Get Updates
Get notified of breaking news, exclusive insights, and must-see stories!

'അങ്ങനെ പറഞ്ഞാൽ അത് നുണയായി പോകും; അതൊന്നും കണ്ടില്ലെന്ന് നടിക്കാൻ ആവില്ല'; അമൃത സുരേഷ്

കൊച്ചി: ഗായിക അമൃത സുരേഷിന്റെ ജീവിത്തിൽ വിവാദത്തിന് യാതൊരു കുറവുമുണ്ടായിട്ടില്ല. അടുത്തിടെ അമൃതയ്ക്കെതിരെ മുൻ ഭർത്താവും നടനുമായ ബാല നടത്തിയ ചില ആരോപണങ്ങൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ അത്തരം വിവാദങ്ങളെ ജീവിതത്തെ പല തരത്തിലും ബാധിച്ചിട്ടുണ്ടെന്ന് പറയുകയാണ് അമൃത. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. വായിക്കാം.

ജീവിതത്തിൽ പല ഘട്ടങ്ങളിലും വിവാദമുണ്ടായിട്ടുണ്ടെന്നും അതൊന്നും ബാധിച്ചിട്ടില്ലെന്ന് പറഞ്ഞാൽ അത് നുണയായി പോകുമെന്നും അമൃത പറയുന്നു. പലപ്പോഴും കണ്ടില്ലെന്ന് നടിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അതിന് സാധിച്ചിട്ടില്ല. സിനിമയിൽ പാടാൻ അവസരം ലഭിക്കുമ്പോൾ സംഗീതത്തിൽ ലയിച്ച് പാടി തീർക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ താൻ ചെയ്ത് കൊണ്ടിരിക്കുന്ന ആൽബം അടക്കമുള്ളവ വിവാദങ്ങൾ കാരണം നീണ്ടുപോയിട്ടുണ്ടെന്നും അമൃത പറയുന്നു.

amrithabala-

എങ്കിലും ഇപ്പോൾ കാര്യങ്ങൾ വലിയ രീതിയിൽ മാറിയിട്ടുണ്ട്. ജീവിത്തെ വിവാദം എങ്ങനെ ബാധിക്കുമെന്ന് ബോധ്യം വന്നിട്ടുണ്ട്. ഇപ്പോൾ പാകപ്പെട്ട് തുടങ്ങിയിരുന്നു. മാത്രമല്ല ഞാൻ നടത്തിയ പ്രതികരണങ്ങൾ ഒരു വിഭാഗം ആളുകൾക്കിടയിൽ ഉണ്ടായ തെറ്റിധാരണകൾ മാറാൻ കാരണമായിട്ടുണ്ടെന്ന് വ്യക്തമായി. പല കമൻറുകളും അത് വ്യക്തമാക്കുന്നുണ്ട്. മുൻപ് എന്ത് സംഭവിച്ചാലും കുറ്റക്കാരി ഞാൻ മാത്രമാണെന്ന് കരുതിയിരുന്നവർ ഇപ്പോൾ മാറി തുടങ്ങി. എന്റെ ജീവിതത്തിലെ ശരികളെ അവർ ഉൾക്കൊണ്ട് തുടങ്ങിയിട്ടുണ്ട്', അമൃത പറയുന്നു.

പ്രതികരിക്കാതിരുന്നാൽ നമ്മുടെ ഭാഗത്താണ് തെറ്റ് എന്ന് ധരിക്കുന്നവർ ഉണ്ട്, പ്രത്യേകിച്ച് ഇപ്പുറത്ത് സ്ത്രീയാണെങ്കിൽ. ഞാന്‍ അത് മനസ്സിലാക്കിയത് ഞാന്‍ എന്റെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്നു തുറന്നു പറഞ്ഞപ്പോഴാണ്. ഇത്തരത്തിലുള്ള പ്രതികരണത്തിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് ഞാൻ അതോടെ മനസിലാക്കി. സംഭവിച്ച കാര്യങ്ങൾ തുറന്നു പറഞ്ഞത് വലിയ ആശ്വാസമാണ് നൽകിയത്. ഇത്രയും വലിയ വിവാദങ്ങള്‍ക്കിടയിലും തകര്‍ന്നു പോകാതെ എന്നെ പിടിച്ചു നിര്‍ത്തിയത് തനിക്ക് ലഭിച്ച വേദികളാണ്. എന്ത് സംഭവിച്ചാലും വേദിയിലെത്തിയാൽ ഞാൻ എല്ലാം മറന്ന് പാടും', അമൃത അഭിമുഖത്തിൽ പറഞ്ഞു.

അമൃതയ്ക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു നടൻ ബാല ഉന്നയിച്ചത്. അമൃത തനിക്കെതിരെ പോക്സോ കേസ് അടക്കം കൊടുത്തുവെന്നും മകളെ തന്നെ കാണിക്കാറില്ലെന്നുമായിരുന്നു ബാല ഉന്നയിച്ചത്. മാത്രമല്ല താൻ കാണാൻ പാടില്ലാത്തത് കണ്ടത് കൊണ്ടാണ് അമൃതയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചതെന്നും ബാല ആരോപിച്ചിരുന്നു.

എന്നാൽ ബാലയുടെ വാക്കുകൾ പച്ചക്കള്ളമാണെന്നാണ് തന്റെ അഭിഭാഷകർക്കൊപ്പം എത്തി അമൃത വിശദീകരിച്ചിരുന്നു. ബാലയ്ക്കെതിരെ താൻ കേസ് ഒന്നും കൊടുത്തിട്ടില്ലെന്നായിരുന്നു അമൃത വ്യക്തമാക്കിയത്. മാത്രമല്ല കോടതി നിർദ്ദേശിച്ചത് പ്രകാരം ഒരിക്കൽ പോലും ബാല കുഞ്ഞിനെ കാണാൻ വന്നിട്ടില്ലെന്നും തന്നെ വ്യക്തിഹത്യ നടത്തുകയെന്ന ഉദ്ദേശത്തോടെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അമൃത തുറന്നടിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+