ഭർത്താവ് ജഗതുമായി അടിയുണ്ടാക്കുന്നത് അതിന്റെ പേരിലാണ്, ഞാൻ അങ്ങനെയൊരാൾ അല്ല'; അമല പോൾ പറയുന്നു
കൊച്ചി: മലയാളികൾക്ക് പ്രീയപ്പെട്ട താരമാണ് അമല പോൾ. അടുത്തിടെയാണ് താരത്തിന് കുഞ്ഞ് പിറന്നത്. ഗർഭിണിയായപ്പോൾ സിനിമ പ്രമോഷൻ പരിപാടികൾക്കൊക്കെ അമല സജീവമായി പങ്കെടുത്തിരുന്നു. ഗർഭകാലത്ത് ആത്മവിശ്വാസത്തോടെയും ഊർജത്തോടെയും അമല പൊതുവേദികളിൽ പങ്കെടുക്കുന്നതിന് നിറഞ്ഞ കൈയ്യടിയായിരുന്നു ആരാധകർ നൽകിയത്. ഇപ്പോഴിതാ ആ സമയത്ത് ലഭിച്ച ആരാധക സ്നേഹത്തെ കുറിച്ച് പ്രതികരിക്കുകയാണ് അമല. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
നടിയുടെ വാക്കുകളിലേക്ക് -''ഗർഭകാലത്ത് ഞാൻ വളരെ ഹൈ ആയിരുന്നു. എനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. ഞാൻ എത്രത്തോളം ആക്റ്റീവ് ആയിരിക്കുന്നോ അത്രത്തോളം ആരോഗ്യവാനായിരിക്കും എന്റെ കുഞ്ഞെന്നും പ്രസവമെന്നും എനിക്ക് അറിയാമായിരുന്നു. പിന്നെ ഇതൊക്കെ ഒരു ഭാഗ്യമല്ലേ. ആ ഒരു സമയത്ത് ആടുജീവിതത്തിന്റെ പ്രമോഷനൊക്കെ ചെയ്യാൻ കഴിഞ്ഞത് വളരെ അധികം ആസ്വദിച്ചിരുന്നു. ആ സമയത്ത് എല്ലാവരുടേയും ബഹുമാനവും സ്നേഹവും ഇഷ്ടവുമൊക്കെ നേടാൻ സാധിച്ചു. അതൊക്കെ എന്തിനാണ് വീട്ടിൽ ഇരുന്ന് മിസ് ചെയ്യുന്നത്. ചിലപ്പോൾ പറ്റില്ലെന്ന് തോന്നും. പിന്നെ എന്റെ കംഫർട്ട് സോണിൽ നിന്നും പുറത്ത് കടക്കുമ്പോൾ കിട്ടുന്നൊരു സന്തോഷമുണ്ടല്ലോ. അതും ഞാൻ ആസ്വദിച്ചിരുന്നു.

അമ്മയായപ്പോഴും സോഷ്യൽ മീഡിയയിൽ നിന്നും തനിക്ക് ലഭിച്ച സ്നേഹത്തെക്കുറിച്ചും അമല പോൾ സംസാരിച്ചു. ഞാൻ പ്രെഗ്നന്റ് ആയ സമയത്ത് ഒരുപാട് പെൺകുട്ടികളുടെ കമന്റ്സ് സോഷ്യൽ മീഡിയയിൽ വരാറുണ്ട്. എന്റെ ഈ ജേണിയിൽ അവർ വളരെ എക്സൈറ്റഡ് ആയിരുന്നുവെന്ന് പറയാറുണ്ട്. മെസേജുകളും മെയിലുകളും വരാറുണ്ട്. സ്നേഹിക്കപ്പെടുക എന്നത് നല്ല കാര്യമല്ലേ. അത്യന്തികമായി നം എല്ലാവരും ആഗ്രഹിക്കുന്നത് അതല്ലേ. അത് കിട്ടുമ്പോൾ ഒത്തിരി സന്തോഷമല്ലേ.
എന്റെ സന്തോഷത്തിൽ മറ്റുള്ളവർ ഇത്രയും സന്തോഷിക്കുക എക്സൈറ്റഡ് ആയിരിക്കുക, പ്രോത്സാഹിപ്പിക്കുക, ആരെങ്കിലും നെഗറ്റീവ് കമന്റിട്ട് നമ്മളെ വിമർശിക്കുമ്പോൾ അവർക്കെതിരെ നമ്മളെ സപ്പോർട്ട് ചെയ്ത് ഇവർ പ്രതികരിക്കുക അതൊക്കെ വളരെ അധികം സന്തോഷം നൽകുന്ന കാര്യമാണ്.
റിലൊക്ക എടുക്കാനുള്ള ഐഡിയ എനിക്ക് പറഞ്ഞ് തരാറുള്ളത് ജഗത് ആണ്. ഞാനും ജഗതും തമ്മിൽ എപ്പോഴും അടിയുണ്ടാകാറുള്ളതും ഇതിന്റെ പേര് പറഞ്ഞാണ്. ജഗത് ഫുൾ ഫോണിലാണ്. ഒരു ഇൻസ്റ്റഗ്രാമർ, വളരെ വൈബ് കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ്. ഞാൻ സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവല്ല. സിനിമ പ്രമോഷന്റെ സമയത്തൊക്കെയാണ് ഞാൻ ആക്ടീവാകുന്നത്. പക്ഷെ ജഗത് ദിവസവും ഒരു സ്റ്റോറിയൊക്കെ ഷെയർ ചെയ്യുന്ന വ്യക്തിയാണ്. അതുകൊണ്ട് എനിക്ക് കാര്യങ്ങൾ എളുപ്പമായി ഇപ്പോൾ. നമ്മൾ എവിടെ പോകുമ്പോഴും ഒരു റീലോ സ്റ്റോറിയോ ഒക്കെ ജഗത് എടുക്കും. ആൾക്ക് അതാണ് ഇഷ്ടം.
സിനിമയിലെ 15 വർഷത്തിനിടയിൽ പലതും പഠിച്ചു. മാറ്റങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുന്നു. ഒരുപക്ഷെ അഭിനയത്തിൽ മാറ്റം വന്ന് കാണും. കുറച്ചൊക്ക് മെച്ചപ്പെട്ടെന്ന് തോന്നും. ജയപരാജയങ്ങളെ എങ്ങനെ നേരിടണമെന്ന് പഠിച്ചു. ഒരുപാട് വിജയങ്ങളൊക്കെ വരുമ്പോൾ അതിനെ കൃത്യമായി ഗൈഡ് ചെയ്യാൻ സാധിക്കണം. സിനിമ എന്നത് വളരെ അനിശ്ചിതത്വം നിറഞ്ഞൊരു മേഖലയാണ്. ചില സിനിമകൾ വരുമ്പോൾ ആളുകൾ നമ്മളെ ഇഷ്ടപ്പെടും. ചിലപ്പോൾ അത് ഉണ്ടാകണമെന്നില്ല. പക്ഷെ അത് കാര്യമാക്കേണ്ടതില്ല. വിജയം ഉണ്ടാകുമ്പോൾ അമിതമായി സന്തോഷിക്കാതിരിക്കാനും പരാജയം ഉണ്ടാകുമ്പോൾ അമിതമായി വിഷമിക്കാതിരിക്കുകയും ചെയ്യാം. ആദ്യമൊക്കെ പരാജയം നേരിടുമ്പോൾ വിഷമം തോന്നുമായിരുന്നു. പക്ഷെ അതിന്റെ കാര്യമില്ല. നമ്മൾ സ്വയം വിശ്വസിക്കുക, ചെയ്യുന്ന ജോലിയിൽ സന്തോഷം കണ്ടെത്തുക', അമല പോൾ പറഞ്ഞു.












Click it and Unblock the Notifications