Get Updates
Get notified of breaking news, exclusive insights, and must-see stories!

രമേഷ് പിഷാരടി 266 വോട്ട് നേടി, അന്‍സിബ അടക്കം 3 പേർക്ക് അതിലും കുറവ്, കണക്ക് പുറത്ത്, പിന്നെ എങ്ങനെ പുറത്തായി

കൊച്ചി: ഏറെ പ്രത്യേകതകളുമായിട്ടാണ് താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം ഇത്തവണ കൊച്ചിയില്‍ അവസാനിച്ചത്. രണ്ടര പതിറ്റാണ്ടിന് ശേഷം സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇടവേള ബാബുവിന് ശേഷം സിദ്ധീഖ് വന്നുവെന്നാണ് ഏറ്റവും വലിയ പ്രത്യേകത. വോട്ടെടുപ്പിലൂടെയായിരുന്നു സീദ്ധീഖിനെ തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ജയന്‍ ചേർത്തല എന്നിവരും, ജോ. സെക്രട്ടറിയായി ബാബു രാജും തിരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാലും ട്രഷറയായി ഉണ്ണി മുകുന്ദനും നേരത്തെ എതിരില്ലാതെ വിജയിച്ചിരുന്നു. പ്രധാനപ്പെട്ട ഈ ഭാരവാഹികള്‍ക്ക് പുറമെ 11 അംഗ എക്സിക്യൂട്ടീവ് കൂടി ചേരുന്നതാണ് സംഘടനയുടെ ഭരണ സമിതി. ഈ ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ രമേഷ് പിഷാരടി, റോണി വർഗീസ് എന്നിവർ പരാജയപ്പെട്ടു എന്നതായിരുന്നു ആദ്യം വന്ന വാർത്ത. എന്നാല്‍ ഇതില്‍ വിശദീകരണവുമായി രമേഷ് പിഷാരടി തന്നെ പിന്നീട് മുന്നോട്ട് വരികയുണ്ടായി.

ramesh-pisharody-sarayu

ഈ വിഷയവുമായി ബന്ധപ്പെട്ട് രമേഷ് പിഷാരടി അമ്മ അംഗങ്ങള്‍ക്ക് തുറന്ന കത്ത് അയക്കുകയും മോഹന്‍ലാല്‍ ഉള്‍പ്പെടേയുള്ളവരുടെ അറിവോടെ തന്നെ അത് പുറത്ത് വരികയും ചെയ്തു. എന്നാല്‍ ഇത് ഒരിക്കലും ഒരു വിവാദം അല്ലെന്നാണ് മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ രമേശ് പിഷാരടി പറയുന്നത്. ആ സംഘടനയ്ക്ക് ലഭിക്കുന്ന വാർത്താ പ്രാധാന്യം കൊണ്ടാണ് ഇതൊരു ചർച്ചയായെങ്കിലും മാറുന്നതെന്നും അദ്ദേഹം പറയുന്നു.

അമ്മയുടെ ബൈലോ പ്രകാരം നാല് സ്ത്രീകളെ ഭരണ സമിതിയില്‍ ഉള്‍പ്പെടുത്തണം. ഞാന്‍ പറയുന്നത് കൃത്യമായി ഇന്ന ഇന്ന സീറ്റുകള്‍ സ്ത്രീകള്‍ക്കായി മാറ്റിവെക്കണമെന്നും അവിടെ അവർ മാത്രം മത്സരിക്കണമെന്നുമാണ്. നാല് സീറ്റിലേക്ക് നാല് സ്ത്രീകള്‍ മാത്രമാണുള്ളതെങ്കില്‍ ഇലക്ഷനില്ല. നാലില്‍ കൂടുതല്‍ സ്ത്രീകള്‍ വന്നാല്‍ വോട്ടെടുപ്പ് നടത്തി നാല് പേരെ തിരഞ്ഞെടുക്കുകയും വേണമെന്നാണ് എന്റെ അഭിപ്രായം.

