Get Updates
Get notified of breaking news, exclusive insights, and must-see stories!

താരങ്ങൾക്ക് ഒന്നിച്ചുതാമസിക്കാൻ ഒരു ഗ്രാമം; മോഹൻലാലിന്റെ ആശയം നടപ്പാക്കാൻ ഒരുങ്ങി 'അമ്മ'

കൊച്ചി: വയസ്സായാൽ സിനിമാ താരങ്ങൾക്ക് ഒന്നിച്ചുകൂടി താമസിക്കാൻ ​ഗ്രാമമുണ്ടാക്കാൻ താര സംഘടനയായ അമ്മ ശ്രമങ്ങൾ ആരംഭിച്ചതായി നടൻ ബാബുരാജ്. റിപ്പബ്ലിക് ദിനത്തിൽ സംഘടന നടപ്പാക്കുന്ന സഞ്ജീവിനി ജീവൻരക്ഷാ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബാബുരാജ്.

' നമുക്ക് നമ്മുടേതായ ​ഗ്രാമമെന്ന ആശയം ലാലേട്ടന്റേതാണ്. നമുക്കെല്ലാം വയസ്സായിക്കഴിഞ്ഞാൽ‌ ഒരുമിച്ച് ജീവിക്കാൻ പറ്റിയ ​ഗ്രാമം ഉണ്ടാക്കണം. അതിനുള്ള പ്രയത്നം തുടങ്ങിക്കഴിഞ്ഞു. ഈ മൂന്ന് തൂണുകളുണ്ടെങ്കിൽ നമ്മൾ ​ഗ്രാമമല്ല ഒരു പ്രദേശം മുഴുവൻ വാങ്ങും അതിനുള്ള ധൈര്യം നമുക്കുണ്ട്, ' വേദിയിലിരുന്ന മമ്മൂട്ടിയേയും മോഹൻലാലിനെയിം സുരേഷ് ​ഗോപിയേയും ചൂണ്ടി ബാബുരാജ് പറഞ്ഞു.

BABU

​ഗ്രാമത്തിന്റെ കാര്യം വളരെക്കാലം മുമ്പേ പറഞ്ഞതാണ്. സർക്കാരുമായി സംസാരിച്ച് എവിടെയെങ്കിലും കുറച്ച് പേർക്ക് താമസിക്കാനുള്ള സൗകര്യം. പണ്ട് തമിഴ്നാട് സർക്കാരൊക്കെ കൊടുത്തിട്ടുണ്ട്. പക്ഷേ അവിടെയൊന്നും ശരിയായി നടപ്പാക്കിയിട്ടില്ല, മോഹൻലാൽ പറഞ്ഞു.

ഞായറാഴ്ച നടന്ന പരിപാടിയിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി മഞ്ജു വാര്യർ എന്നിവർ ചടങ്ങിലെ പ്രധാന അതിഥികളായിരുന്നു. കൊച്ചിയിലെ ഓഫീസർ റിപ്പബ്ലിക് ദിനാഘോഷത്തിന് ശേഷമായിരുന്നു പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ്. നടൻ ശ്രീനിവാസനും പരിപാടിയുടെ ഭാഗമായി.

സംഘടനയിലെ 82 അം​ഗങ്ങൾക്ക് സ്ഥിരമായി ജീവൻ രക്ഷാ ജീവിതശൈലി രോ​ഗങ്ങൾക്കുള്ള മരുന്ന് വിതരണം ചെയ്യുന്ന പദ്ധതിയാണ് സഞ്ജീവിനി. ഒരം​ഗത്തിന് പ്രതിവർഷം ഒരു ലക്ഷം രൂപയുടെ മരുന്നാണ് സംഘടന എത്തിച്ചുനൽകുക.
.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+