'ജീവിതം മാറ്റി മറിച്ചത് ഒരു സ്പെലിങ് കറക്ഷനാണ്, ആ പാലസ് വിട്ട് ഇറങ്ങുമ്പോൾ കൂടെയുണ്ടായിരുന്നത് ..';അമൃത സുരേഷ്
കൊച്ചി: ഗായികയും ബിഗ് ബോസ് താരവുമായ അമൃത സുരേഷുമായുള്ള വിവാഹ മോചനത്തെ കുറിച്ച് അടുത്തിടെ നടൻ ബാല നടത്തിയ പ്രതികരണം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ ബാലയ്ക്ക് മറുപടിയുമായി അമൃതയും രംഗത്തെത്തി. തന്നെ തേജോവധം ചെയ്യുകയാണ് ആരോപണങ്ങൾക്ക് പിന്നിലെ ലക്ഷ്യം എന്നായിരുന്നു അമൃത തുറന്നടിച്ചത്. അനാവശ്യ ആരോപണങ്ങൽ ഉന്നയിച്ചാൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കിയിരുന്നു.
അതിനിടെ ഇപ്പോഴിതാ വിവാഹ മോചനത്തെ കുറിച്ചും ആ സമയത്തെ അതിജീവിതത്തെ കുറിച്ചുമെല്ലാം അമൃത പ്രതികരിക്കുന്ന വീഡിയോ ശ്രദ്ധ നേടുകയാണ്. ജോഷ് ടോക്സിന് നൽകിയ വീഡിയോയിലാണ് അമൃതയുടെ തുറന്നുപറച്ചിൽ. വിശദമായി വായിക്കാം

'എന്റെ പാഷൻ, മ്യൂസിക് മുന്നോട്ട് കൊണ്ടു പോകാൻ പറ്റില്ലെന്ന്, അല്ലെങ്കിൽ കരഞ്ഞെന്റെ ലൈഫ് തീർക്കാൻ പറ്റില്ലെന്ന് മനസിലാക്കിയ നിമിഷം സോ കോൾഡ് ഡ്രീം ലൈഫ് ഞാൻ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ആ പാലസ് വിട്ട്, ഡ്രീം ലൈഫ് വിട്ട് ഞാൻ ഇറങ്ങുമ്പോൾ ആകെ എന്റെ കയ്യിൽ ഉണ്ടായിരുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് സീറോ ബാലൻസ് അക്കൗണ്ട്. മറ്റൊന്ന് രണ്ട് വയസായ എന്റെ മകളും. അന്നത്തെ ദിവസം എനിക്ക് 100ലധികം കോളാണ് മാധ്യമങ്ങളിൽ നിന്ന് വന്നത്. മിണ്ടാതിരുന്നപ്പോൾ എല്ലാവരും പറഞ്ഞത് എന്നെ കൊള്ളില്ലെന്നാണ്. പ്രതികരിച്ചപ്പോൾ കേട്ടത് അഹങ്കാരിയാണെന്നാണ്.
എന്റെ ജീവിതം മാറ്റി മറിച്ചത് ഒരു സ്പെലിങ് കറക്ഷനാണ്. HOW I എന്ന ചോദ്യത്തിന് പകരം WHO എന്ന് ഞാൻ ചിന്തിച്ചു. ആരാണ് ഞാനെന്ന ചോദ്യത്തിൽ ഫോക്കസ് ചെയ്തു. എന്റെ കഴിഞ്ഞ കാര്യങ്ങളെല്ലാം തിരിഞ്ഞ് നോക്കിയപ്പോൾ, ഇത്രയും പ്രശ്നങ്ങൾ അതിജീവിച്ച്, എന്റെ മകളെയും കയ്യിൽ പിടിച്ച് നിൽക്കുന്നുണ്ടെങ്കിൽ വളരെ ശക്തയായ സ്ത്രീ തന്നെയാണ് ഞാൻ എന്ന് എനിക്ക് പറയാനാകും. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പൊട്ടിക്കരയുന്ന നാണക്കേടും ചമ്മലും മാത്രമുള്ള ഒരു അമൃത സുരേഷ് ഉണ്ടായിരുന്നു. ആ അമൃതയ്ക്ക് വ്യത്യാസമൊന്നും സംഭവിച്ചിട്ടില്ല. പക്ഷേ ഞാൻ ആരാണെന്ന് എനിക്ക് ഇപ്പോൾ അറിയാം.
തെറ്റുകൾ നമ്മുക്ക് സംഭവിക്കാം. പക്ഷേ തെറ്റുകൾ ചെയ്തിട്ട് പരാജയം ഉണ്ടായാൽ അതൊരിക്കലും പരാജയം ആകില്ല. പക്ഷേ തെറ്റാണ് എന്ന് മനസിലാക്കി അത് തിരുത്താൻ തയ്യാറായില്ലെങ്കിൽ തീർച്ചയായും നിങ്ങൾ പരാജയപ്പെട്ടു. ആ പരാജയം ആർക്കും സംഭവിക്കാതിരിക്കട്ടെ.
ഒരു സിംഗിൾ മദർ ലൈഫ് ഫേസ് എന്നത് ഏറ്റവും കഠിനം എന്നാണ് പലരും പറഞ്ഞിട്ടുള്ളത്. എന്നാൽ എന്നെ സംബന്ധിച്ച് ഏറ്റവും വലിയ അനുഗ്രഹവും അതാണ്. എന്റെ മകൾ ഒരിക്കലും ഒരു വീക്കായ അമ്മയുടെ മകളാണെന്ന് പറയരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്. അഭിമാനത്തോടെ ഞാൻ അമൃതയുടെ മകളാണെന്ന് പറയണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്', അമൃത സുരേഷ് പറഞ്ഞു.












Click it and Unblock the Notifications