ഷാരൂഖിനേയും വിജയിയേയും മലർത്തിയടിച്ച് അല്ലു അർജുന്‍: പുഷ്പ 2 വിന് റെക്കോർഡ് പ്രതിഫലം, 15 മലയാളം പടമെടുക്കാം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന സിനിമ താരം ആരെന്ന് ചോദിച്ചാല്‍ പലരുടേയും മനസ്സില്‍ വരുന്ന ആദ്യ പേരുകള്‍ ബോളിവുഡ് താരങ്ങളുടേയായിരിക്കും. രാജ്യത്തെ ഏറ്റവും വലിയ സിനിമ വ്യവസായം എന്നതിനാല്‍ തന്നെ ബോളിവുഡ് താരങ്ങളായിരുന്നു പ്രതിഫലത്തില്‍ ഏറെ മുന്നില്‍. എന്നാല്‍ സമീപകാലത്ത് ഇതിന് വലിയ വ്യത്യാസം വന്നിട്ടുണ്ട്. പല ബോളിവുഡ് താരങ്ങളേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മറ്റ് ഭാഷകളിലെ നടന്മാരുണ്ട്. പ്രത്യേകിച്ച് തെന്നിന്ത്യയില്‍.
നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന താരമായി മാറിയിരിക്കുന്നത് അല്ലു അർജുനാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. പുഷ്പ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'പുഷ്പ: ദ റൂൾ' അഥവാ 'പുഷ്പ 2' ആണ് അല്ലു അർജുന്റേതായി അടുത്തതായി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. ഈ ചിത്രത്തിനാണ് അല്ലു അർജുന്‍ റെക്കോർഡ് പ്രതിഫലം വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ട്രാക്ക് ടോളിവുഡിൻ്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച് പുഷ്പ 2 വിലെ അഭിനയിക്കാനായി 300 കോടി രൂപയാണ് അല്ലു അർജുന്‍ പ്രതഫിലമായി വാങ്ങുന്നത്. കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നാമെങ്കിലും ആദ്യ ഭാഗത്തിന്റെ വന്‍ വിജയവും രണ്ടാംഭാഗത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പും കണക്കിലെടുക്കുമ്പോള്‍ പുഷ്പ 2 കളക്ഷനില്‍ പുതിയ റെക്കോർഡുകള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു പക്ഷെ പ്രീ ബുക്കിങിലൂടെയും മറ്റും അല്ലു അർജുന്റെ പ്രതിഫല തുക ചിത്രത്തിന് കണ്ടെത്താനും സാധിച്ചേക്കും.
പുഷ്പ 2 വിന് 300 കോടിയാണ് അല്ലു അർജുന്‍ പ്രതിഫലമായി വാങ്ങിക്കുന്നതെങ്കില്‍ അദ്ദേഹത്തിന് പിന്നില്‍ രണ്ടാമതായി നില്‍ക്കുന്നത് തമിഴ് സൂപ്പർ താരം വിജയ് ആണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിനായി 275 കോടി രൂപയാണ് വിജയ് പ്രതിഫലമായി വാങ്ങിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. തമിഴ് രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെച്ച വിജയിയുടെ അവസാനത്തെ ചിത്രമായും ഇത് മാറിയേക്കും.
പുഷ്പയേക്കാള്‍ കൂടുതല്‍ വിപുലമായ തരത്തിലായിരിക്കും പുഷ്പ -2 വിന്റെ റിലീസ്. എച്ച് വിനോദ് ചിത്രത്തിനായി വിജയ് 275 കോടി രൂപ പ്രതിഫലം വാങ്ങിയതോടെ 250 കോടി രൂപ പ്രതിഫലം വാങ്ങിയ ഷാരൂഖ് ഖാനെ മറികടന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ താരമായി വിജയ് മാറി. ഈ റെക്കോർഡാണ് ഇപ്പോള്‍ പുഷ്പ 2 വിലൂടെ അല്ലു അർജുന്‍ മറികടന്നിരിക്കുന്നത്.
സുകുമാർ സംവിധാനം ചെയ്ത പുഷ്പയിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് സ്വന്തമാക്കാന്‍ അല്ലു അർജുന് സാധിച്ചിരുന്നു. ഒരു തെലുങ്ക് നടന് മികച്ച നടന്‍ എന്ന കാറ്റഗറിയില്‍ ലഭിക്കുന്ന ആദ്യ ദേശീയ അവാർഡായിരുന്നു ഇത്. 6 ഭാഷകളിലായി എത്തുന്ന പുഷ്പ 2 ഡിസംബർ 5 ന് റിലീസാകുമെന്നാണ് നിലവിലെ പ്രഖ്യാപനം. ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു ശ്രദ്ധേയം വേഷം അവതരിപ്പിക്കുന്നുണ്ട്.
അല്ലു അർജുന്‍, വിജയ്, ഷാരൂഖ് ഖാന്‍ എന്നിവർ കഴിഞ്ഞാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇവർക്ക് പിന്നിലായിട്ടുള്ളത് രജനീകാന്താണ്. വേട്ടയ്യാന്‍, ജയിലർ എന്നീ ചിത്രങ്ങള്‍ക്കായി 200 കോടിയിലേറെ രൂപയാണ് അദ്ദേഹം പ്രതഫിലമായി ഫാങ്ങിയത്. അമിർ ഖാന്‍, പ്രഭാസ്,അജിത്, സല്‍മാന്‍ ഖാന്‍, കമല്‍ ഹാസന്‍, അക്ഷയ് കുമാർ തുടങ്ങിയവരാണ് പ്രതിഫലത്തിന്റെ കാര്യത്തില്‍ ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍.












Click it and Unblock the Notifications