Get Updates
Get notified of breaking news, exclusive insights, and must-see stories!

'നാണമില്ലേ, ഈ മുഖവും വെച്ച് വീഡിയോ ചെയ്യാൻ'; അമല ഷാജിയുടെ അമ്മയ്ക്ക് മറുപടിയുമായി ഗ്രീഷ്മ ബോസ്

കൊച്ചി: സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ കണ്ടന്റുകളിലൂടെ ആരാധകരെ നേടിയെടുത്ത നിരവധി പേർ ഉണ്ട്. ഇവർ പങ്കുവെയ്ക്കുന്ന വിഡിയോകൾ വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. അത്തരത്തിലുള്ള രണ്ട് പേരാണ് അമല ഷാജിയും ഗ്രീഷ്മ ബോസും. ഇപ്പോഴിതാ ഇരുവരുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഗ്രീഷ്മ ബോസിന്റെ വീഡിയോക്ക് താഴെ അമല ഷാജിയുടെ അമ്മ വിമർശന കമന്റ് ഇട്ടതാണ് സംഭവങ്ങളുടെ തുടക്കം. ഇതിന് മറുപടിയുമായി ഇപ്പോൾ ഗ്രീഷ്മയും രംഗത്തെത്തിയിട്ടുണ്ട്.

തമാശ നിറഞ്ഞ കണ്ടന്റുകളാണ് പലപ്പോഴും ഗ്രീഷ്മ അവതരിപ്പിക്കാറുള്ളത്. രേഷ്മയുടെ ട്രോൾ കണ്ടന്റുകൾക്ക് ആരാധകർ ഏറെയാണ്. അടുത്തിടെ ഒരു തെലുങ്ക് സിനിമയിലെ ഗാനം അമല പാടിയിരുന്നു. ആ പാട്ടിനെ ട്രോളി ഗ്രീഷ്മ ബോസ് ഒരു വീഡിയോ പങ്കിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രീഷ്മയെ അധിക്ഷേപിച്ച് കൊണ്ട് അമലയുടെ അമ്മ കമന്റ് ചെയ്തത്.

amala-17

'നിനക്ക് നാണമില്ലേ,കൗ മാതാവിന്റെ മുഖവും വെച്ച് വീഡിയോ ചെയ്യാൻ',എന്നായിരുന്നു കമന്റ്. കമന്‍റ് ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഗ്രീഷ്മ ഇന്‍സ്റ്റ സ്റ്റോറിയായി ഇതിന് മറുപടി നല്‍കി. നാല് മില്യണിലധികം ഫോളോവേഴ്‌സ് ഉള്ള ക്രിയേറ്ററിന്റെ അമ്മയല്ലേ... ഇത്തിര ബോധമാകാം ആന്റി എ്‌നാണ് ഗ്രീഷ്മ മറുപടിയായി കുറിച്ചത്. ഒപ്പം അമല അടക്കമുള്ളവരെ ടാഗ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ ബീന ഷാജി കമന്റ് ഡിലീറ്റ് ചെയ്തൂ.

ഇതിന് പിന്നാലെ കമന്റ് ഡിലീറ്റ് ചെയ്തുവെന്ന് പറഞ്ഞ് മറ്റൊരു വീഡിയോയുമായി ഗ്രീഷ്മ രംഗത്തെത്തി. 'ആ കമന്‍റ് വിദഗ്ധമായി ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ആരോഗ്യപരമായ വിമര്‍ശനം എന്നും സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഒരാളുടെ ശാരീരിക അവസ്ഥ വച്ച് വിമര്‍ശനം നടത്തുന്നത് ശരിയായ കാര്യമല്ല. ഒരാളുടെ ശാരീരിക അവസ്ഥയെ അല്ലെങ്കിൽ അവരുടെ നിറത്തെയൊക്കെ കളിയാക്കിക്കൊണ്ട് തമാശയ്ക്ക് പോലും നമ്മൾ കളിയാക്കരുത്. ചെറുപ്പം മുതല്‍ ബോഡിഷെയിമിംഗ് അനുഭവിച്ച ഒരാളാണ് ഞാന്‍. അത് എത്രമാത്രം വേദനിപ്പിക്കുമെന്ന് എനിക്ക് അറിയാം. പണ്ട് എന്നെ വിളിച്ച ഒരോ വാക്കും എനിക്ക് ഓര്‍മ്മയുണ്ട്. ഇപ്പോള്‍ എന്നെ അങ്ങനെ വിളിച്ചാല്‍ തിരിച്ച് എനിക്ക് പ്രതികരിക്കാൻ പറ്റും. അഞ്ചിന് പത്ത് എന്ന നിലയില്‍ തിരിച്ചുപറയാനുള്ള ആത്മവിശ്വാസം എനിക്കുണ്ട്.പക്ഷേ അത് പറയാൻ സാധിക്കാത്ത ഒരുപാട് പേർ ഇപ്പോഴും ഉണ്ട്. അതുകൊണ്ട് തന്നെ പ്രതികരിക്കുമ്പോൾ ബോഡി ഷെയിമിംഗ് നടത്താതെ കമന്റിടണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+