ്പ 2 വിന് ലഭിച്ച പ്രതിഫലം. കേരളത്തിലും വലിയ ആരാധക പിന്തുണയുള്ള അല്ലു അര്‍ജുന് കരുത്തായി എപ്പോഴും കൂടെ നില്‍ക്കുന്നത് ഭാര്യ സ്‌നേഹ റെഡ്ഡിയാണ്. ഒരു ബിസിനസുകാരി എന്ന നിലയിലുള്ള സ്‌നേഹയുടെ യാത്രയും ആസ്തിയും നമുക്ക് പരിശോധിക്കാം.

Allu Arjun

ഒരു പരിചയക്കാരന്റെ വിവാഹത്തിനിടയിലാണ് അല്ലു അര്‍ജുനും സ്‌നേഹ റെഡ്ഡിയും കണ്ടുമുട്ടുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ അത് പ്രണയമായി വളര്‍ന്നു എന്നാണ് അല്ലു അര്‍ജുന്‍ ഇതിനെ കുറിച്ച് പറഞ്ഞത്. ഇരുവരുടം കൂടുതല്‍ അടുത്തതോടെ 2010-ല്‍ വിവാഹനിശ്ചയത്തിലേക്കും 2011-ല്‍ വിവാഹത്തിലേക്കും ഇത് നീണ്ടു. ഇരുവര്‍ക്കും അയാന്‍, അര്‍ഹ എന്നീ രണ്ട് കുട്ടികളാണ് ഉള്ളത്.

അല്ലു അര്‍ജുന്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും സ്‌നേഹ റെഡ്ഡി തന്റെ വൈവാഹിക ജീവിതത്തിലും സംരംഭക ജീവിതത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ലൈംലൈറ്റില്‍ നിന്ന് അകന്നു നില്‍ക്കാനാണ് ഇഷ്ടപ്പെട്ടത്. സമ്പന്ന കുടുംബത്തില്‍ നിന്നാണ് സ്‌നേഹ വരുന്നത്. പ്രമുഖ വ്യവസായിയും ഹൈദരാബാദിലെ സയന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എസ്‌ഐടി) ചെയര്‍മാനുമായ കാഞ്ചര്‍ല ചന്ദ്രശേഖര്‍ റെഡ്ഡിയാണ് സ്‌നേഹയുടെ പിതാവ്.

ഹൈദരാബാദിലെ ഓക്രിഡ്ജ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സ്‌നേഹ കേംബ്രിഡ്ജിലെ പ്രശസ്തമായ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എംഐടി) നിന്നാണ് ഉന്നത വിദ്യാഭ്യാസം നേടിയത്. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ സ്‌നേഹ യുഎസില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി.

2016 ല്‍, ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ സ്ഥിതി ചെയ്യുന്ന ഒരു ഓണ്‍ലൈന്‍ ഫോട്ടോ സ്റ്റുഡിയോയായ സ്റ്റുഡിയോ പിക്കാബൂ ആരംഭിച്ചുകൊണ്ടാണ് സ്‌നേഹ റെഡ്ഡി സംരംഭകത്വത്തിന്റെ ലോകത്തേക്ക് കടന്നത്. സ്റ്റുഡിയോ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി സേവനങ്ങളില്‍ ഇന്ന് അറിയപ്പെടുന്ന കമ്പനിയാണ് സ്‌നേഹയുടേത്. വിജയകരമായ ഒരു സംരംഭക എന്നതിലുപരി സോഷ്യല്‍ മീഡിയ സെന്‍സേഷനും സ്നേഹ മാറി.

ഒന്‍പത് ദശലക്ഷത്തിലധികം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സുള്ള അവര്‍, കുടുംബം, യാത്രകള്‍, ഫാഷന്‍ എന്നിവയുള്‍പ്പെടെ തന്റെ സ്വകാര്യ ജീവിതത്തിലെ നിമിഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കാറുണ്ട്. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്‌നേഹ റെഡ്ഡിയുടെ ആകെ ആസ്തി ഏകദേശം 5 മില്യണ്‍ ഡോളര്‍ ആണ്. ഇത് ഏകദേശം 42 കോടി രൂപ വരും. ചില ആഡംബര കാറുകളും സ്‌നേഹ സ്വന്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+