വിവാദങ്ങള്‍ക്കിടെ രാഖി സാവന്ത് മക്കയിലെത്തി ഉംറ നിര്‍വഹിച്ചു; ചിത്രങ്ങള്‍ വൈറല്‍
മുംബൈ: ബോളിവുഡ് നടി രാഖി സാവന്ത് മക്കയിലെത്തി ഉംറ പൂര്‍ത്തിയാക്കി. രാഖി സഹോദരന് വാഹിദ് അലി ഖാനും ഭാര്യ ഷൈസ്തയ്ക്കുമൊപ്പമാണ് താരം മക്കയിലെത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് മക്കയിലേക്ക് പുറപ്പെട്ട രാഖി സാവന്ത് മസ്ജിദുല്‍ ഹറാമില്‍ തന്റെ ഉംറ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. ഇതിന്റെ ചിത്രം വാഹിദ് അലി ഖാന് തന്നെയാണ് സോ്ഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് രാഖി സാവന്ത് സൗദി അറേബ്യയിലെത്തിയത്. ശിരോവസ്ത്രം ധരിച്ച് മദീനയില്‍ നില്ക്കുന്ന ചിത്രം നടി പങ്കുവെച്ചിരുന്നു. താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ നിന്നുള്ള മസ്ജിദുന്നബവിയുടെ ചിത്രങ്ങളും രാഖി പങ്കുവെച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാഖി സാവന്ത് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ആദില്‍ ഖാന് ദുറാനിയുമായുള്ള ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് മറനീക്കി പുറത്ത് വന്നത്.

കഴിഞ്ഞയാഴ്ച ആദില്‍ ഖാന് ദുറാനി അവര്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. തന്നെ ബലാത്സംഗ കേസില്‍ കുടുക്കിയെന്നും മുന്‍ ഭര്‍ത്താവ് റിതേഷ് സിങ്ങിനൊപ്പം ചേര്‍ന്ന് രാഖി വഞ്ചിച്ചെന്നുമായിരുന്നു ഇയാള്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ തുറന്നടിച്ച് രാഖി സാവന്ത് രംഗത്തെത്തിയിരുന്നു. ആദില്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ടായിരുന്നു പത്രസമ്മേളനവുമായി രാഖിയെത്തിയത്.
ആദില്‍ ഖാന് തന്റെ നഗ്നവീഡിയോ 47-50 ലക്ഷം രൂപ വാങ്ങി മറ്റൊരാള്‍ക്ക് വിറ്റെന്നും രാഖി സാവന്ത് ആരോപിച്ചിരുന്നു. ഹണിമൂണ്‍ വേളയില്‍ തന്റെ നഗ്ന വീഡിയോകള്‍ ആദില്‍ പകര്‍ത്തിയെന്നായിരുന്നു രാഖി പറഞ്ഞിരുന്നത്. താന്‍ ഗര്‍ഭിണിയായിരുന്നെന്നും ഗര്‍ഭം അലസിപ്പിച്ചത് ആദിലാണെന്നും രാഖി കുറ്റപ്പെടുത്തിയിരുന്നു. ഗര്ഭിണിയിയാരിക്കുന്ന സമയത്ത് അവന് എന്നെ മാനസികമായി പീഡിപ്പിച്ചു.
എന്റെ അമ്മ ആശുപത്രിയിലായിരുന്നു. ബിഗ് ബോസ് മറാത്തിയില്‍ നിന്ന് പുറത്ത് വന്നപ്പോഴാണ് അവന്റെ കാമുകിമാരെക്കുറിച്ച് അറിഞ്ഞത്. സമ്മര്‍ദ്ദത്തിനടിമപ്പെട്ട എനിക്ക് രക്തസ്രാവം തുടങ്ങി, ഗര്‍ഭം അലസല്‍ സംഭവിച്ചു, രാഖി പറഞ്ഞു. താന്‍ ഒരു മുസ്ലീമാണെന്നും മരിക്കുന്നത് വരെ അതില്‍ തുടരുമെന്നും അതേ പത്രസമ്മേളനത്തില്‍ രാഖി സാവന്ത് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താരം ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയത്.

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ തന്റെ പേരിനൊപ്പം ഫാത്തിമ എന്ന് കൂടി രാഖി സാവന്ത് ചേര്‍ത്തിട്ടുണ്ട്. അതിനിടെ തനിക്കെതിരെ സംഘം ചേര്‍ന്ന് ഗൂഢാലലോചന നടത്തിയതിനും ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതിനും ആദില്‍, രാജ്ശ്രീ മോര്, ഷെര്‍ലിന്‍ ചോപ്ര എന്നിവര്‍ക്കെതിരെ നടി പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications