'ഗോപി സുന്ദറുമായി അടിയും ഇടിയും പ്രശ്നങ്ങളൊന്നമായിരുന്നില്ല';പിരിഞ്ഞതിന് കാരണം ഇത്, തുറന്ന് പറഞ്ഞ് അമൃത സുരേഷ്
2021 ലാണ് തങ്ങൾ പ്രണയത്തിലാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകനായ ഗോപി സുന്ദറും പ്രഖ്യാപിക്കുന്നത്. ചേർന്ന് നിൽക്കുന്ന ഒരു ഫോട്ടോയ്ക്കൊപ്പം മനോഹരമായ ഒരു കുറിപ്പ് പങ്കുവെച്ച് കൊണ്ടായിരുന്നു ഇരുവരും പ്രണയം തുറന്നുപറഞ്ഞത്. 'പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്', എന്നായിരുന്നു ആ കുറിപ്പ്.
എന്നാൽ പോസ്റ്റ് പങ്കുവെച്ചത് മുതൽ ഇരുവർക്കും നേരിടേണ്ടി വന്നത് കടുത്ത സൈബർ ആക്രമണമാണ്. പക്ഷെ ഈ സൈബർ ആക്രമണങ്ങളിലൊന്നും രണ്ടു പേരും തളർന്നില്ലെന്ന് മാത്രമല്ല തങ്ങളുടെ സ്നേഹവും ഇഷ്ടവും വിളിച്ച് പറഞ്ഞുകൊണ്ട് സൈബർ അധിക്ഷേപത്തെ അവർ ശക്തമായി തന്നെ നേരിട്ടു. ഔദ്യോഗികമായി വിവാഹിതരായെന്ന് പറഞ്ഞില്ലെങ്കിലും താലിയും മാലയുമൊക്കെ അണിഞ്ഞുള്ള ചിത്രങ്ങളെല്ലാം പങ്കുവെയ്ക്കുകയും ചെയ്തു.

എന്നാൽ ഒരു സുപ്രഭാതത്തിൽ അമൃതയ്ക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം ഗോപി സുന്ദർ തന്റെ സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്തു. അമൃതയും ചിത്രങ്ങൾ നീക്കിയതോടെ ഇരുവരും വേർപിരിഞ്ഞെന്ന ചർച്ചകൾ കൊഴുത്തു. ആദ്യമൊന്നും ഇതിനോട് പ്രതികരിക്കാൻ ഇരുവരും തയ്യാറായില്ലെങ്കിലും പിന്നീട് അമൃത തന്നെ ഇതിൽ വ്യക്തത വരുത്തി രംഗത്തെത്തി. പിരിഞ്ഞെന്ന് പറഞ്ഞെങ്കിലും എന്താണ് ഇരുവർക്കും ഇടയിൽ എന്താണ് സംഭവിച്ചതെന്ന ചോദ്യം ഒരു വിഭാഗം ആവർത്തിച്ചുകൊണ്ടേയിരുന്നു. പിരിഞ്ഞതിന്റെ പേരിലും ഇരുവരും കടുത്ത സൈബർ ആക്രമണം നേരിട്ടു.
ഇപ്പോഴിതാ ഗോപി സുന്ദറുമായി പിരിയാനുണ്ടായ യഥാർത്ഥ കാരണം വെളിപ്പെടുത്തുകയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം. 'രണ്ട് തവണ ചൂടുവെള്ളത്തിലേക്ക് വീണൊരു അവസ്ഥയാണ്. ഞങ്ങൾക്ക് ഒരു കോമൺ ലാംഗ്വേജ് ഉണ്ടായിരുന്നു, സംഗീതമായരുന്നു അത്. ഞങ്ങൾക്കിടയിൽ അടിയോ ഇടിയോ ഗാർഹിക പീഡനം പോലൊരു വിഷയമോ ഒന്നും ഉണ്ടായിട്ടില്ല. ആളൊരു പീസ് ഫുൾ മനുഷ്യനാണ്. പിന്നെയൊരു പോയിന്റെ കഴിഞ്ഞപ്പോൾ , നമ്മുടെ രണ്ട് പേരുടേയും നയങ്ങൾ ചേരില്ല എന്നായപ്പോൾ അവസാനിപ്പിച്ചു. ലൈഫ് സ്റ്റൈൽ ഭയങ്കര വ്യത്യാസമായിരുന്നു. അതുമാത്രമായിരുന്നു ഞങ്ങളുടെ വിഷയം. ഇത്രയും വലിയൊരു തീരുമാനം എടുക്കുമ്പോൾ മോശമായി പോകണം എന്നൊരു ചിന്തയോട് കൂടിയൊന്നും ആയിരിക്കില്ലല്ലോ ചെയ്യുന്നത്. അത് സംഭവിച്ച് പോയി', അമൃത പറഞ്ഞു.
ഗോപി സുന്ദറുമായി പിരിഞ്ഞെങ്കിലും ഒരിക്കലും അദ്ദേഹത്തെ കുറ്റപ്പെടുത്തി അമൃത പ്രതികരിച്ചിട്ടില്ല. മാത്രമല്ല അമൃത-ബാല വിവാദങ്ങളുടെ സമയത്ത് അമൃതയെ ഗോപി സുന്ദർ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തിരുന്നു. അതേസമയം തന്റെ ആദ്യ ഭർത്താവായ ബാലയിൽ നിന്നും താൻ കൊടിയ പീഡനമാണ് നേരിട്ടതെന്ന് അമൃത വെളിപ്പെടുത്തിയിരുന്നു. ശാരീരകമായും മാനസികമായുള്ള ദ്രോഹം സഹിക്ക വയ്യാതെയാണ് തനിക്ക് ആ വീട് വിട്ട് ഇറങ്ങേണ്ടി വന്നതെന്നാണ് അമൃത വെളിപ്പെടുത്തിയത്. അന്നേറ്റ ശാരീരിക ഉപദ്രവങ്ങളുടെ വേദന ഇന്നും താൻ അനുഭവിക്കുന്നുണ്ടെന്നും അമൃത തുറന്ന് പറഞ്ഞു. ആദ്യ ബന്ധത്തിൽ നിന്നും വ്യത്യസ്തമായി വളരെ അധികം സ്നേിക്കപ്പെടുന്നുവെന്ന തോന്നൽ ഗോപി സുന്ദറുമായുള്ള ബന്ധത്തിൽ താൻ അനുഭവിച്ചിരുന്നതായി അമൃത മനസ് തുറന്നിരുന്നു.












Click it and Unblock the Notifications