എന്റെ ഹൃദയം വീണ്ടും അവിടെ എത്താൻ ആഗ്രഹിക്കുന്നു; ദൈവം അനുഗ്രഹിച്ചാൽ സാധിക്കുമെന്ന് അമൃത സുരേഷ്
ഏറെ ആരാധകരുള്ള ഗായികയാണ് അമൃത സുരേഷ്. അമൃത വലിയൊരു ഈശ്വര വിശ്വാസിയാണ്. പലപ്പോഴും തന്റെ വിശ്വാസത്തെക്കുറിച്ച് അമൃത തന്നെ പറഞ്ഞിട്ടുണ്ട്. കടന്നുപോയ പ്രയാസങ്ങളിൽ നിന്നൊക്കെ പുറത്തുകടക്കാൻ ഭക്തി സഹായിച്ചിട്ടുണ്ടെന്നും അമൃത പറഞ്ഞിരുന്നു.
ഇപ്പോൾ ത്രിവേണി സംഗമത്തിന് പോകാനുള്ള ആഗ്രഹം പങ്കുവെച്ചിരിക്കുകയാണ് അമൃത. കഴിഞ്ഞ വർഷം അമൃത ത്രിവേണി സംഗമത്തിന് പോയിരുന്നു,. ആ വീിഡിയോ അമൃത പങ്കുവെച്ചിട്ടുണ്ട്. ത്രിവേണി സംഗമത്തിലെ ദൈവിക വൈബ് മിസ് ചെയ്യുന്നുവെന്ന് അമൃത പറഞ്ഞു.
' ഹര ഹര മഹാ ദേവ, ഒരു വർഷം മുൻപ് ഗംഗയും യമുനയും നിഗൂഢമായ സരസ്വതിയും ചേർന്ന ദിവ്യ ജലം ലയിക്കുന്ന പ്രയാഗ് രാജിലെ പുണ്യ ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം നടത്താൻ എനിക്ക് ഭാഗ്യം ലഭിച്ചിരുന്നു. ആ നിമിഷം ശരിക്കും അദ്വീതിയമായിരുന്നു. ഭക്തിയുടെയും ശാന്തതയുടെയും ആത്മീയ ഉണർവിന്റെയും ഒരു അനുഭവം.

PC: FaceBook
ഇപ്പോൾ മഹാ കുംഭമേള നടക്കുന്നതിനാൽ എന്റെ ഹൃദയം വീണ്ടും അവിടെ എത്താൻ ആഗ്രഹിക്കുന്നു. പക്ഷേ അമിതമായ ജനക്കൂട്ടവും. സമീപകാലത്തെ തിക്കിലും തിരക്കിലും പെട്ട സാഹചര്യങ്ങളും ഇത്തവണ അത് സാധ്യമാകുമോ എന്നതിനെക്കുറിച്ച് ചിന്തിപ്പിക്കുന്നു.
എന്നിരുന്നാലും ഞാൻ പ്രത്യാശയിൽ ഉറച്ച് നിൽക്കുന്നു. ദൈവം അനുഗ്രഹിക്കുകയാണെങ്കിൽ ഞാൻ വീണ്ടും ഈ പുണ്യ ജലത്തിലേക്ക തിരിച്ചെത്തും. ഈ വീഡിയോ പങ്കുവെയ്ക്കുന്നത് ആ ദിവ്യ നിമിഷത്തിന്റെ എല്ലാ ഓർമകളെയും അനുഗ്രഹങ്ങളെയും ഊർജ്ജത്തെയും തിരികെ കൊണ്ടുവരും. എനിക്ക് അവിടെ വീണ്ടും എത്താൻ കഴിയുന്നത് വരെ ഈ ഓർമയിലൂടെ അത് പുനരുജ്ജീവിപ്പിക്കും'- അമൃത സുരേഷ് കുറിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ മഹാ കുംഭ മേള ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ നടക്കുകയാണ്. ജനുവരി 13 ന് ആരംഭിച്ച ചടങ്ങ് ഫെബ്രുവരി 26 ന് മനഹാ ശിവരാത്രി ദിവത്തിലാണ് അവസാനിക്കുക. ഒന്നര മാസത്തോളമാണ് മഹാ കുംഭ മേള. ഓരോ 12 വർഷം കൂടുമ്പോഴാണ് മഹാ കുംഭ മേള നടക്കുന്നത്. പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിലാണ് കുംഭ മേള ആഘോഷിക്കുന്നത്. സരസ്വതി എന്നിവ കൂടിച്ചേരുന്ന സ്ഥലമാണ് ത്രിവേണി സംഗമം. വലിയ ഒരുക്കങ്ങളാണ് യു പി സർക്കാർ നടത്തിയിരിക്കുന്നത്.












Click it and Unblock the Notifications