Get Updates
Get notified of breaking news, exclusive insights, and must-see stories!

അമൃത സുരേഷ് അണിഞ്ഞ ലക്ഷങ്ങളുടെ സ്വർണം മുഴുവൻ നൽകിയത് ബാല?; സത്യം ഇതെന്ന് അമൃത, തെളിവുണ്ട്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഗായിക അമൃത സുരേഷും മുൻ ഭർത്താവ് ബാലയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ ചൂട് പിടിച്ച ചർച്ചയ്ക്കാണ് വഴിവെച്ചത്. മകളുടെ സംരക്ഷണയുമായി ബന്ധപ്പെട്ട് നിരന്തരം ബാല അമൃതയ്ക്കും കുടുംബത്തിനുമെതിരെ ആരോപണം ഉയർത്തിയിരുന്നു. മകളെ അമൃതയും കുടുംബവും തന്നിൽ നിന്ന് അകറ്റാൻ ശ്രമിക്കുകയാണെന്നും അച്ഛനെന്ന നിലയിലുള്ള തന്റെ അവകാശങ്ങൾ എല്ലാം അമൃത ഇല്ലാതാക്കുകയാണെന്നുമാണ് ബാല ആരോപിച്ചിരുന്നത്.

ഇതിനെതിരെ കഴിഞ്ഞ ദിവസം മകൾ തന്നെ രംഗത്തെത്തിയതായിരുന്നു വിവാദത്തിന് കാരണമായത്. അച്ഛൻ തന്നെ കുറിച്ച് പച്ചക്കള്ളം പറയുകയാണെന്നും അദ്ദേഹത്തിനെ കാണുന്നത് പോലും തനിക്ക് വെറുപ്പാണെന്നും കുട്ടി തുറന്നടിച്ചു. തന്നേയും അമ്മയേയും ദ്രോഹിച്ച ഒരാളെ എങ്ങനെയാണ് തനിക്ക് സ്നേഹിക്കാൻ സാധിക്കുകയെന്നും കുട്ടി ചേദിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു മകളുടെ പ്രതികരണം.

amrithasureshnew1

എന്നാൽ ഇതിന് പിന്നാലെ തന്നെ ബാല രംഗത്തെത്തി. മകളെ കൊണ്ട് അമൃതയും കുടുംബവും കള്ളം പറയുകയാണെന്ന തരത്തിലായിരുന്നു ബാലയുടെ പ്രതികരണം. 3 വയസുള്ളപ്പോൾ തന്നെ വിട്ട് പോയ മകൾ അമ്മയോട് ചെയ്ത് ദ്രോഹങ്ങൾ എങ്ങനെയാണ് ഓർത്തിരിക്കുകയെന്ന ചോദ്യവും ബാല ഉയർത്തി. ഇതോടെ കടുത്ത സൈബർ ആക്രമണമായിരുന്നു അമൃതയ്ക്കും കുടുംബത്തിനും നേരിടേണ്ടി വന്നത്.

സൈബർ ആക്രമണം പരിധി വിട്ടതോടെ അമൃതയും ബാലയ്ക്കെതിരെ പരസ്യമായി രംഗത്തെത്തി. വിവാഹമോചനത്തിലേക്ക് നയിച്ച കാര്യങ്ങളെ കുറിച്ച് അമൃത ആദ്യമായി തുറന്നടച്ചു. തന്നെ മാനസികമായും ശാരീരികമായും ദ്രോഹിച്ചിരുന്ന വ്യക്തിയാണ് ബാലയെന്നും ജീവനും കൊണ്ട് താൻ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും അമൃത പറഞ്ഞു. മാത്രമല്ല ബാല ഉയർത്തിയ പല ആരോപണങ്ങളും വീഡിയോയിലൂടെ അമൃത തള്ളിക്കളയുകയും ചെയ്തു.

തന്റെ കോടികൾ വരുന്ന സ്വത്തുക്കളിൽ വലിയൊരു ശതമാനം ജീവനാംശം ആയി വിവാഹമോചന സമയത്ത് നൽകിയിരുന്നുവെന്ന് ബാല ആരോപിച്ചിരുന്നു. ഇതിനെതിരെ അമൃത തുറന്നടിച്ചു . താൻ ജീവനാംശം ആവശ്യപ്പെട്ടിരുന്നു, എന്നാൽ കോടതിയിൽ വെച്ച് ഒരിക്കൽ മകളോട് കാണിച്ചത് സഹിക്കവയ്യാതെ ഇനി തനിക്ക് പണമൊന്നും വേണ്ടെന്ന് തീരുമാനിച്ചതാണെന്നായിരുന്നു അമൃത പറഞ്ഞത്. താൻ വിവാഹത്തിന് ധരിച്ച സ്വർണാഭരണങ്ങൾ സംബന്ധിച്ച് ഉയർന്ന ആരോപണങ്ങൾക്കും അമൃത മറുപടി നൽകി. എളമക്കരയിലുള്ള വീട് വിറ്റാണ് സ്വർണം വാങ്ങിയതെന്നും അതിന് നൽകിയ പണത്തിന്റെ ഇൻവോയിസ് ഉണ്ടെന്നുമാണ് താരം വ്യക്തമാക്കിയത്.

അതേസമയം ഈ വിവാദങ്ങൾക്ക് ശേഷം അമൃതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കുടുംബം വ്യക്തമാക്കിയിരുന്നു. കാർഡിയാക് ഐസിയുവിന് മുന്നിൽ നിന്നുള്ള ചിത്രം പങ്കിട്ട് സഹോദരി അഭിരാമിയാണ് ആരോഗ്യവിവരം ആരാധകരെ അറിയിച്ചത്. എന്നാൽ അമൃതയ്ക്ക് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് അഭിരാമി പറഞ്ഞിരുന്നില്ല. പിന്നീട് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ ശേഷം ആരാധകർക്ക് നന്ദി അറിയിച്ച് അമൃത ചിത്രം പങ്കുവെച്ചിരുന്നു. ഫോട്ടോയിൽ അമൃതയുടെ നെഞ്ചിൽ ഒരു ബാൻഡേജ് കാണാം. ഇത് സംബന്ധിച്ച് ആരാധകർ ചോദ്യം ഉയർത്തിയെങ്കിലും അഭിരാമിയോ അമൃതയോ ഇതിനോട് പ്രതികരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+