'ഞങ്ങൾ അന്ന് ഹോസ്പിറ്റലിൽ വെച്ച് പരിചയപ്പെട്ടതാണ്'; എലിസബത്തുമായുള്ള ബന്ധത്തെക്കുറിച്ച് അമൃത
ഏറെ ആരാധകരുള്ള സഹോദരിമാരാണ് ഗായിക അമൃത സുരേഷും അഭിരാമി സുരേഷും. അടുത്തിടെ ബാലയുമായുള്ള പ്രശ്നത്തിന് പിന്നാലെ ബാലയ്ക്കെതിരെ അമൃത കുറെ കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. വിവാഹ മോചനം കഴിഞ്ഞതിന് ശേഷം അമൃത ബാലയ്ക്കെതിരെ പരസ്യമായി വിമർശനങ്ങൾ നടത്തിയിരുന്നില്ല. ബാല അമൃതയെ കുറ്റപ്പെടുത്തുമ്പോഴും അമൃത മൗനം പാലിക്കുകയായിരുന്നു. ഇപ്പോൾ ആരാധകർക്ക് തങ്ങളോട് ചോദിക്കാനുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് അമൃതയും അഭിരാമിയും.
നിങ്ങൾ ഞങ്ങളോട് ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് പറയുന്നത് എന്നു പറഞ്ഞുകൊണ്ടാണ് അമൃത സുരേഷും അഭിരാമി സുരേഷും പറയുന്നത്. എലിസബത്തുമായി കോൺടാക്ട് ഉണ്ടോ എന്ന ചോദ്യത്തിന് അമൃത മറുപടി പറയുന്നുണ്ട്. ഒരു ചോദ്യം ചോദിക്കാൻ ഉണ്ട് എലിസബത്തുമായി കോൺടാക്ട് ഉണ്ടോ. തെറ്റാണെങ്കിൽ ഡിലീറ്റ് ചെയ്‌തേക്ക് എന്നായിരുന്നു കമന്റ്.

എലിസബത്തുമായി കോൺടാക്ട് ഉണ്ട്. ഞങ്ങൾ അന്ന് ഹോസ്പിറ്റലിൽ വെച്ച് പരിചയപ്പെട്ടതാണ്. ഞങ്ങൾ നല്ല ബന്ധത്തിലാണ്. അന്ന് മുതൽ ഞങ്ങൾ തമ്മിൽ കണക്ഷൻ ഉണ്ട്. പാവം അവർ അങ്ങനെ മാനേജ് ചെയ്ത് പോകുന്നു. കൂടുതൽ ഒന്നും ഞാൻ പറയാൻ പാടില്ല. ഞങ്ങൾക്കെല്ലാവർക്കും നിങ്ങളുടെ പ്രാർത്ഥന തരിക. എന്നാണ് അമൃത പറയുന്നത്.
വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് അഭിരാമി പറയുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനുള്ള ഞാൻ കൂടുതൽ കേട്ടത് ഡിവോഴസിനെക്കുറിച്ചുള്ള വാർത്തയാണ്. എനിക്ക് ഡിവോഴ്‌സ് ഇല്ലാത്ത വിവാഹമാണ് ആവശ്യം. ചേച്ചിയുടെ ലൈഫിലെ വലിയൊരു എക്‌സ്പീരിയൻസ് കണ്ട് ഷോക്കായിയിരിക്കുകയാണ്. തെറ്റായ ഒരു തീരുമാനം , നമുക്ക് സെറ്റാവാത്ത ഒരാളാണ് നമ്മളുമായി സെറ്റാകുന്നതെങ്കിൽ പിന്നീട് പരസ്പര ബഹുമാനത്തോടെ പിരിയുന്നതാണെങ്കിൽ കുഴപ്പമില്ല. നമ്മളെ വേട്ടയാടി നശിപ്പിക്കാൻ നോക്കുന്ന ആളെയാണ് ഞാൻ പ്രേമിക്കുന്നതെങ്കിൽ അവിടെ തീർന്നു, അത് എനിക്ക് പേടിയാണ്, പക്ഷേ കല്യാണം കഴിക്കാൻ ആഗ്രഹിമുണ്ട് എന്നാണ് അഭിരാമി പറയുന്നു.
എന്തുകൊണ്ടാണ് ഇപ്പോൾ തുറന്നുപറഞ്ഞ കാര്യങ്ങൾ നേരത്തെ പറയാതിരുന്നതിന്റെ കാരണം അമൃത പറയുന്നുണ്ട്. ' ഒരുപാട് കാര്യങ്ങളുണ്ട്. പ്രധാനപ്പെട്ട കാരണം എന്ന് പറഞ്ഞാൽ രണ്ട് കൈ തട്ടിയാണല്ലോ ശബ്ദമുണ്ടാവുക എന്ന രീതിയിൽ അറിഞ്ഞ് കൊണ്ട് അനാവശ്യമായ കാര്യങ്ങൾ മീഡിയയുടെ മുന്നിൽ കൊണ്ടുവരാതിരിക്കാൻ ഞാനും ഫാമിലിയും മൊത്തത്തിൽ ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്.
രണ്ടാമത് മ്യൂച്ചൽ എഗ്രിമെന്റിന്റെ പേരിലായിരുന്നു ഡിവോഴ്‌സ് നടന്നിരുന്നതെന്നും രണ്ട് പേരും മറ്റൊരാളുടെ ജീവിതത്തിൽ ഇടപെടുകയോ മോശം പറയുകയോ പരാമർശിക്കയോ മകളെ മീഡിയയ്ക്ക് മുന്നിൽ കൊണ്ടുവരികയോ ചെയ്യരുതെന്ന് എഗ്രിമെന്റ് ഉണ്ടായിരുന്നു. കോടതിയുടെ നിയമം ലംഘിക്കാൻ പാടില്ല എന്നത് കൊണ്ടാണ് മാറിനിന്നത്, ' അമൃത പറയുന്നു.
ഒരു വിക്ടിം കാർഡ് കളിക്കേണ്ട, എന്തിനാണ് നമ്മുടെ കാര്യങ്ങൾ പറയുന്നത് എന്ത ചിന്ത ഉണ്ടായിരുന്നു, നേരത്തെ കുറെ കാര്യങ്ങൾ പറഞ്ഞിരുന്നെങ്കിൽ നിങ്ങളുടെ എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണകൾക്ക് ഉത്തരം ഉണ്ടായേനെ എന്നും അമൃത പറയുന്നു.












Click it and Unblock the Notifications