'കഴിഞ്ഞ തവണത്തേത് പോലെ പറ്റിക്കില്ല' ഇത്തവണ ബിഗ് ബോസിലേക്ക് അമല ഷാജിയും?
ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിക്കാന്‍ ഇനിയും മാസങ്ങള്‍ ഏറെയുണ്ട്. പതിവ് പോലെ ഡിസംബർ അവസാനത്തോടെ തന്നെ ഷോയില്‍ ആരൊക്കെയാവും മത്സരാർത്ഥികളായി എത്തുക എന്നത് സംബന്ധിച്ച ചർച്ചകളും സജീവമായി കഴിഞ്ഞു. പല പ്രമുഖ താരങ്ങളുടേയും പേരുകള്‍ ഇതിനോടകം ചർച്ചയില്‍ ഉയർന്ന് വന്നിട്ടുണ്ട്. അക്കൂട്ടത്തിലുള്ള ഒരു പേരാണ് സോഷ്യല്‍ മീഡിയ സ്റ്റാറായ അമല ഷാജിയുടേത്.
ഇത് ആദ്യമായല്ല, കഴിഞ്ഞ തവണയും അമലയുടെ പേര് ബിഗ് ബോസ് പ്രഡിക്ഷന്‍ പട്ടികയിലുണ്ടായിരുന്നു. ചാനല്‍ തന്നെ ഇത് സംബന്ധിച്ച സൂചനകളും നല്‍കി. എന്നാല്‍ അവസാന നിമിഷം ചില കാരണങ്ങളാല്‍ താരം പിന്മാറുകയായിരുന്നുവെന്നാണ് സൂചന. വൈല്‍ഡ് കാര്‍ഡ് എൻട്രിയായിട്ടെങ്കിലും റിയാലിറ്റി ഷോയിലേക്ക് എത്തിയേക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതും ഉണ്ടായില്ല. അതേസമയം തന്നെ ഉദ്ധേശിച്ച് നല്‍കിയ പരസ്യമാണ് ആളുകള്‍ അമല ഷാജിയെന്ന പേരില്‍ തെറ്റിദ്ധരിച്ചതെന്നാണ് മറ്റൊരു സോഷ്യല്‍ മീഡിയ താരമായ ജുനൈസ് വ്യക്തമാക്കിയത്.

തിരുവനന്തപുരം സ്വദേശിയാണ് അമലാ ഷാജി. എന്നാല്‍ കേരളത്തിനേക്കാള്‍ തമിഴ് നാട്ടിലാണ് അമല ഷാജിക്ക് ആരാധകർ കൂടുതല്‍. ഇൻസ്‍റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ പല പ്രമുഖ സിനിമാ താരങ്ങളേക്കാള്‍ ഫോളോവേഴ്സാണുള്ളത്. ടിക് ടോക്കിലൂടെയായിരുന്നു താരത്തിന്റെ തുടക്കം. സിനിമയില്‍ അമലാ അരങ്ങേറ്റും കുറിക്കുന്നുവെന്ന വാര്‍ത്തകളും അടുത്തിടെ പുറത്ത് വന്നിരുന്നു.
അതേസമയം, സിനിമയുടെ പ്രമോഷന് വേണ്ടി അമല ഷാജി വന്‍തുക പ്രതിഫലം ചോദിച്ചുവെന്ന ആരോപണവുമായി തമിഴ് സംവിധായകനും നടനുമായ പിരിയന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പുതിയ സിനിമയായ അരണത്തിന്റെ പ്രമോഷന് വേണ്ടി 30 സെക്കന്റുള്ള റീൽസ് ചെയ്യാൻ 2 ലക്ഷം രൂപ അമല ആവശ്യപ്പെട്ടുവെന്നായിരുന്നു സംവിധായകന്റെ ആരോപണം.
'സിനിമയിൽ എന്ത് തൊട്ടാലും പണമാണ്. ഇൻസ്റ്റഗ്രാമിൽ രണ്ട് നിമിഷം ഡാൻസ് കളിക്കാൻ ഒരു പെൺകുട്ടി ചോദിക്കുന്നത് അൻപതിനായിരം രൂപയാണ്. നായികയ്ക്കു പോലും ഇവിടെ ശമ്പളം കൊടുക്കാനില്ല, അപ്പോഴാണ് ഇത്രയും ലക്ഷം ചോദിക്കുന്നത്. കേരളത്തിൽ ഉളള പെൺകുട്ടി ചോദിച്ചത് രണ്ട് ലക്ഷമാണ്. എന്തിനാണ് ഇത്രയും പൈസയെന്ന് ചോദിച്ചു, അപ്പോൾ 30 സെക്കന്റ് ഇല്ലേയെന്ന് ചോദിച്ചു. 30 സെക്കന്റ് നൃത്തം ചെയ്യാൻ രണ്ട് ലക്ഷമോ? അമല ഷാജിയാണ ആള്, വിമാന ടിക്കറ്റ് തരുമോയെന്നാണ് ചോദിച്ചത്.' എന്നും സംവിധായകന്‍ പറഞ്ഞു.












Click it and Unblock the Notifications