Get Updates
Get notified of breaking news, exclusive insights, and must-see stories!

ജുഹുവിലെ ആഡംബര ബംഗ്ലാവ് മകള്‍ക്ക് നല്‍കി അമിതാഭ് ബച്ചന്‍, സൗജന്യമാണോ? വില ഇത്ര

അമിതാഭ് ബച്ചന്‍ ബോളിവുഡ് വെറുമൊരു സൂപ്പര്‍ താരം മാത്രമല്ല. ആഡംബരം അദ്ദേഹത്തിന്റെ കരിയറില്‍ നിറഞ്ഞ് നിന്നതാണ്. നിരവധി ആഡംബര വസ്തുക്കള്‍ അദ്ദേഹത്തിന്റെ കരിയറില്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹം തന്റെ കൈവശമുള്ള ഒരു ആഡംബര ബംഗ്ലാവ് ഇപ്പോള്‍ കൈവിട്ടിരിക്കുകയാണ്.

അദ്ദേഹം അത് ഒരാള്‍ക്ക് കൈമാറിയിരിക്കുകയാണ്. അമിതാഭിന്റെ കൈവശമുള്ള വീടുകളില്‍ ഏറ്റവും മികച്ചതായിരുന്നു ഇത്. അതേസമയം ഈ ബംഗ്ലാവ് സമ്മാനമായി സ്വന്തം മകള്‍ ശ്വേത നന്ദയ്ക്കാണ് നല്‍കിയിരിക്കുന്നത്. പ്രതീക്ഷ എന്നാണ് ഈ ബംഗ്ലാവ് അറിയപ്പെടുന്നത്. ജുഹുവിലെ അറിയപ്പെടുന്ന ആഡംബര ബംഗ്ലാവാണിത്.അതേസമയം ഈ ആഡംബര ബംഗ്ലാവിന് 50 കോടി രൂപയാണ് വില. ഇതാണ് മകള്‍ക്ക് നല്‍കിയതെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

amitabh-bachchan

ഇതിന്റെ പ്രോപ്പര്‍ട്ടി വിവരങ്ങളില്‍ കൃത്യമായി ഇതിന്റെ വിശദാംശങ്ങളുണ്ട്. രണ്ട് പ്ലോട്ടുകളാണ് ഇവിടെയുള്ളത്. 890.47 ചതുരശ്രയടിയിലാണ് ആദ്യത്തെ പ്ലോട്ടുള്ളത്. രണ്ടാമത്തേത് 674 ചതുരശ്ര അടിയിലുമാണ് ഉള്ളത്. ഇവ രണ്ടുമാണ് അമിതാഭ് മകള്‍ക്ക് സമ്മാനിച്ചത്. അതേസമയം നവംബര്‍ എട്ടിനാണ് ഈ ബംഗ്ലാവ് മകള്‍ക്ക് നല്‍കിയത്. അതിന്റെ വിശദാംശങ്ങളില്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്. ഈ ബംഗ്ലാവ് കൈമാറുന്നതിനായി 50.65 ലക്ഷം രൂപയാണ് അമിതാഭ് ബച്ചന്‍ സ്റ്റാമ്പ് ഡ്യൂട്ടിയായി അടച്ചത്.

ഈ രണ്ട് പ്ലോട്ടുകളും വിത്തല്‍ നഗര്‍ കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയുടെ ഭാഗമാണെന്ന് രേഖകളില്‍ പറയുന്നു. ഈ വീടിന്റെ ഉടമകള്‍ അമിതാഭ് ബച്ചനും അദ്ദേഹത്തിന്റെ ഭാര്യ ജയാ ബച്ചനുമായിരുന്നു. ഇവരാണ് ശ്വേത നന്ദയ്ക്ക് ഈ വീട് സമ്മാനമായി നല്‍കിയതെന്നും രേഖകളിലുണ്ട്. അതേസമയം അമിതാഭ് ബച്ചന് മുംബൈയിലും മറ്റിടങ്ങളിലുമായിട്ടുള്ള ആഡംബര വസതികളില്‍ ഏറ്റവും പ്രശസ്തമാണ് പ്രതീക്ഷ.

നേരത്തെ നിരവധി അഭിമുഖങ്ങളില്‍ ഈ ആഡംബര ബംഗ്ലാവിനെ കുറിച്ച് അദ്ദേഹം തുറന്ന് സംസാരിച്ചിട്ടുണ്ട്. ഇതിന് പ്രതീക്ഷ എന്ന പേര് വെച്ചതിനെ കുറിച്ചെല്ലാം അഭിമുഖങ്ങളില്‍ ബച്ചന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. അതേസമയം കോന്‍ ബനേഗ ക്രോര്‍പതിയില്‍ ഈ വീടിന് പേര് നല്‍കിയത് താനല്ലെന്ന് അമിതാഭ് ബച്ചന്‍ തുറന്ന് പറഞ്ഞിരുന്നു. തന്റെ പിതാവ് ഹരിവംശറായ് ബച്ചനാണ് ബംഗ്ലാവിന് പ്രതീക്ഷയെന്ന പേരു നല്‍കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

എല്ലാവര്‍ക്കും ഇവിടേക്ക് സ്വാഗതം, പക്ഷേ ആര്‍ക്കും വേണ്ടി കാത്തിരിക്കില്ല എന്ന കവിതയില്‍ നിന്നാണ് ഈ വീടിന്റെ പേര് പിറന്നതെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞിരുന്നു. ജുഹുവില്‍ അമിതാഭിന്റെ ആദ്യത്തെ ബംഗ്ലാവാണ് പ്രതീക്ഷ. പിതാവും മാതാവ് തേജിക്കുമൊപ്പം ഇവിടെയായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. പിന്നീടാണ് ഇവിടെ നിന്ന് മാറിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+