'ബാലയുടെ താലിചാർത്തലും അമൃതയുടെ ഫോട്ടോയും ഒരേ സമയത്ത്'; കയ്യിൽ പ്രസാദവുമായി അമൃത സുരേഷ്
നടൻ ബാല വീണ്ടും വിവാഹിതനായിരിക്കുകയാണ്. ബന്ധു കൂടിയായ കോകിലയാണ് വധു. ഇപ്പോൾ ബാലയുടെ വിവാഹത്തിന് പിന്നാലെ മുൻഭാര്യ അമൃത സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത്. നിറഞ്ഞ ചിരിയോടെ കയ്യിൽ പ്രസാദവുമായി അമ്പലത്തിന് മുന്നിൽ നിന്നുള്ള ഫോട്ടോയാണ് അമൃത പങ്കുവെച്ചത്. കൈകൂപ്പുന്ന ഇമോജിക്കൊപ്പാമാണ് ഫേസ്ബുക്കിൽ ഫോട്ടോ പങ്കുവെച്ചത്. നിരവധിപേരാണ് ഈ പോസ്റ്റിന് കമന്റുമായി എത്തുന്നത്.
അമൃതയുടെ പ്രാർത്ഥന ദൈവം കേട്ടു... ഇനി സമാധാനം ഉണ്ടാകട്ടെ., ബാലയുടെ കല്യാണം ആയിട്ട് രാവിലെ അമ്പലത്തിലൊക്കെ പോയോ.ഒരു ലോട്ടറി എടുത്തോ ഇപ്പൊ... അടിക്കും 100%, കഷ്ടകാലവും, ബാധ ഉപദ്രവവും ഒക്കെ പോയി..ഈ സന്തോഷം എന്നും നിലനിൽക്കട്ടെ

ഇത്രയും മനസമാധാനത്തോടെ നിറഞ്ഞ ചിരി ചിരിക്കുന്നത് കുറെ കാലങ്ങൾക്ക് ശേഷമാണ് കാണുന്നത്. ക്യാപ്ഷന്റെ ആവശ്യം ഇല്ല എല്ലാം ഈ ഫോട്ടോയിൽ ഉണ്ട്, ബാലയുടെ താലി ചാർത്തൽ അമൃതയുടെ ഫോട്ടോയും ഒരേ സമയം എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ബാലയുടെ നാലാം വിവാഹമാണ് ഇതെന്നാണ് പറയുന്നത്. അമൃതയെ വിവാഹം കഴിക്കുന്നതിന് മുൻപ് കർണാടക സ്വദേശിനിയെ വിവാഹം കഴിച്ചെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ആദ്യ വിവാഹത്തെക്കുറിച്ച് ബാല എവിടെയും പറഞ്ഞിട്ടില്ല. അമൃതയുടെയും ബാലയുടെയും പ്രണയ വിവാഹമായിരുന്നു. 2010 ലാണ് അമൃതയെ താരം വിവാഹം ചെയ്തത്. പിന്നീട് ഈ ബന്ധം വേർപെടുത്തി. ഈ ബന്ധത്തിൽ ഒരു മകളുണ്ട്.
അമൃതയുമായി പിരിഞ്ഞ ശേഷമാണ് ഡോ. എലിസബത്തിനെ വിവാഹം ചെയ്തത്. ഇവരുവരും കുറച്ചേറെ കാലമായി അകന്നുതാമസിക്കുകയായിരുന്നു. ഈ ബന്ധം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ലെന്നാണ് വിവരം. 2021 ൽ ആയിരുന്നു വിവാഹം.
അടുത്തിടെ ബാല അമൃത സുരേഷിനെതിരെ രൂക്ഷ വിമർശനങ്ങളുമായി രംഗത്ത് വന്നിരുന്നു. അതുവരെ ബാലയ്ക്കെതിരെ പരസ്യമായി രംഗത്ത് എത്താതിരുന്ന അമൃത ബാല തന്നോട് ചെയ്ത ഉപദ്രവങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വലിയ വിവാദങ്ങളാണ് നടന്നത്. ഇതിനൊക്കെ പിന്നാലെ താൻ വീണ്ടും വിവാഹം കഴിക്കുമെന്ന സൂചന ബാല നൽകിയിരുന്നു.
കോകില ബാലയുടെ മുറപ്പെണ്ണാണ്. കോകിലയ്ക്ക് തന്നെ ഇഷ്ടമായിരുന്നുവെന്നാണ് ബാല പറയുന്നത്. കോകിലയ്ക്ക് തന്നെ ഇഷ്ടമായിരുന്നുവെന്നും കാലങ്ങളായി ഇഷ്ടം മറച്ചുവെയ്ക്കുകയായിരുന്നുവെന്നും ബാല പറയുന്നു. കോകില തന്റെ സ്വന്തക്കാരിയാണെന്നും ഒരു തുണവേണമെന്ന് തോന്നി, എന്റെ സ്വന്തം തന്നെയാകുമ്പോൾ ആത്മവിശ്വാസം ഉണ്ടെന്നും ബാല പറഞ്ഞു. നല്ല രീതിയിൽ മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാല പറഞ്ഞു.












Click it and Unblock the Notifications