Get Updates
Get notified of breaking news, exclusive insights, and must-see stories!

അമൃത ക്രൂക്ക്ഡ് അല്ല; ചില തീരുമാനങ്ങള്‍ പാളിപ്പോയി, 'അടികിട്ടി അടികിട്ടി കവിളൊന്നും ഇല്ലാതായപ്പോള്‍': അഭിരാമി

അമൃത സുരേഷുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പലപ്പോഴും വലിയ വിമർശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് സഹോദരി അഭിരാമി സുരേഷ്. അമൃതക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ വരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ആദ്യം മുന്നില്‍ ചാടി ഇറങ്ങുകയും മറുപടി നല്‍കുന്നത് അഭിരാമിയായിരിക്കും. ഇതോടെയാണ് അവർക്കെതിരേയും വിമർശനങ്ങളും അധിക്ഷേപങ്ങളും നീളുന്നത്. എന്നാല്‍ അതിനൊന്നും യാതൊരു വിലയും നല്‍കാതെ ചേച്ചിക്കും മകള്‍ക്കും വേണ്ടി അഭിരാമി നിലകൊള്ളുന്നു.

തന്റെ കാര്യത്തില്‍ അമൃതയും ഇത്തരത്തില്‍ പ്രതിരോധ വലയം തീർത്തിട്ടുണ്ടെന്നാണ് അഭിരാമി പറയുന്നു. എനിക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങള്‍ ഞാന്‍ അങ്ങനെ പുറത്ത് പറഞ്ഞിട്ടില്ല. ചേച്ചി നേരിട്ട പ്രശ്നങ്ങളൊക്കെ പബ്ലിക്കായിരുന്നു. ജീവിതത്തില്‍ എടുത്ത ഒന്നോ രണ്ടോ തീരുമാനങ്ങള്‍ പാളിപ്പോയ വ്യക്തിയാണ് അവർ. വലിയ ക്രൂക്ക്ഡ് അല്ലാത്ത ആളുകളാണ് ഇത്തരത്തില്‍ പണി വാങ്ങിച്ച് വെക്കുകയെന്നാണ് എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത്.

amrutha-suresh-

ക്രൂക്കൂഡ് ആയി, എന്ത് ചെയ്യണമെന്ന് പ്ലാന്‍ ചെയ്ത് പോകുന്ന ഒരുപാട് പേർ അന്തസായി ജീവിച്ച് പോകുന്ന ഒരുപാട് പേരെ എനിക്ക് നല്ലോണം അറിയാം. സെലിബ്രിറ്റികള്‍ അടക്കം ഒരുപാട് ആളുകള്‍ ഇത്തരത്തിലുണ്ട്. ആള്‍ക്കാരിലേക്ക് എന്ത് എന്നെ പറ്റി എത്തണമെന്ന വ്യക്തമായ ധാരണയുമായി മുന്നോട്ട് പോകുന്നവരുണ്ട്. അങ്ങനത്തെ ഒരു ആള്‍ അല്ല എന്റെ ചേച്ചി.

പോരാത്തതിന് എന്തെങ്കിലും കാര്യങ്ങള്‍ വന്നാല്‍ പിആർ ആക്രമണവും പുള്ളിക്കാരിക്കുണ്ട്. അതായത് ഇത് ഒരു ഓർഗാനിക്കായ കാര്യമല്ല. അങ്ങനത്തെ ഒരു സാഹചര്യത്തില്‍ തീർച്ചയായും ഞാന്‍ അതിന്റെ ഇടക്ക് കയറി സംസാരിക്കും. എന്റെ ചേച്ചി അച്ഛനെ പോലെയാണ്. എത്ര കിട്ടിയാലും കുഴപ്പമില്ല, നമുക്ക് അഹിംസയുടെ പാത മതിയെന്ന ലൈനാണ്. ഒരു കവിളില്‍ അടികിട്ടിയാല്‍ മറുകരണവും, ആ കരണത്തും അടികിട്ടിയാല്‍ വീണ്ടും മറുകരണവും കാണിച്ച് കൊടുക്കും. അങ്ങനെ അടികിട്ടി അടികിട്ടി കവിളൊന്നും ഇല്ലാതായപ്പോഴാണ് ഞാന്‍ പലപ്പോഴും കയറി ഇടപെടാറുള്ളത്.

നമ്മുടെ വീട്ടിലെ ഒരാളെയാണല്ലോ ഇങ്ങനെ വിഷമിക്കുന്നത്. ചേച്ചിയുടെ ജീവിതമാണെന്ന് അറിയാമെങ്കിലും ആ ഒരു സ്നേഹത്തിന്റെ പുറത്താണ് ഞാന്‍ അതിന് അകത്ത് ഇങ്ങനെ ഇന്‍വോള്‍വ്ഡ് ആയിട്ടുള്ളത്. കഴിഞ്ഞ ഒരു മാസമായി നെഗറ്റീവിറ്റി മാത്രമായിരുന്നു. ഒരാള്‍ എന്തൊക്കെയോ കിടന്ന് കാണിക്കുന്നത് കാണുന്നു. ആരേയും അങ്ങോട്ട് ഉപദ്രവിക്കാന്‍ പോയിട്ടില്ല. നമ്മളെ ഉപദ്രവിക്കുകയാണെങ്കില്‍ അതില്‍ നിന്നം സംരക്ഷണം നേടാന്‍ മാത്രമേ അന്നും ഇന്നും ശ്രമിച്ചിട്ടുള്ളു.

എന്നെ ഇഷ്ടമല്ലാത്ത ഒരുപാട് പേരുണ്ട്. നമ്മള്‍ റിയല്‍ ആയിരിക്കുന്ന കാലത്തോളം നമ്മളെ ഇഷ്ടപ്പെടാതിരിക്കാനും ഒരുപാട് ആളുകളുണ്ടാവും. എന്റെ സംസാര ശൈലിക്കൊണ്ട് ഞാന്‍ അഹങ്കാരിയാണെന്ന് എന്റെ അടുത്ത് നിന്നൊക്കെ ആളുകള്‍ പറഞ്ഞിട്ടുണ്ട്. എന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നതെന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. ഒരുപാട് ഫാമിലിയുടെ കാര്യം എടുത്താല്‍ എന്നെ പോലെ ഇങ്ങനെ നില്‍ക്കുന്ന ആളുകള്‍ ഒന്നൊക്കേയുണ്ടാകു. അവരെ മോശമായ രീതിയില്‍ വിലയിരുത്തരുത്.

പറ്റിച്ച് ജീവിക്കുന്നവരെ ആദ്യം നമുക്ക് വലിയ ഇഷ്ടമാകുകയും പിന്നീട് അവരെ ഒരു ഘട്ടം കഴിഞ്ഞാല്‍ സത്യാവസ്ഥ ബോധ്യപ്പെട്ട് വെറുക്കുകയും ചെയ്യും. എന്നാല്‍ റിയല്‍ ആയിട്ട് ജീവിക്കുന്നവർ എല്ലാകാലത്തും അതുപോലെ തന്നെയായിരിക്കും. എന്റെ ചേച്ചി അങ്ങനെയുള്ള ഒരാളായിരുന്നു. ഇപ്പോള്‍ അവർ കുറച്ച് കൂടെ കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയിരിക്കുന്നു. അങ്ങനെ വേണമെന്നാണ് പറയേണ്ടതെന്നും അഭിരാമി സുരേഷ് കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+