അമൃത സുരേഷിന്റെ ഹൃദയ ഭാഗത്തെ സ്റ്റിച്ച്, സംഭവിച്ചതിന് കാരണം ഇതോ?;ആരോഗ്യത്തെ കുറിച്ച് പറഞ്ഞ് താരം
റിയാലിറ്റി ഷോയിലൂടെ വളർന്ന് സംഗീത ലോകത്ത് എത്തിയ താരമാണ് അമൃത സുരേഷ്. 19ാം വയസിലാണ് അമൃത നടൻ ബാലയുമായി വിവാഹം കഴിക്കുന്നത്. റിയാലിറ്റി ഷോയിൽ അതിഥിയായെത്തിയ നടൻ ബാലയുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയുമായിരുന്നു. എന്നാൽ ആ വിവാഹം ബന്ധം അധികനാൾ നീണ്ടില്ല. 2019 ൽ ഇരുവരും വേർപിരിഞ്ഞു.

സിനിമ ലോകത്ത് ഇതിനും മുൻപും പലരും ഇത്തരത്തിൽ വേർപിരിഞ്ഞിട്ടുണ്ടെങ്കിലും വർഷങ്ങൾക്കിപ്പുറവും ഇരുവരുടേയും വിവാഹമോചനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. വിവാഹമോചനത്തിൽ മുൻഭാര്യയായ അമൃത സുരേഷിനെ പഴി പറഞ്ഞ് ബാല നടത്തുന്ന പ്രതികരണങ്ങളാണ് പലപ്പോഴും ഇതിന് കാരണമായത്. അമൃതയ്ക്കെതിരെ പലതരത്തിലുള്ള വ്യക്തി അധിക്ഷേപങ്ങളും ബാല നടത്തിയിട്ടുണ്ട്. അമൃതയ്ക്കെതിരെ ബാല ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങളിലൊന്ന് തന്റെ മകളെ കാണാൻ അനുവദിക്കില്ലെന്നും അച്ഛനെന്ന തന്റെ അവകാശം ഇല്ലാതാക്കുകയാണെന്നുമാണ്.
എന്നാൽ ഇത്തരം ആരോപണങ്ങൾക്കെതിരെ ബാലയുടെ മകൾ അവന്തിക തന്നെ കഴിഞ്ഞ ദിവസം നേരിട്ടെത്തി തുറന്നടിച്ചു. തന്നേയും കുടുംബത്തേയും വളരെ അധികം ദ്രോഹിച്ച വ്യക്തിയാണ് അച്ഛൻ എന്നും അദ്ദേഹത്തെ കാണാൻ പോലും താൻ ഇഷ്ടപ്പെടുന്നില്ലെന്നുമാണ് അവന്തിക പറഞ്ഞത്. എന്നാൽ ബാലയ്ക്കെതിരെ മകളെ കൊണ്ട് കളവ് പറയിപ്പിച്ചു എന്ന ആക്ഷേപമാണ് ചിലർ ഉയർത്തിയത്. ഇതിന് പിന്നാല അമൃത തന്നെ ബാലയ്ക്കെതിരെ രംഗത്തി. ആദ്യമായി വിവാഹമോചനത്തിലേക്ക് നയിച്ച കാര്യങ്ങൾ അമൃത വെളിപ്പെടുത്തി. താൻ കൊടിയ ശാരീരിക പീഡനം അടക്കം നേരിട്ടെന്നും നിവൃത്തിയില്ലാതെ ജീവനും കൊണ്ട് ആ വീട്ടിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു എന്നുമാണ് അമൃത പറഞ്ഞത്.
അതേസമയം ഇരുകൂട്ടരുടേയും ആരോപണ പ്രത്യാരോപണങ്ങൾക്കിടെ കഴിഞ്ഞ ദിവസം ആരാധകരെ ആശങ്കയിലാഴ്ത്തി അമൃതയുടെ സഹോദരി ഒരു ചിത്രം പങ്കിട്ടു. കാർഡിയാക് ഐസിയുവിന് മുന്നിൽ ബെഡിൽ കിടക്കുന്ന അമൃതയായിരുന്നു ചിത്രത്തിൽ. നിങ്ങൾക്ക് സമാധാനമായില്ലേ ഈ നിലയിൽ ചേച്ചിയെ കൊണ്ടെത്തിച്ചപ്പോൾ എന്ന വാക്കുകളോടെയായിരുന്നു അഭിരാമി പോസ്റ്റ് പങ്കിട്ടത്. വളരെ പെട്ടെന്ന് തന്നെ പിൻവലിക്കുകയും ചെയ്തു. ഇതോടെ നിരവധി പേരാണ് അമൃതയ്ക്ക് എന്ത് സംഭവിച്ചെന്ന് അറിയാതെ ചോദ്യമുയർത്തിയത്. എന്നാൽ അതിനോടൊന്നും കുടുംബം പ്രതികരിച്ചില്ല. അതിനിടെ കഴിഞ്ഞ ദിവസം നെഞ്ചത്ത് ഒരു ബാന്റേജുമായി മറ്റൊരു ചിത്രം അമൃത പങ്കുവെച്ചു. തനിക്ക് വേണ്ടി പ്രാർത്ഥിച്ചതിന് എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടായിരുന്നു അമൃതയുടെ ആ പോസ്റ്റ്.
ഇപ്പോഴിതാ തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് മറ്റൊരു കുറിപ്പ് പങ്കിട്ടിരിക്കുകയാണ് അമൃത. ഒരു ദേവി സ്തുതി പാടുന്ന വീഡിയോയ്ക്കൊപ്പമാണ് അമൃതയുടെ കുറിപ്പ്. 'ഈ നവരാത്രിയിൽ എല്ലാവരിലും ദേവിയുടെ അനുഗ്രഹം ചൊരിയട്ടെ.എല്ലാ അന്ധകാരത്തയേയും തിൻമയേയും ദേവി തുടച്ചുനീക്കട്ടെ. എല്ലാവരുടേയും പ്രാർത്ഥനയ്ക്ക് വളരെ അധികം നന്നദി. ഞാൻ സുഖപ്പെട്ട് വരികയാണ്. ആരോഗ്യബുദ്ധിമുട്ടുകൾ കാരണം എന്റെ ശബ്ദം ദുർബലമാണ്. എന്നാൽ നിങ്ങളുടെ സ്നേഹവും പിന്തുണയും എന്നെ കൂടുതൽ ശക്തയാക്കുന്നുണ്ട്. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും എല്ലാവർക്കും നവരാത്രി ആശംസകൾ', അമൃത കുറിച്ചു.
അതേസമയം എന്താണ് താരത്തിന് സംഭവിച്ചതെന്ന് അറിയാത്തതിൽ ആരാധകർ ആശങ്കപങ്കുവെയ്ക്കുന്നുണ്ട്. ആരോഗ്യവതിയായി വേഗം തിരിച്ചുവരാൻ സാധിക്കട്ടെയെന്ന് പലരും ആശംസിക്കുന്നുണ്ട്. താൻ ബാലയ്ക്കൊപ്പം ജീവിച്ചപ്പോൾ നേരിട്ട ക്രൂര പീഡനത്തിന് ഇപ്പോഴും താൻ ചികിത്സ തേടുന്നുണ്ടെന്ന് അമൃത നേരത്തേ വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications