'അമൃത സുരേഷിന് രക്ഷപ്പെടാനാകില്ല, മ്യൂചലി സെറ്റിൽ ചെയ്യുന്നതാണ് നല്ലത്'; കമന്റുകൾ..മറുപടി
അടുത്തിടെയായിരുന്നു ആദ്യമായി നടൻ ബാലയുമായുള്ള വിവാഹമോചനത്തിന്റെ കാരണം എന്തെന്ന് ഗായിക അമൃത സുരേഷ് വെളിപ്പെടുത്തിയത്. തന്റെ മകളെ കാണാനോ അവളെ സ്നേഹിക്കാനോ മുൻ ഭാര്യയും വീട്ടുകാരും അനുവദിക്കുന്നില്ലെന്ന ബാലയുടെ ആരോപണങ്ങൾക്കെതിരെ മകൾ തന്നെ രംഗത്തെത്തിയിരുന്നു. പിതാവ് പറയുന്നത് കള്ളമാണെന്നും തനിക്ക് അദ്ദേഹത്തെ കാണാൻ യാതൊരു താത്പര്യവും ഇല്ലെന്നുമായിരുന്നു മകൾ തുറന്നടിച്ചത്. ഇതിന് പിന്നാലെയായിരുന്നു ബാലയ്ക്കെതിരായ അമൃതയുടെ വെളിപ്പെടുത്തൽ.
ഗുരുതരമായ ആരോപണങ്ങളായിരുന്നു ബാലയ്ക്കെതിരെ അമൃത ഉയർത്തിയത്. തന്നെ അതിക്രൂരമായി ശാരീരകമായും മാനസികമായും ബാല പീഡിപ്പിച്ചിട്ടുണ്ടെന്ന് അമൃത പറഞ്ഞു. 'പലപ്പോഴും ചോരതുപ്പി ആ വീട്ടിൽ കഴിയേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഉപദ്രവം സഹിക്കവയ്യാതെയാണ് താൻ ആ വീട് വിട്ട് ഒടിപ്പോന്നത്. ബാല പറയുന്നത് പോലെ താൻ അദ്ദേഹത്തിന്റെ സ്വത്തുക്കൾ ഒന്നും കൈക്കലാക്കിയിട്ടില്ല. കോടതിയിൽ വെച്ച് മകളെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തിന് ശേഷം തനിക്കും മകൾക്കും ഒന്നും വേണ്ടെന്ന് പറഞ്ഞു',എന്നായിരുന്നു കരഞ്ഞ് കൊണ്ട് അമൃത പറഞ്ഞത്.

ഈ വീഡിയോ പങ്കിട്ടതിന് പിന്നാലെ കടുത്ത സൈബർ ആക്രമണമായിരുന്നു അമൃതയ്ക്ക് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ താരം ആശുപത്രിയിലായി. കാർഡിയാക് ഐസിയുവിന് മുൻപിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ട് സഹോദരി അഭിരാമിയായിരുന്നു അമൃതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആരാധകരെ അറിയിച്ചത്. പിന്നീട് ആശുപത്രിയിൽ നിന്നും വന്നതിന് ശേഷം നെഞ്ചിൽ ഒരു സ്റ്റിച്ചുമായുള്ള അമൃതയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. എന്നാൽ എന്താണ് അമൃതയ്ക്ക് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന ആരാധകരുടെ ചോദ്യത്തിന് ഇരുവരും മറുപടി നൽകിയില്ല.
അതേസമയം ഈ വിവാദങ്ങളിൽ ഇതുവരേയും ചിലർ അമൃതയേയും കുടംബത്തേയും വെറുതെ വിടാൻ ഒരുക്കമല്ലെന്നാണ് താരത്തിന്റെ ഏറ്റവും പുതിയ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളും വ്യക്തമാക്കുന്നത്. സഹോദരി അഭിരാമിക്കൊപ്പം ഒരു ബജൻ പാടുന്ന വീഡിയോ അമൃത പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് കമന്റുകൾ.
ബാലയ്ക്കെതിരായ നിയമപരമായ പോരാട്ടം തെറ്റായ വഴിയായിപ്പോയെന്നാണ് ചിലർ ഓർമിപ്പിക്കുന്നത്. ഇത്തരത്തിൽ വിമർശിക്കുന്ന കമന്റ് ഇങ്ങനെയായിരുന്നു .'നിങ്ങൾ തെറ്റായ വഴിയിലാണ്. നിങ്ങൾക്കൊരു കുഞ്ഞുണ്ട്. നിങ്ങൾക്ക് ഒരുകാലത്തും രക്ഷപ്പെടാൻ സാധിക്കില്ല. മ്യൂച്ചലി അയാളുമായി സെറ്റിലാകാൻ ശ്രമിക്കൂ',കമന്റിൽ പറയുന്നു. ഇതിന് ചുട്ടമറുപടി അമൃതയുടെ ആരാധകർ തന്നെ നൽകി. 'അവരുടെ വെറുതെ വിടണമെന്നും അവർ ഏത് മാനസികാവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്ന് പോകുന്നതെന്ന് നിങ്ങൾക്ക് അറിയില്ലെന്നുമായിരുന്നു ഒരാൾ കുറിച്ചത്.
അതേസമയം അമൃതയെ പിന്തുണച്ച് കൊണ്ട് നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. ചില കമന്റുകൾ വായിക്കാം-'മുള്ളിനെ മുള്ളുകൊണ്ട് തന്നെ എടുക്കാൻ പടിക്ക് കുട്ടികളെ.അയാൾ പി ആർ വർക്കേഴ്സിനെക്കൊണ്ട് നിങ്ങൾക്കെതിരായി കമെന്റിടുന്നു. ഒന്നുകിൽ മൈൻഡ് ചെയ്യാതിരിക്കുക. അല്ലെങ്കിൽ തിരിച്ചും അതുപോലെ കൊടുക്കുക. ജാസ്മിൻ ജഫറിനെയും പേർളി മാണിയെയുമൊക്കെ വേട്ടയാടിയത് പോലെ കമന്റോളികൾ പിന്തുടരും. അവരൊക്കെ സ്ട്രോങ്ങ് ആണെന്ന് മനസിലായപ്പോ പിന്തിരിഞ്ഞു. അതുപോലെ നിങ്ങളും സ്ട്രോങ്ങ് ആവുക. അതുമാത്രമേയുള്ളൂ പോംവഴി. കണ്ടിട്ട് വിഷമം തോന്നിയോണ്ട് പറയുന്നതാ'. 'ഇതുപോലെ സ്ട്രോങ്ങായി തന്നെ മുൻപോട്ട് പോകൂ, നിങ്ങളുടെ പാട്ടുകൾ നല്ലതാണ് ഇങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications