അമരൻ ശിവകാർത്തികേയന് താരസിംഹാസനം ഉറപ്പാക്കുമോ? കളക്ഷനിൽ വൻകുതിപ്പ്, ഇനി എത്ര നേടും ?
മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞ അമരൻ തിയറ്റുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മേജർ മുകുന്ദ് ആയി എത്തിയത് ശിവകാർത്തികേയനാണ്. മുകുന്ദിന്റെ ഭാര്യയായി എത്തിയത് സായ്പല്ലവിയാണ്. അമരൻ ആോഗളതലത്തിൽ 250 കോടിയിലേക്ക് അടുക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിൽ നിന്നുള്ള കണക്കുകളും ചിത്രത്തിന്റെ വിജയമാണ് സൂചിപ്പിക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് 118 കോടിയിലധികം ഈ ചിത്രം നേടിയിട്ടുണ്ട്.
ശിവകാർത്തികേയന്റെ ആദ്യം 200 കോടി ക്ലബാണ് അമരൻ. ആദ്യം ദിനം തൊട്ട് തന്നെ മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചത്. രാജ് കുമാർ പെരിയസ്വാമിയാണ് ചിത്രത്തിന്റെ സംവിധാനം. വീരചരമം വരിച്ച മേജർ മുകുന്ദിന്റെ ജീവിതം പറയുന്ന ചിത്രം ദീപാവലിയോട് അനുബന്ധിച്ചാണ് റിലീസ് ചെയ്തത്. 10 ദിവസം കൊണ്ട് തന്നെ 200 കോടിയിലെത്തിയിരുന്നു. കമൽഹാസന്റെ രാജ് കമൽ ഫിലിം ആണ് നിർമാണ്.

കശ്മീരിലെ ഷോപ്പിയാനിൽ 2014 ലെ ഭീകരാക്രമണത്തിലാണ് മേജർ മുകുന്ദ് വീര മൃത്യു വരിച്ചത്. മേജർ മുകുന്ദ് ആവാൻ ശിവകാർത്തികേയവൻ വൻ തയ്യാറെടുപ്പാണ് നടത്തിയത്. സിനിമ സ്വീകരിക്കാൻ കാരണം യൂണിഫോമായിരുന്നു എന്നാണ് ശിവകാർത്തികേയൻ പറഞ്ഞത്. മേജർ മുകുന്ദിന് തന്റെ അച്ഛനുമായി സാമ്യം ഉണ്ടെന്നും ശിവകാർത്തികേയൻ പറഞ്ഞിരുന്നു.
കളറെ മാറുന്നുള്ളൂ, ഉത്തരവാദിത്തം ഒന്നാണ് ഞാൻ ആ സിനിമ സ്വീകരിക്കുമ്പോൾ വരുന്ന വെല്ലുവിളികൾ ബോധ്യമുണ്ടായിരുന്നു, വേറിട്ട ഒരു വ്യക്തിയായി മാറാൻ തന്റെ ഊർജ്ജമെല്ലാം സംഭരിക്കേണ്ട ആവശ്യമുണ്ട്. യൂണിഫോം ധരിക്കാൻ താൻ സ്വയം തന്നെ പരിശീലിച്ചുവെന്നും ശിവകാർത്തികേയൻ പറഞ്ഞിരുന്നു. യൂണിഫോം താൻ ധരിച്ചപ്പോൾ ഒരു ഹീറോയായി അനുഭവപ്പെട്ടെന്നും ശിവകാർത്തികേയൻ പറഞ്ഞിരുന്നു.
2014 ൽ തെക്കൻ കശ്മീരിലെ ഒരു ഗ്രാമത്തിൽ തീവ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നൽകിയത് മുകുന്ദ് ആയിരുന്നു. ആ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയെങ്കിലും അതിനിടെ മൂന്ന് തവണ മേജർ മുകുന്ദിന് വെടിയേറ്റിരുന്നു. ഡ്യൂട്ടി പൂർത്തിയാക്കിയതിന് പിന്നാലെ മുകുന്ദ് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മേജർ മുകുന്ദിനെ രക്ഷപ്പെടുത്താൻ സാധിച്ചില്ല.
2009 ഓഗസ്റ്റ് 28 നായിരുന്നു ഇന്ദുവും മുകുന്ദും വിവാഹിതരായത്. ഇന്ദുവിന്റെയും മുകുന്ദിന്റെയും പ്രണയ വിവാഹമായിരുന്നു. 2011 ൽ ഇവർക്ക് ഒരു മകൾ ജനിച്ചു.












Click it and Unblock the Notifications