അമിതാഭ് ബച്ചന്റെ ആസ്തി കണ്ണ് തള്ളിക്കും; 81-ാം വയസ്സിലും പ്രതിഫലത്തിലും പിന്നിലല്ല,ഞെട്ടിക്കുന്ന കാർ കളക്ഷനും
മുംബൈ: ഇന്ത്യൻ സിനിമയുടെ ഇതിഹാസ താരമായ അമിതാഭ് ബചന്റെ 81ാം പിറന്നാൾ ആണ് ഇന്ന്. അഭിനേതാവ് എന്ന നിലയിൽ മാത്രമല്ല നിർമ്മാതാവ്, ഗായകൻ, ടെലിവിഷൻ ഷോ അവതാരകൻ എന്നിങ്ങനെ സകലമേഖലകളിലും തിളങ്ങിയ ബോളിവുഡിന്റെ 'ബിഗ് ബി'യുടെ താരമൂല്യം സമാനതകളില്ലാത്തതാണ്.
1969 ല്‍ സാത് ഹിന്ദുസ്ഥാനിയിലൂടെയായിരുന്നു അമിതാഭ് ബച്ചൻ ബോളിവുഡിൽ അരങ്ങേറിയത്. രണ്ട് വർഷത്തിന് ശേഷം ഋഷികേശ് എന്ന ചിത്രത്തിൽ ഭാസ്‌കര്‍ ബാനര്‍ജിയായി തന്റെ മേല്‍വിലാസം ബച്ചൻ ബോളിവുഡിൽ അടയാളപ്പെടുത്തുകയായിരുന്നു. പിന്നീട് ഒരിക്കൽ പോലും അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.81 ന്റെ നിറവിലും ലോകസിനിമയിലെ അത്ഭുതമായി തന്നെ അദ്ദേഹം തലയുയർത്തി നിൽക്കുകയാണ്. ഈ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ സ്വത്ത് വിവരങ്ങളെ കുറിച്ചും സമ്പാദ്യങ്ങളെ കുറിച്ചും പ്രതിഫലത്തെ കുറിച്ചുമെല്ലാം വിശദമായി അറിയാം.

ബച്ചന്റെ ആസ്തി
ഇന്ത്യയിലെ ഏറ്റവും ധനികനായ നടന്മാരിൽ ഒരാളാണ് അമിതാഭ് ബച്ചൻ. വമ്പൻ ഹിറ്റുകളായ സിനിമകൾ, ബ്രാൻഡ് പ്രമോഷനുകൾ , ബിസിനസ് സംരഭങ്ങൾ എന്നിവയിലൂടെ സമ്പത്തിന്റെ വലിയ സാമ്രാജ്യം തന്നെയാണ് അദ്ദേഹം കെട്ടിപടുത്തത്. ഏകദേശം 3000 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി എന്നാണ് റിപ്പോർട്ട്.
അമിതാഭ് ബച്ചന്റെ വരുമാന സ്രോതസ്സ്
സിനിമ തന്നെയാണ് അദ്ദേഹത്തിന്റെ പ്രധാന വരുമാനമാർഗം. ഏകദേശം ആറ് കോടി രൂപയാണ് ഒരു ചിത്രത്തിന് അമിതാഭ് ഈടാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ബ്രഹ്മാസ്ത്രയ്ക്ക് 8-10 കോടി രൂപയാണ് അദ്ദേഹം ഈടാക്കിയതെന്നും വാർത്തകൾ ഉണ്ടായിരുന്നു. നിരവധി മുൻനിര ബ്രാൻഡുകളുടേയും അംബാസിഡറാണ് അമിതാഭ് ബച്ചൻ.ബ്രാൻഡ് പ്രമോഷനുകൾക്കായി അഞ്ച് മുതൽ എട്ട് കോടി വരെയാണത്രേ അമിതാഭ് ഈടാക്കുന്നത്.അമിതാഭ് ബച്ചന് മറ്റ് നിക്ഷേപങ്ങളും ധാരാളം ഉണ്ട്. ഇവയിൽ നിന്നും അദ്ദേഹത്തിന് വരുമാനം ലഭിക്കുന്നുണ്ടത്രേ.
മാസ വരുമാനം
ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ബിഗ് ബിയുടെ പ്രതിമാസ വരുമാനമെന്നത് 5 കോടി രൂപയാണത്രേ. അദ്ദേഹത്തിന്റെ വാർഷിക വരുമാനം ഏകദേശം 60 കോടിയാണ്.
കാർ കലക്ഷനും
ആഡംബര ജീവിതമാണ് ബിഗ് ബി നയിക്കുന്നതെന്ന കാര്യത്തിൽ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. വമ്പൻ കാർ കലക്ഷനുമുണ്ട് അദ്ദേഹത്തിന്. റോൾസ് റോയ്സ് ഫാൻറെ 7, ബെന്റ്ലി കോണ്ടിനെന്റൽ ജിടി, മേഴ്സിഡസ് ബെൻസ് എസ് ക്ലാസ് തുടങ്ങി അത്യാഡംബര കാറുകൾ അദ്ദേഹത്തിനുണ്ട്.
വരാനിരിക്കുന്ന പ്രൊജ്കടുകൾ
ദീപിക പദുകോണും പ്രഭാസിനുമൊപ്പമുള്ള 'പ്രോജക്ട് കെ', റിബു ദാസ്ഗുപ്ത സംവിധാനം ചെയ്യുന്ന 'സെക്‌ഷൻ 84' എന്നിവയാണ് ബിഗ് ബിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.












Click it and Unblock the Notifications