Get Updates
Get notified of breaking news, exclusive insights, and must-see stories!

അമൃത സുരേഷോ അതോ എലിസബത്തോ?;കോകിലയുടെ ഉന്നം ആര്? 'എനിക്ക് ദേഷ്യം വരും'; ബാലയ്ക്ക് പറയാനുള്ളത്

നടൻ ബാലയ്ക്കെതിരെ മകൾ അവന്തിക തന്നെ നേരിട്ട് വിമർശനം ഉയർത്തിയ സംഭവം വലിയ ചർചകൾക്കാണ് വഴിവെച്ചത്. തന്റെ പിതാവ് പറയുന്നയാൾ തന്നേയും കുടുംബത്തേയും ദ്രോഹിക്കുകയാണെന്നും അദ്ദേഹത്തോട് തനിക്ക് യാതൊരു സ്നേഹവും ഇല്ലെന്നുമായിരുന്നു മകൾ തുറന്നടിച്ചത്. ഇതിന് തൊട്ട് പിന്നാലെ തന്നെ ഗായികയും നടൻ മുൻ ഭാര്യയുമായ അമൃതയും ബാലയ്ക്കെതിരെ രംഗത്തെത്തി.

വിവാഹമോചനത്തിലേക്ക് നയിച്ച കാര്യങ്ങൾ ഉൾപ്പെടെ വിശദമാക്കി ബാലയ്ക്കെതിരെ അമൃത വീഡിയോ പങ്കുവെച്ചു. ബാല തങ്ങളുടെ സ്വൈര ജീവിതം തകർക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അവർ പോലീസിൽ പരാതിയും നൽകി. പരാതിയിൽ നടനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കോലാഹലങ്ങൾക്കെല്ലാം പിന്നാലെയാണ് മുറപ്പെണ്ണായ കോകിലയെ ബാല വിവാഹം കഴിക്കുന്നത്. എന്നാൽ അതുവരെ നടനെ പിന്തുണച്ചിരുന്നവരെല്ലാം നടനെതിരായി. രണ്ടാം ഭാര്യ എലിസബത്തിനെ ഉപേക്ഷിച്ചത് എന്തിനെന്നായിരുന്നു ബാലയോട് പലരും ചോദിച്ചത്.

balane-

കോകിലയുമായുള്ള വിവാഹത്തിന് ശേഷം താൻ ഇനി മാധ്യമങ്ങൾക്ക് മുൻപിൽ വരില്ലെന്നാണ് ബാല പറഞ്ഞത്. എന്നാൽ വിവാഹശേഷം പൊതുഇടങ്ങളിൽ എല്ലാം സജീവമാണ് ബാല. അതിനാൽ വിവാദത്തിനും ഇപ്പോഴും കുറവൊന്നുമില്ല. എന്നാൽ ബാലയ്ക്കെതിരെ ഉയരുന്ന വിമർശനകളും നെഗറ്റീവ് കമന്റുകളുമെല്ലാം തന്നെ ബാധിക്കുന്നുണ്ടെന്ന് പറയുകയണ് ബാലയുടെ ഭാര്യ കോകില. വായിൽ തോന്നിയതൊക്കെ ചിലർ വിളിച്ച് പറയുകയാണെന്ന് കോകില തുറന്നടിച്ചു.

'വിവാഹശേഷം വന്ന വിവാദങ്ങളെല്ലാം കാണുന്നുണ്ട്. എല്ലാവരും മാമായെ കുറിച്ച് പല നെഗറ്റീവുകളും പറയുന്നുണ്ട്. എന്നാൽ ആർക്കും അറിയാത്തൊരു സത്യമുണ്ട്. എനിക്കും മാമക്കും മാത്രമാണ് ആ സത്യം അറിയുന്നത്. സ്വന്തം ഇഷ്ടത്തിന് വായിൽ തോന്നുന്നതൊക്കെ ചിലർ വിളിച്ച് പറയുകയാണ്. അതൊക്കെ കേൾക്കുമ്പോൾ എനിക്ക് ദേഷ്യം വരും. കാരണം അതിന്റെ സത്യാവസ്ഥ എനിക്ക് അറിയാം. മാമ പറഞ്ഞാലോ അതൊക്കെ ആളുകൾക്ക് മനസിലാകു, പക്ഷെ അദ്ദേഹം അതൊന്നും വെളിപ്പെടുത്താൻ തയ്യാറാകില്ല.', കോകില പറഞ്ഞു.

അതേസമയം ആരേയും ദ്രോഹിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ബാലയുടെ മറുപടി. 'ബാല ദ്രോഹിയല്ല,ഞാൻ ചിലത് തുറന്ന് പറഞ്ഞാൽ ചിലരുടെ ജീവിതം തന്നെ ഇല്ലാതാകും. എന്റെ സങ്കടം എന്നോട് കൂടി ഇല്ലാതാവില്ല. സത്യം നിങ്ങളൊന്നും കരുതുന്നത് പോലെ അല്ല, നിങ്ങളൊന്നും ചിന്തിക്കാത്ത ലെവലിൽ ഉള്ളതാണ്. എന്റെ ഭാര്യയ്ക്കും ക്ലോസ് സർക്കിളിൽ ഉള്ളവർക്കും എല്ലാം അറിയാം', ബാല വ്യക്തമാക്കി.

അതേസമയം ബാലയുടെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. എന്തിനാണ് അനാവശ്യമായ പ്രതികരണങ്ങളൊക്കെ നടത്തുന്നതെന്നാണ് പലരും ചോദിക്കുന്നത്. ഇനിയെങ്കിലും നിർത്തി ഇവിടെ നിന്ന് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയിക്കൂടേയെന്നും കമന്റുകൾ ഉണ്ട്. ഒരാൾക്ക് സഹായം ചെയ്ത് കൊടുത്തതിന് ശേഷം അത് വിളിച്ച് പറയുന്നത് എന്തിനാണെന്നും ചിലർ കമന്റിൽ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+