Get Updates
Get notified of breaking news, exclusive insights, and must-see stories!

'30 സെക്കന്റ് റീൽസിന് 2 ലക്ഷം'; അമല ഷാജിക്കെതിരെ നടൻ..'കഷ്ടപ്പെട്ടുണ്ടാക്കിയ ഫോളോവേഴ്സ് ആണ്'

കൊച്ചി: ഇൻസ്റ്റഗ്രാം റീൽസിലെ താരമായ അമല ഷാജിക്കെതിരെ തമിഴ് സംവിധായകനും നടനുമായ പിരിയൻ. തന്റെ പുതിയ സിനിമയായ അരണത്തിന്റെ പ്രമോഷന് വേണ്ടി 30 സെക്കന്റുള്ള റീൽസ് ചെയ്യാൻ 2 ലക്ഷം രൂപ അമല ആവശ്യപ്പെട്ടുവെന്നാണ് സംവിധായകൻറെ വെളിപ്പെടുത്തൽ. വാർത്താസമ്മേളത്തിനിടെയാണ് പിരിയന്റെ പ്രതികരണം.

'സിനിമയിൽ എന്ത് തൊട്ടാലും പണമാണ്. ഇൻസ്റ്റഗ്രാമിൽ രണ്ട് നിമിഷം ഡാൻസ് കളിക്കാൻ ഒരു പെൺകുട്ടി ചോദിക്കുന്നത് അൻപതിനായിരം രൂപയാണ്. നായികയ്ക്കു പോലും ഇവിടെ ശമ്പളം കൊടുക്കാനില്ല, അപ്പോഴാണ് ഇത്രയും ലക്ഷം ചോദിക്കുന്നത്.

amashajinew

കേരളത്തിൽ ഉളള പെൺകുട്ടി ചോദിച്ചത് രണ്ട് ലക്ഷമാണ്. എന്തിനാണ് ഇത്രയും പൈസയെന്ന് ചോദിച്ചു, അപ്പോൾ 30 സെക്കന്റ് ഇല്ലേയെന്ന് ചോദിച്ചു. 30 സെക്കന്റ് നൃത്തം ചെയ്യാൻ രണ്ട് ലക്ഷമോ? അമല ഷാജിയാണ ആള്, വിമാന ടിക്കറ്റ് തരുമോയെന്നാണ് ചോദിച്ചത്. ഞാൻ തന്നെ വിമാനത്തിൽ പോകാറില്ല. എന്റെ തല ചുറ്റിപ്പോയി കേട്ടിട്ട്. ആദ്യം എനിക്ക് മനസിലായിട്ടില്ല. മാനേജറോട് സംസാരിക്ക് എന്നൊക്കെ പറഞ്ഞു. ഇവിടെ എന്താണ് നടക്കുന്നത്. ഇവരൊക്കെ എന്താണ് കരുതുന്നത്. ഇൻസ്റ്റഗ്രാം അല്ല ലോകം. എത്രയോ നല്ല സിനിമാ മാസികകളിൽ എന്റെ അഭിമുഖം വന്നിട്ടുണ്ട്. എത്ര നല്ല കലാകാരൻമാർ ജീവിച്ചിരിക്കുന്ന കാലത്താണ് ഒരു ഇൻസ്റ്റഗ്രാം തുറന്ന് വെച്ച് 10 ലക്ഷം 20 ലക്ഷം എന്നൊക്കെ പറയുന്നത്. ഒരു കല പ്രേക്ഷകരിലെത്തിക്കാൻ എന്തുമാത്രമാണ് പോരാടേണ്ടത് എന്ന് ഇപ്പോഴാണ് മനസിലായത്', പിരിയൻ പറഞ്ഞു.

എന്നാൽ പിരിയന്റെ വീഡിയോയിൽ അമലയെ പിന്തുണച്ച് നിരവധി പേരാണ് കമന്റ് ചെയ്തത്. അവരുടെ ഫാൻബേസ് കണ്ടിട്ടല്ലേ നിങ്ങൾ പ്രമോഷന് വേണ്ടി സമീപിച്ചതെന്നും പിന്നെ എന്തിനാണ് പ്രതിഫലം ചോദിക്കുമ്പോൾ നൽകാൻ ഇത്ര മടി കാണിക്കുന്നതെന്നുമാണ് ചിലർ ചോദിക്കുന്നത്.

'ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ നേടിയെടുക്കാന്ഡ അമല ഷാജി ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. നിങ്ങൾക്ക് പബ്ലിസിറ്റി ആവശ്യമുള്ളതിനാൽ നിങ്ങൾ അവരെ സമീപിച്ചു. പൈസ ഉണ്ടെങ്കിൽ നൽകൂ, ഇല്ലെങ്കിൽ കൊടുക്കേണ്ട,അവരുടെ പേര് ഇവിടെ പറയേണ്ട കാര്യമെന്താണ്?', ഒരാൾ കമന്റിൽ പറഞ്ഞു.

'ഇത്തരം ഒരു സംഭവം ഒരു പൊതുപരിപാടിയിൽ പറയാതിരിക്കാനുള്ള പക്വത പോലും ഇയാൾക്ക് ഇല്ല. ജോലിക്ക് കൂലി ആവശ്യപ്പെടുകയെന്നത് അവരുടെ അവകാശമാണ്. നിങ്ങളാരാണ് ദൈവത്തെ പോലെ സംസാരിക്കാൻ', മറ്റൊരാൾ പറഞ്ഞു.

ടിക് ടോക് താരമായ അമല ഷാജി സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നായിരുന്നു താരമായി മാറിയത്. നിലവിൽ ഇൻസ്റ്റഗ്രാമിൽ മാത്രം 3 മില്ല്യൺ ഫോളോവേഴ്സ് അമലയ്ക്കുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+