Get Updates
Get notified of breaking news, exclusive insights, and must-see stories!

എതിരില്ലാതെ മോഹന്‍ലാല്‍, മൂന്നാമതും അമ്മയുടെ പ്രസിഡന്റ്; ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരം

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെടുമെന്നുറപ്പായി. അമ്മയുടെ പുതിയ ഭാരവാഹികള്‍ക്കായുള്ള തിരഞ്ഞെടുപ്പിന്റെ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇത് മൂന്നാം തവണയാണ് മോഹന്‍ലാല്‍ അമ്മ പ്രസിഡന്റാകുന്നത്.

നേരത്തെ പദവി ഒഴിയാന്‍ മോഹന്‍ലാല്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സഹപ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം മോഹന്‍ലാല്‍ പദവിയില്‍ തുടരുകയായിരുന്നു. അതേസമയം 25 വര്‍ഷത്തോളം സംഘടനയില്‍ നേതൃനിരയിലുണ്ടായിരുന്ന ഇടവേള ബാബു സ്ഥാനമൊഴിയുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇടവേള ബാബുവിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്.

AMMA

സിദ്ദിഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. നിലവിലെ ഭരണസമിതിയില്‍ ട്രഷറര്‍ ആയിരുന്നു സിദ്ദീഖ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും കനത്ത മത്സരം നടക്കുന്നുണ്ട്. ജഗദീഷ്, മഞ്ജുപ്പിള്ള, ജയന്‍ ചേര്‍ത്തല എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. വൈസ് പ്രസിഡന്റ് പദവിയില്‍ നിലവില്‍ ഉണ്ടായിരുന്നത് ശ്വേത മേനോന്‍, മണിയന്‍പിള്ള രാജു എന്നിവരായിരുന്നു

ജൂണ്‍ 30 ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് അമ്മയുടെ പൊതുയോഗം നടക്കുന്നത്. മൂന്ന് കൊല്ലത്തില്‍ ഒരിക്കല്‍ നടക്കാറുള്ള ഈ പൊതുയോഗത്തില്‍ പുതിയ ഭാരവാഹികള്‍ അമ്മക്ക് ഉണ്ടാകും. സുധീര്‍ കരമന, സുരഭി ലക്ഷ്മി, ബാബുരാജ്, ടൊവീനോ തോമസ്, മഞ്ജു പിള്ള, ടിനി ടോം, ഉണ്ണി മുകുന്ദന്‍, ലെന, രചന നാരായണന്‍ കുട്ടി, ലാല്‍ എന്നിവരാണ് നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങള്‍.

ഉണ്ണി മുകുന്ദന്‍ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട് എന്നാണ് വിവരം. ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജും മത്സരിക്കുന്നുണ്ട്. ഇത്തവണ എല്ലാവരും മത്സരിക്കട്ടെ എന്ന മോഹന്‍ലാലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഔദ്യോഗിക പാനല്‍ ഇല്ലാതെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അമ്മയിലെ 506 അംഗങ്ങള്‍ക്കാണ് വോട്ട് ചെയ്യാന്‍ അവകാശമുള്ളത്. ഇതില്‍ ആജീവനാന്ത അംഗങ്ങളായി 394 പേരും ഓണററി അംഗങ്ങളായി 112 പേരുമുണ്ട്.

ഓണററി അംഗങ്ങള്‍ക്ക് വോട്ടവകാശമുണ്ടെങ്കിലും മത്സരിക്കാന്‍ സാധിക്കില്ല. 2021-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലും ഇടവേള ബാബുവും പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്കും മത്സരമുണ്ടായി. മണിയന്‍പിള്ള രാജുവും ശ്വേത മേനോനും വോട്ടെടുപ്പിലൂടെ വൈസ് പ്രസിഡന്റായി.

എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് ലാലും വിജയ് ബാബുവും അട്ടിമറി വിജയം നേടി. എന്നാല്‍ ഔദ്യോഗിക പക്ഷത്ത് നിന്ന് മത്സരിച്ച നിവിന്‍ പോളിയും ആശ ശരത്തും ഹണി റോസും തോറ്റിരുന്നു. അതേസമയം താരസംഘടനയുടെ വരുമാനം സംബന്ധിച്ച് ചര്‍ച്ച വാര്‍ഷിക പൊതുയോഗത്തില്‍ നടക്കും.

അവശ നടീ നടന്മാര്‍ നല്‍കുന്ന സാമ്പത്തിക സഹായമായ കൈനീട്ടം അടക്കം നടത്തുന്ന അമ്മ അതിനായി ഒരു സ്ഥിരം വരുമാന മാര്‍ഗം കണ്ടുപിടിക്കാനുള്ള പദ്ധതികളാണ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പൊതുയോഗത്തില്‍ നടക്കും. 1994 ല്‍ ആണ് അസോസിയേഷന്‍ ഓഫ് മലയാളം മൂവീ ആര്‍ട്ടിസ്റ്റ്‌സ് എന്ന അമ്മ സംഘടന രൂപീകരിക്കുന്നത്. എംജി സോമനായിരുന്നു സംഘടനയുടെ ആദ്യ പ്രസിഡന്റ്. ടിപി മാധവന്‍ സെക്രട്ടറിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+