Get Updates
Get notified of breaking news, exclusive insights, and must-see stories!

അമൃതയെ കാർഡിയാക് ഐസിയുവിൽ പ്രവേശിപ്പിച്ചോ? ചേച്ചി ആശുപത്രിയിലെന്ന് അഭിരാമി; എന്താണ് സംഭവിച്ചത്? ആശങ്ക

അമൃത സുരേഷ്-ബാല വിവാഹമോചനത്തെ ചൊല്ലിയുള്ള വാർത്തകളും വിവാദങ്ങളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ബാലയുടെ അഭിമുഖത്തിനെതിരെ മകൾ രംഗത്തെത്തുകയായിരുന്നു. പിന്നീട് അമൃത സുരേഷും നടനെതിരെ തുറന്നടിച്ചു. ആദ്യമായി വിവാഹമോചനത്തിന്റെ കാരണങ്ങളെ കുറിച്ചും അമൃത വെളിപ്പെടുത്തി.

ഇതിന് പിന്നാലെ വലിയ സൈബർ ആക്രമണമാണ് ഗായികയ്ക്കും കുടുംബത്തിനും നേരിടേണ്ടി വന്നത്. ഇതിനിടെ ഇപ്പോഴിതാ അമൃതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അമൃതയുടെ സഹോദരി അഭിരാമി സുരേഷ് ആണ് ഇക്കാര്യം പങ്കിട്ടത്.

amrtha-

ആശുപത്രിയിൽ നിന്നുള്ള അമൃതയുടെ ചിത്രം അഭിരാമി പങ്കുവെച്ചു. ഇത്രയും മതിയെന്നും എന്റെ ചേച്ചിയെ ഏതെങ്കിലും രീതിയില്‍ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂവെന്നും ഫോട്ടോയ്ക്ക് താഴെ പങ്കിട്ട കുറിപ്പിൽ അഭിരാമി സുരേഷ് പറയുന്നു. ഞാൻ നിങ്ങളെ വെറുക്കുകയാണെന്നും അവൾ ഇനിയെങ്കിലും ജീവിച്ചോട്ടെയെന്നും നിങ്ങൾക്കിപ്പോൾ സന്തോഷമായോയെന്നും അഭിരാമി കുറിപ്പിൽ പറയുന്നുണ്ട്. അതേസമയം ഈ പോസ്റ്റ് അഭിരാമി ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ട്. ഇതോടെ അമൃതയ്ക്ക് എന്താണ് സംഭവിച്ചത് എന്ന ആശങ്കയിലാണ് ആരാധകർ.

ബാലയുമായുള്ള വിവാഹ ജീവിത്തതിൽ താൻ ഒരുപാട് അനുഭവിച്ചെന്നും അന്ന് നേരിട്ടതിൽ ഇപ്പോഴും താൻ ചികിത്സ തേടുന്നുണ്ടെന്നും അമൃത കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പെട്ടെന്ന് ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുണ്ടായ സാഹചര്യം എന്താണ് എന്നാണ് ആരാധകർ ചോദിക്കുന്നത്.

ബാലയ്ക്കെതിരെ നേരത്തേ ഗുരുതര ആരോപണങ്ങളാണ് അമൃത ഉയർത്തിയത്. കൊടിയ ശാരീരപീഡനമാണ് താൻ നേരിട്ടതെന്നായിരുന്നു ഗായിക വെളിപ്പെടുത്തിയത്. സഹിക്കാവുന്നത്രയും സഹിച്ചിട്ടും ഉപദ്രവം തുടർന്നതോടെ താൻ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് അമൃത വെളിപ്പെടുത്തിയത്. തനിക്ക് മുൻപ് മറ്റൊരു സ്ത്രീയെ ബാല വിവാഹം ചെയ്തിരുന്നുവെന്നും അത് മറച്ചുവെച്ചാണ് തന്നെ വിവാഹം കഴിച്ചതെന്നും അമൃത ആരോപിച്ചിരുന്നു.

അതേസമയം അമൃതയെ പോലെ തന്നെയാണ് ബാലയുടെ മൂന്നാം ഭാര്യയായ എലിസബത്തും അനുഭവിച്ചത് എന്ന് വെളിപ്പെടുത്തി അമൃതയുടെ സുഹൃത്തായ കുക്കു എനേല കഴിഞ്ഞ ദിവസം വീഡിയോ പങ്കിട്ടിരുന്നു. അമൃത എലിസബത്തിനെ വിളിച്ചിരുന്നുവെന്നും അമൃതയെ പോലെ തന്നെ ജീവനും കൊണ്ട് അവരും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് കുക്കു പറഞ്ഞത്. ഒരു ജൂനിയർ ആർട്ടിസ്റ്റുമായി ബാല വീട്ടിൽ കയറി വന്നപ്പോൾ എലിസബത്ത് അതൃപ്തി പ്രകടിപ്പിച്ചെന്നും നിനക്ക് ഇതൊക്കെ അഡ്ജസ്റ്റ് ചെയ്ത് നിൽക്കാമെങ്കിൽ മതി എന്ന് പറഞ്ഞപ്പോഴാണ് ആ പെൺകുട്ടി ഇറങ്ങിപ്പോയതെന്നുമാണ് കുക്കു പറഞ്ഞത്. അതുമാത്രമല്ല ഒരു ഭാര്യയോട് ചെയ്യാൻ പറ്റാത്ത രീതിയിലുള്ള കാര്യങ്ങൾ സുഹൃത്തുക്കളുടെ മുന്നിൽ വെച്ച് ചെയ്യാൻ നിർബന്ധിപ്പിച്ചു. അതിന്റെ വിഷമത്തിൽ അവർ പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും കുക്കു വെളിപ്പെടുത്തിയിരുന്നു.

അതേസമയം ഇനി താൻ വിവാദങ്ങൾക്ക് ഇല്ലെന്ന് പറഞ്ഞ് കൊണ്ട് കഴിഞ്ഞ ദിവലം ബാല ഒരു വീഡിയോ പങ്കുവെച്ചിരുന്നു. എന്നാൽ ഇതിനെതിരെ വലിയ വിമർശനമാണ് പലരും ഉയർത്തിയത്. നേരത്തേ വിഷയത്തിൽ നടനെ പിന്തുണച്ചിരുന്ന ആരാധകരെല്ലാവരും നടനെതിരെ അതിരൂക്ഷമായ കമന്റുകളാണ് പങ്കിട്ടത്. ആ കുടുംബത്തെ ഇനിയെങ്കിലും വെറുതെ വീട്ടൂടേയെന്നും ഇനിയും സോഷ്യൽ മീഡിയയിൽ താങ്കൾ കളിക്കുന്ന ചാരിറ്റി നാടകമെല്ലാം അവസാനിപ്പിച്ചൂടെയെന്നുമാണ് പലരും ചോദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+