Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലയ്ക്കെതിരായ ആ വീഡിയോ, 'പാപ്പു അത് ചെയ്യാൻ കാരണം ഇതാണ്'; വെളിപ്പെടുത്തി അഭിരാമി സുരേഷ്

ജീവിതത്തിൽ ഒരു ഘട്ടമായപ്പോൾ സൈബർ ബുള്ളിയിങ്ങിന്റെയൊക്കെ സ്രോതസ് ഞങ്ങൾക്ക് വ്യക്തമായതാണെന്ന് ഗായിക അഭിരാമി സുരേഷ്. ആരാണ് ചെയ്യുന്നത്, ആര് വഴിയാണ് ചെയ്യുന്നതെന്നൊക്കെ കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. ഇത് ഓർഗാനിക്ക് അല്ലെന്ന് തെളിവ് സഹിതം പിടിച്ചതാണ്. പെയ്ഡ് ആയിട്ട് കമന്റ്സ് ഇട്ട സംഭവം ഉണ്ടായിട്ടുണ്ട്. ചിലരുടെ ഈഗോ നമ്മൾ അവരെ ഒന്നും ചെയ്തില്ലെങ്കിലും മുറിവേൽപ്പിക്കും. നമ്മൾ നമ്മുടെ നിലപാടിൽ ഉറച്ച് നിന്നാലും അർക്ക് ഈഗോ ട്രിഗറാകും',താരം പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് ജീവിതത്തിൽ നേരിട്ട കാര്യങ്ങളെ കുറിച്ച് അഭിരാമി മനസ് തുറന്നത്.

'അച്ഛൻ അഹിംസയുടെ മാർഗമായിരുന്നു. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മിണ്ടാതിരുന്നാൽ മതി പ്രശ്നമാക്കേണ്ട അടങ്ങിക്കോളും എന്ന നിലപാടായിരുന്നു. അതായിരുന്നു ശീലിപ്പിച്ചത്.ചേച്ചീടെ ജീവിതത്തിൽ ഒക്കെ മിണ്ടാതിരിക്കേണ്ട സാഹചര്യം വന്നത് അതുകൊണ്ടാണ്. ഒരു ക്രിമിനൽ കേസ് കഴിയുമ്പോൾ അതിലെ ക്രിമിനലുകൾ സമൂഹത്തിൽ ഒരു പ്രശ്നവും ഇല്ലാതെ ജീവിക്കുന്നുണ്ട്. നമ്മളെന്ത് കുറ്റമാണ് ചെയ്തത് എന്ന് ഒരു ഘട്ടത്തിൽ ചിന്തിക്കാറുണ്ട്. വെറുതെ ആൾക്കാർക്ക് വെറുപ്പുണ്ടായതല്ലെന്ന് ഞങ്ങൾക്ക് ഒരു ഘട്ടമായപ്പോൾ മനസിലായിരുന്നു. ഇവിടെ ഒരു പാറ്റേൺ ഉണ്ട്, ഒരു പോസ്റ്റിന് കീഴെ 10 നെഗറ്റീവ് കമന്റ്സ് വന്നാൽ പിന്നെ വരുന്നത് മൊത്തം നെഗറ്റീവായിരിക്കും. വൈബിനൊത്ത് നിൽക്കുകയെന്നാണ്. കഴിഞ്ഞ കുറഞ്ഞ വർഷങ്ങളായി ഇത്തരത്തിൽ വരുന്ന നെഗറ്റീവ് കമന്റുകൾ ഉണ്ടായിരുന്നു. അതൊക്കെ ഫേക്ക് അക്കൗണ്ടുകളിൽ നിന്ന് വന്നതാണ്.

amrithaabhirami-1

ഒരു ഘട്ടത്തിൽ ചേച്ചിയുടെ ലൈഫ് തകർക്കുന്നയാൾ ഞാനാണെന്ന് വരെ ഒരു ഘട്ടത്തിൽ കേൾക്കേണ്ടി വന്നിരുന്നു. അവളുടെ കൂടെ നിൽക്കുകയെന്നത് എന്റെ ഉത്തരവാദിത്തമാണ്. ഞങ്ങളെല്ലാവരും ഇമോഷ്ണലാണ്. അമൃതേച്ചി വളരെ നല്ലൊരു സഹോദരിയാണ്. ഞങ്ങളുടെ പ്ലസും മൈനസും സോഷ്യൽ മീഡിയയ ആണ്. ഞങ്ങളുടെ ഹാപ്പി മൊമന്റ്സ് ഷെയർ ചെയ്യുമ്പോൾ നമ്മുക്ക് ചെറിയ വരുമാനവും ലഭിക്കുന്നുണ്ട്. അത് നമ്മുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കും. ഓർഗാനിക് അല്ലാത്ത ബാഡ് കമന്റ്സ് വരുമ്പോൾ അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ നമ്മുക്ക് വേണ്ടെന്ന് വെക്കാൻ സാധിക്കില്ല. മുൻപൊക്കെ സോഷ്യൽ മീഡിയ ഡിആക്ടിവേറ്റ് ചെയ്ത് ഒളിച്ചോടാറുണ്ട്. പക്ഷെ അതിലൊന്നും ഒരു കാര്യവുമില്ല. ഇപ്പോൾ കുറേയൊക്കെ മെച്വേഡ് ആയി.

അവൾടെ വളരെ ചെറിയ പ്രായത്തിൽ തന്നെയാണ് ഓരോ വലിയ കാര്യങ്ങളും നടന്നത്. എല്ലായിടത്തും ഡിവോഴ്സൊക്കെ നടക്കുന്നുണ്ടെങ്കിലും ചേച്ചിയുടെ ജീവിതത്തിൽ എല്ലാം വളരെ നാടകീയമായിരുന്നു. കോടതി നടപടികൾ ഉൾപ്പെടെ. പാപ്പു ഇത്തരത്തിലുള്ള ട്രൊമാറ്റിക് ആയിട്ടുള്ള കാര്യങ്ങളാണ് കണ്ടുവളർന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ പാപ്പുവും ചേച്ചിയും സുഹൃത്തുക്കളെ പോലെയാണ്. അവൾ വളരെ ബോൾഡാണ്.

അമൃതേച്ചിയുടെ കാര്യത്തിൽ കുറെ ഫേക്ക് കോളൊക്കെ വന്നപ്പോൾ അവൾ ചെറുതായിരുന്നു. പക്ഷെ പിന്നീട് വന്നപ്പോൾ അവൾക്ക് സ്കൂളിൽ നിന്ന് സുഹൃത്തുക്കളൊക്കെ എന്തൊക്കെയോ ചോദിച്ച് തുടങ്ങി. ഈ സമയത്ത് അവൾ കുറെ ദിവസം സ്കൂളിലൊക്കെ പോകാതിരുന്നു. അച്ഛയല്ലേ എന്നൊക്കെ പറഞ്ഞ് അവളെ സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും ഒരു ഘട്ടമായപ്പോൾ അവൾ തന്നെയാണ് വീഡിയോ ചെയ്യാൻ തീരുമാനിച്ചത്. ഇനിയും അമ്മ അനുഭവിക്കുന്നത് കാണാൻ വയ്യെന്ന് പറഞ്ഞാണ് വീഡിയോ ചെയ്തത്', അഭിരാമി സുരേഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+