Get Updates
Get notified of breaking news, exclusive insights, and must-see stories!

അമൃത സുരേഷ് ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി; ഹൃദയ ഭാ​ഗത്ത് പ്ലാസ്റ്റർ; താരത്തിന് എന്തുപറ്റി?

കുറച്ച് ദിവസങ്ങളായി അമൃത സുരേഷും ബാലയും തമ്മിലുള്ള പ്രശ്നങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ. ഇവരുടെ മകൾ ബാലയ്ക്കെതിരെ രം​ഗത്ത് എത്തിയതിന് പിന്നാലെയായിരുന്നു പ്രശ്നങ്ങൾ തുടങ്ങിയത്. അച്ഛൻ അമ്മയേയും തന്നെയും ഉപദ്രിവിക്കുക മാത്രമെ ചെയ്തിട്ടുള്ളൂവെന്ന് മകൾ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി ബാലയും രം​ഗത്ത് വന്നു. അമ‍ൃത പറഞ്ഞിട്ടാണ് മകൾ ബാലയ്ക്കെതിരെ രം​ഗത്ത് വന്നതെന്ന വിമർശനം ഉയർന്നു.

എന്നാൽ ബാലയുടെ മുൻ ഡ്രൈവർ ഉൾപ്പെടെയുള്ളവർ ബാലയ്ക്കെതിരെ രം​ഗത്ത് വന്നു. ഇതിന് പിന്നാലെ വിവാദങ്ങളെല്ലാം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് ബാല വീണ്ടും വീഡിയോയുമായി എത്തി. ഇതിന് പിന്നാലെ അമൃത സുരേഷും എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞ് ഒരു പോസ്റ്റ് പങ്കുവെച്ചു. അങ്ങനെ ഇവർ തമ്മിലുള്ള പ്രശ്നം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴാണ് അമൃത സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

amrutha

അമൃത ആശുപത്രിയിൽ ആയ വിവരം സഹോദരി അഭിരാമിയാണ് പങ്കുവെച്ചത്. അമൃതയെ കാർഡിയാക്ക് ഐ സി യുവിലേക്ക് പ്രവേശിപ്പിക്കുന്ന ചിത്രമാണ് അഭിരാമി പങ്കുവെച്ചിരുന്നത്. എന്റെ ചേച്ചിയെ ഉപദ്രിവിക്കുന്നത് ഇനിയെങ്കിലും നിർത്തൂവെന്നായിരുന്നു അഭിരാമി കുറിച്ചത്. പക്ഷേ ഇതിന് ശേഷം ഒരു വിവരവും പങ്കുവെച്ചിരുന്നില്ല. ഇപ്പോൾ അമൃത തന്നെ തന്റെ ഒരു ഫോട്ടോയും കുറിപ്പും പങ്കുവെച്ചിരിക്കുകയാണ്. അമൃത വീട്ടിൽ എത്തിയിരിക്കുകയാണ്.

തന്റെ വിരങ്ങൾ അന്വേഷിച്ചതിന് അമ‍ൃത എല്ലാവർക്കും നന്ദി പറയുന്നുണ്ട്. എല്ലാവരുടെ പ്രാർത്ഥനയ്ക്കും അമൃത നന്ദി അറിയിച്ചു. എന്നാൽ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമല്ല. നെഞ്ചിന്റെ ഇടത് ഭാ​ഗത്തായി പ്ലാസ്റ്റർ ഒട്ടിച്ചതായി കാണാം. ഫോട്ടോയിൽ അമ‍ൃത പുഞ്ചിരിച്ചിട്ടാണ് ഉള്ളതെങ്കിലും താരത്തിന്റെ മുഖത്ത് ക്ഷീണം കാണുന്നുണ്ട്.

എന്താണ് പറ്റിയത് എന്ന് അമൃത തന്നെ വ്യക്തമാക്കുമെന്നാണ് ആരാധകർ പറയുന്നു. സാധാരണ വ്യക്തിപരമായ സങ്കടങ്ങളൊന്നും അമ‍ൃത പറയാറില്ല. ബാല പലതവണ അമൃതയ്ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടിണ്ടെങ്കിലും അമൃത വിവാ​ഹ മോചനത്തെക്കുറിച്ചോ ബാലയുമായുള്ള ജീവിതത്തെക്കുറിച്ചോ ഒന്നും പറഞ്ഞിരുന്നില്ല.

മകൾക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം വന്നപ്പോഴാണ് അമൃത കാര്യങ്ങളെല്ലാം പറഞ്ഞത്. ബാലയിൽ നിന്ന് പല തരത്തിലുള്ള ഉപദ്രവങ്ങളും സഹിച്ചിട്ടുണ്ടെന്ന് അമ‍‍ൃത പറഞ്ഞിരുന്നു. താൻ തന്നെ തിരിഞ്ഞെടുത്ത ജീവിതം ആയത് കൊണ്ടാണ് അച്ഛനോടും അമ്മയോടും ആ സമയത്ത് ഇക്കാര്യങ്ങൾ പറയാതിരുന്നതെന്നും അമൃത പറഞ്ഞിരുന്നു.

ബാലയും അമൃതയും പ്രണയിച്ച് വിവാഹിതരായവരാണ്. എന്നാൽ അമൃതയെ വിവാഹം ചെയ്യുന്നതിന് മുൻപ് ബാല മറ്റൊരു വിവാഹം കഴിച്ചിരുന്നുവെന്ന് അമൃത പറഞ്ഞിരുന്നു. അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷവും ബാല വീണ്ടും വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തിലും പ്രശ്നങ്ങൾ വന്നതായാണ് വിവരം. ഇരുവും ഒരുമിച്ചല്ല ഇപ്പോൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+