ഐശ്വര്യക്ക് മുകളിലെത്തും അഭിഷേകിന്റെ ആസ്തി, 1600 കോടിയുടെ വര്‍ധന, സഹായിച്ചത് അമിതാഭ് ബച്ചന്‍
നടന്‍ അഭിഷേക് ബച്ചന്റെ സ്വത്ത് വന്‍ തോതില്‍ വര്‍ധിക്കും. അമിതാഭ് ബച്ചന്റെ പുതിയ തീരുമാനമാംണ് ഇതിന് കാരണം. അമിതാഭ് ബച്ചന്‍ തന്റെ കോടികളുടെ ആസ്തി വീതം വെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തുല്യമായി വീതം വെക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എബിപി ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അമിതാഭ് ബച്ചന് 3160 കോടി രൂപയാണ് അമിതാഭ് ബച്ചന്റെ ആസ്തി.
അഭിഷേകിനും മകള്‍ ശ്വേത നന്ദയ്ക്കുമായി വന്‍ തുകയാണ് ഇതോടെ ലഭിക്കാന്‍ പോകുന്നത്. എന്നാല്‍ പുതിയ നേട്ടത്തോടെ അഭിഷേക് ബച്ചനാണ് ഇന്ത്യയില്‍ ആസ്തിയുടെ കാര്യത്തില്‍ കുതിപ്പുണ്ടാക്കുന്നത്. ഇന്ത്യയില്‍ ആസ്തി കൊണ്ട് ഏറ്റവും ധനികയായ നടിയാണ് ഐശ്വര്യ റായ്. 900 കോടിയോളം വരും ഐശ്വര്യയും സമ്പത്ത്. അതേസമയം അഭിഷേക് ബച്ചനും ശ്വേത നന്ദയ്ക്കും 1600 കോടിയില്‍ അധികം രൂപ സമ്പത്ത് വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അമിതാഭിന്റെ സ്വത്തുകള്‍ ഭാഗം വെക്കുന്നതിലൂടെയാണ് ഈ പണം ലഭിക്കുക. നേരത്തെ തന്റെ ആദ്യത്തെ ബം്ഗ്ലാവ് മകള്‍ ശ്വേതയ്ക്കായി ബിഗ് ബി നല്‍കിയിരുന്നു. ഇത് വലിയ വാര്‍ത്തയായി മാറിയിരുന്നു. ബോളിവുഡിലെ സൂപ്പര്‍ താരമായിരുന്ന അമിതാഭ് ബച്ചന്‍ മുംബൈയില്‍ സ്വന്തമാക്കിയ ആദ്യ ബംഗ്ലാവായിരുന്നു ഇത്. ശ്വേതയും കുടുംബവും ഇവിടെ താമസിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അമിതാഭിന്റെ പിതാവ് ഹരിവംശറായ് ബച്ചനായിരുന്നു ഈ ബംഗ്ലാവിന് പേരിട്ടിരുന്നത്. ഇതിന് പിന്നാലെയാണ് തന്റെ സ്വത്തുകള്‍ തുല്യമായി വീതിക്കാന്‍ അമിതാഭ് തീരുമാനിച്ചത്. അതേസമയം അഭിഷേക് ബച്ചന് പിതാവിന്റെ സമ്പത്ത് ലഭിച്ചില്ലെങ്കിലും 280 കോടിയുടെ ആസ്തിയുണ്ട്. എന്നാല്‍ 1600 കോടി വരുന്നതോടെ അഭിഷേകിന്റെ ആസ്തി 1880 ആയി അഭിഷേകിന്റെ ആസ്തി ഉയരും. അതുപോലെ ശ്വേതയ്ക്ക് ഈ പണമില്ലാതെ തന്നെ 180 കോടിയുടെ ആസ്തിയുണ്ട്.
1780 കോടിയുടെ ആസ്തിയാണ് മൊത്തം ഇതോടെ ശ്വേതയ്ക്കുണ്ടാവുക. നേരത്തെ മുംബൈയിലെ പ്രതീക്ഷ എന്ന തന്റെ ബംഗ്ലാവാണ് മകള്‍ക്കായി അമിതാഭ് ബച്ചന്‍ കൈമാറിയത്. 50 കോടിയായിരുന്നു ഇതിന്റെ വിലയെന്ന് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഒരു സമ്മാനമായിട്ടാണ് ബച്ചന്‍ കൈമാറിയത്. അതേസമയം പുതിയ സമ്പന്നരുടെ പട്ടിക പ്രകാരം അഭിഷേകിന്റെ കുതിപ്പ് കാണാന്‍ സാധിക്കും.
ഖാന്‍ ത്രയം കഴിഞ്ഞാല്‍ ആസ്തിയില്‍ മുന്നില്‍ അഭിഷേകുണ്ടാവും. അമിതാഭ് ബച്ചന് ജുഹു മേഖലയില്‍ മൂന്ന് ബംഗ്ലാവുകളുണ്ട്. ജല്‍സ, ജനക്, എന്നിയാണ് മറ്റ് രണ്ട് ബംഗ്ലാവുകള്‍. പ്രതീക്ഷ എന്ന ബംഗ്ലാവിലായിരുന്നു മാതാപിതാക്കള്‍ക്കൊപ്പം അദ്ദേഹം താമസിച്ചിരുന്നത്. ഇതാണ് ശ്വേതയ്ക്ക് നല്‍കിയത്.












Click it and Unblock the Notifications