Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത്രയും നാൾ മിണ്ടാതെ ഇരുന്നപ്പോൾ മൂപ്പരോർത്തു ജന്മത്ത് മിണ്ടില്ലന്ന്'; പിന്തുണ അമൃതയ്ക്ക് തന്നെ

ബാലയുടെ വിവാഹം കഴിഞ്ഞതിന് പിന്നാലെ അമൃത സുരേഷ് പങ്കുവെച്ച ഫോട്ടോ വൈറൽ ആയിരുന്നു. ഇപ്പോൾ ഫേസ്ബുക്കിൽ‌ അമൃത പങ്കുവെച്ച കുറിപ്പും വൈറലാവുകയാണ്. താൻ ഒരു പരീക്ഷണങ്ങളിലൂടെ കടന്നുപോയിരുന്നുവെന്നും എന്നാൽ ഇന്ന് ആ പ്രശ്നങ്ങളൊക്കെ പുഞ്ചിരി കൊണ്ട് മറികടന്നുവെന്നുമൊക്കെയാണ് അമൃത കുറിപ്പിൽ പറയുന്നത്. നിരവധി കമന്റുകൾ അമ‍ൃതയുടെ പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നുണ്ട്. ചില മോശം കമന്റുകളും പോസ്റ്റിന് വരുന്നുണ്ട്. ബാലയെ കളിയാക്കിയുള്ള കമന്റുകളും ഉണ്ട്.

നമ്മളെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മൾ നമ്മുക്കായി ജീവിക്കുക പറയുന്നവർ പറഞ്ഞോണ്ട് തന്നെ ഇരിക്കും കാര്യം ആക്കണ്ട കുഞ്ഞും അമ്മയും ആയി സന്തോഷം ആയി മുൻപോട്ട് പോകുക , പ്രതീക്ഷകൾ ഇല്ലാതെ ജീവിതമില്ല. ഒരുപക്ഷേ പ്രതീക്ഷകൾ നമ്മുടെ സ്വപ്നം മാത്രമായിരിക്കാം.... ചിലത് സഫലമാകാം, മറ്റ് ചിലത് അസ്തമിച്ചു പോകാം. എങ്കിലും ജീവിതാവസാനം വരെ പ്രതീക്ഷകൾ കൈവിടരുത്...കാലം അത് അങ്ങനെയാണ് ...

bala
bala

ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് നമ്മളെ നയിച്ചുകൊണ്ടേയിരിക്കും സുഖവും ദുഃഖങ്ങളും ഇടകലർത്തി കൊണ്ട് ... അപ്പോഴും ഓർക്കണം ഈ സമയവും കടന്നു പോകും....ഇത്രയും നാൾ മിണ്ടാതെ ഇരുന്നപ്പോൾ മൂപ്പരോർത്തു ജന്മത്ത് മിണ്ടില്ലന്ന്... ജില്ല വിട്ട് പോകരുത് എന്ന് ജാമ്യവ്യവസ്ഥ ഉണ്ടെന്ന് തോന്നുന്നു അല്ലെങ്കിൽ ചെന്നൈക്ക് വണ്ടി കേറിയേനെ മൂപ്പര് , കുറേകരഞ്ഞില്ലേ,..

ഇനി ചിരിക്കൂ... നിങ്ങളുടെ പുഞ്ചിരി, ചിലർക്കുള്ള പ്രഹരമാണ്. പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല... കൊള്ളേണ്ടിടത്ത് വേണ്ടപോലെ കൊണ്ടുകൊളും, ജീവിതം അനുഭവങ്ങളിലൂടെ കുറെയൊക്കെ മനസിലായി കാണും .... ഇനീ കഴിഞ്ഞതെല്ലാം മറക്കുക.... തെറ്റുകൾ ആവർത്തിക്കരുത് ....... അമൃത എന്ന വ്യക്തിയെക്കാൾ അമൃത എന്ന അമ്മക്ക് പ്രധാന്യം കൊടുക്കുക ബാക്കിയെല്ലാം വഴിയെ ശരിയായിക്കോളും എന്നിങ്ങനെ പോകുന്നു അമൃതയുടെ കുറിപ്പിന് വരുന്ന നല്ല കമന്റുകൾ.

അതേ , നീ ഇങ്ങനെ അനുകമ്പാ കമൻറ് കിട്ടാൻ വേണ്ടി ദിവസേന ഓരോരോ ഫോട്ടോ ഇടേണ്ട, നീ വല്ലാത്ത അഹംഭാവിയും ദുഷ്ടജന്തവുമാണ് എന്നിങ്ങനെയുള്ള മോശം കമന്റുകളും വരുന്നുണ്ട്. ബുധനാഴ്ചയായിരുന്നു ബാല വീണ്ടും വിവാഹം കഴിച്ചത്. മുറപ്പെണ്ണാണ് വധു. ബാലയുടെ നാലാം വിവാഹമാണെന്നാണ് പറയുന്നു.

അമൃതയെ വിവാഹം കഴിക്കുന്നതിന് മുൻപ് ബാല കർണാടക സ്വദേശിയെ വിവാഹം കഴിച്ചിരുന്നെന്നാണ് പറയുന്നത്. അമൃതയുമായി പ്രണയ വിവാഹം ആയിരുന്നു. അമൃതയുമായി വേർപിരിഞ്ഞ ശേഷമാണ് ഡോ. എലിസബത്തിനെ വിവാഹം ചെയ്തത്. കുറെകാലമായി ഇവർ വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+