നാല് പേര് വേണമെന്നേയുള്ളു ഇപ്പോഴത്തെ സ്ഥിതി. എന്നാല്‍ അത് ഏത് സീറ്റുകളിലേക്കെന്ന് പറയുന്നില്ല. തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഒരു പക്ഷെ സ്ത്രീ സ്ഥാനാർത്ഥികള്‍ക്ക് വോട്ട് കുറയും. അങ്ങനെ വരുമ്പോള്‍ സ്ത്രീകളെ ഉള്‍പ്പെടുത്തണം എന്നുള്ളതുകൊണ്ട് ആണുങ്ങളില്‍ നിന്നും വോട്ട് കുറവ് വന്നവരെ മാറ്റി നിർത്തുകയാണ് ഇപ്പോള്‍ ചെയ്ത നടപടി. മാതൃകാപരമായി എനിക്ക് തോന്നിയ കാര്യമാണ് അവിടെ ചെയ്തത്. പക്ഷെ അവിടെ സ്റ്റേജില്‍ ഓരോരുത്തർക്കും കിട്ടിയ വോട്ട് നില അറിയിക്കാമായിരുന്നുവെന്നും രമേഷ് പിഷാരടി പറയുന്നു.

വോട്ട് നില പുറത്ത് അറിയിക്കാത്തതുകൊണ്ട് തന്നെ ഞാന്‍ പരാജയപ്പെട്ടെന്ന രീതിയില്‍ വാർത്ത വന്നു. രാഷ്ട്രീയമൊക്കെ തുറന്ന് പറഞ്ഞ വ്യക്തി എന്ന നിലയില്‍ അങ്ങനെ ഒരു വ്യക്തിയുടെ പരാജയം എന്ന വാർത്തക്ക് മൂല്യമുണ്ട്. അത് ഉപയോഗപ്പെടുത്തുന്നവരും ഉണ്ടാകും. അതൊക്കെ ക്ലിയർ ചെയ്യാമെന്ന് കരുതിയിട്ടാണ്, അടുത്ത തവണ മുതല്‍ നാല് സീറ്റ് കൃത്യമായി വെക്കുക എന്ന് ആവശ്യപ്പെട്ട് അമ്മ അംഗങ്ങള്‍ക്ക് കത്ത് അയച്ചത്.

ഇവരെ ഇങ്ങനെ ഉള്‍പ്പെടുത്തണം എന്നുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ രണ്ടോ മൂന്നോ പേർ പത്രിക പിന്‍വലിക്കാമായിരുന്നു. ബൈലോ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ജനറല്‍ ബോഡി യോഗത്തില്‍ ഇത് സംബന്ധിച്ച നടപടികളുമുണ്ടാവുമെന്ന് മോഹന്‍ലാലും സിദ്ധീഖും വ്യക്തമാക്കിയിട്ടുണ്ടെന്നും രമേഷ് പിഷാരടി കൂട്ടിച്ചേർത്തു.

അമ്മയിലെ വോട്ട് നില

കലാഭവന്‍ ഷാജോണ്‍ 294, സുരാജ് വെഞ്ഞാറമൂട്- 289, ജോയി മാത്യു - 279, സുരേഷ് കൃഷ്ണ - 275, ടിനി ടോം - 274, അനന്യ -271, വിനു മോഹനന്‍ -271, ടൊവിനോ തോമസ് -268, രമേഷ് പിഷാരടി 266, സരയൂ 256, അന്‍സിബ 233, റോണി 207 എന്നിങ്ങനെയായിരുന്നു എക്സിക്യൂട്ടീവിലേക്ക് മത്സരിച്ച അംഗങ്ങള്‍ക്ക് ലഭിച്ച വോട്ട്.

ബൈലോ പ്രകാരം അല്ലാതെ ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ രമേഷ് പിഷാരടി വിജയിച്ച സ്ഥാനാർത്ഥികളില്‍ വരും. അന്‍സിബ, റോണി എന്നിവരാണ് ഇവിടെ പരാജയപ്പെട്ടവരായി മാറുക. എന്നാല്‍ 4 സ്ത്രീകളെ ഭരണ സമിതിയില്‍ ഉള്‍പ്പെടുത്തണം എന്നതിനാല്‍ അന്‍സിബയ്ക്ക് വേണ്ടി രമേഷ് പിഷാരടിയെ ഒഴിവാക്കുകയായിരുന്നു. ഏറ്റവും കുറവ് വോട്ട് ലഭിച്ചത് റോണി സ്വാഭാവികമായും പുറത്താകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+