' അവരെ ഏതൊക്കെയോ ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുന്നു'; പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി അൽഫോൺസ്
സംവിധായകൻ അൽഫോൺസ് പുത്രൻ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ വലിയ ചർച്ചയാവാറുണ്ട്, ഇപ്പോൾ അദ്ദേഹം ഒരു പുതിയ കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ്. ഇതോടെ വലിയ ചർച്ചയായിരിക്കുകയാണ് കുറിപ്പ്. താൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുന്നത് തന്റെ അമ്മക്കും അച്ഛനും പെങ്ങൾമാർക്കും ഇഷ്ടമല്ലെന്നാണ് അൽഫോൺസ് പറയുന്നത്.
അത് കൊണ്ടും അവരെ ഏതൊക്കെയോ ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുന്നത് കൊണ്ടും താൻ ഇനി ഇൻസ്റ്റഗ്രാം ആൻഡ് ഫേസ്ബുക്ക് പോസ്റ്റുകൾ ഇടുന്നില്ല എന്ന് തീരുമാനിച്ചു എന്നാണ് അൽഫോൺസ് എഴുതിയിത്. താൻ മിണ്ടാതിരുന്നാൽ എല്ലാർക്കും സമാധാനം കിട്ടും എന്ന് പറയുന്നു. എന്നാൽ അങ്ങനെ ആവട്ടെ. ഒരുപാട് പേരോട് നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചു.

അൽഫോൺസ് പുത്രൻ പങ്കുവെച്ച കുറിപ്പ്:
ഞാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുന്നത് എന്റെ അമ്മക്കും അച്ഛനും പെങ്ങൾമാർക്കും ഇഷ്ടമല്ലാത്തത് കൊണ്ടും അവരെ ഏതൊക്കെയോ ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുന്നത് കൊണ്ടും ഞാൻ ഇനി ഇൻസ്റ്റഗ്രാം ആൻഡ് ഫേസ്ബുക്ക് പോസ്റ്റുകൾ ഇടുന്നില്ല എന്ന് തീരുമാനിച്ചു. ഞാൻ മിണ്ടാതിരുന്നാൽ എല്ലാർക്കും സമാധാനം കിട്ടും എന്ന് പറയുന്നു. എന്നാൽ അങ്ങനെ ആവട്ടെ. ഒരുപാട് പേരോട് നന്ദിയുണ്ട്.
പ്രേമം എന്ന സൂപ്പർ ഹിറ്റ് പടത്തിന് പിന്നാലെ ഗോൾഡ് എന്ന ചിത്രമാണ് അൽഫോൺസിന്റേതായി വന്ന സിനിമ. വലിയതരത്തിൽ ഓളം ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഗോൾഡ് അത്രയ്ക്ക് മികച്ച പ്രകടനം കാഴ്ച വെച്ചില്ല. ഇതിന് പിന്നാലെ അൽഫോൺസിന്റെ പോസ്റ്റുകൾ ശ്രദ്ധേയമായിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇനി സിനിമകൾ ചെയ്യുന്നില്ലെന്ന് അൽഫോൺസ് പറഞ്ഞിരുന്നു. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ആണെന്ന് കണ്ടുപിടിച്ചെന്ന് അൽഫോൺസ് പറഞ്ഞിരുന്നു. വലിയ ചർച്ചയ്ക്ക് ഈ കുറിപ്പ് വഴി വെച്ചിരുന്നു, ഒരു സിനിമ പൊട്ടിയതിന് എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത് എന്നൊക്കെയാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ.
നേരത്തെ തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണം തിയറ്റർ ഉടമകളാണെന്ന് അൽഫോൺസ് ആരോപിച്ചിരുന്നു. താൻ ഒഴുക്കിയ കണ്ണീരിന് തനിക്ക് ശരിയായ നഷ്ട പരിഹാരം വേണമെന്നും ഒപ്പം നശിപ്പിക്കാൻ നിങ്ങൾ തിയറ്റർ ഉടമകൾ അനുവദിച്ച എല്ലാ എഴുത്തുകാരേയും ശേഷം സിനിമ ചെയ്യണോ വേണ്ടയോ എന്ന് അൽഫോൺസ് പുത്രൻ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞത് ചർച്ചയായിരുന്നു.












Click it and Unblock the Notifications