'സ്റ്റാർ സിംഗർ കഴിഞ്ഞപ്പോഴാണ് വീട് മാറിയത്, അതിന് ശേഷം ജീവിതം ഒരുപാട് മാറി'; മനസ്സുതുറന്ന് അമൃത
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഗായികയാണ് അമൃത സുരേഷ്. അമൃതയുടെ പുതിയ വിശേഷം അറിയാൻ ആരാധകർക്കും വലിയ താല്പര്യമാണ്. ഇപ്പോൾ അമൃത തന്റെ വീടിനെ കുറിച്ചുള്ള ഓർമകളും തന്റെ പ്രിയപ്പെട്ട ബെഡ്റൂമിനെക്കുറിച്ചുമൊക്കെ മനസ്സുതുറക്കുകയാണ്. മനോരമ ന്യൂസ്.കോമിനോടാണ് അമൃത സംസാരിച്ചത്.
തന്റെ നാലുവയസ്സ് തുടങ്ങി റിയാലിറ്റി ഷോയിൽ എത്തുന്നതുത് വരെയുള്ള കുട്ടിക്കാലം എളമക്കര ഉള്ള അമൃതവർഷിണി എന്ന വീട്ടിൽ ആയിരുന്നുവെന്നും അതാണ് തങ്ങളുടെ സ്വന്തം വീടെന്നും അമൃത പറഞ്ഞു. താൻ ജനിച്ചുകഴിഞ്ഞപ്പോൾ അച്ഛൻ ഇട്ടതാണ് ആ പേര്. തന്റെ പേരും പിന്നെ അമൃത വർഷിണി എന്ന രാഗവും കൂടിച്ചേരുന്ന പേരാണ്.

കുട്ടിക്കാലത്തെ ഓർമ്മകൾ മുഴുവൻ ആ വീടുമായി ബന്ധപ്പെട്ടാണെന്നും അമൃത പറഞ്ഞു. അനിയത്തി അഭിരാമിയുടെ 14 വയസ്സ് വരെ അവിടെയായിരുന്നുവെന്നും സ്റ്റാർ സിംഗർ കഴിഞ്ഞപ്പോഴാണ് വീട് മാറിയതെന്നും അമൃത പറഞ്ഞു. അതിന് ശേഷം ജീവിതം ഒരുപാട് മാറിയെന്നും അമൃത പറയുന്നു.
പഴയ വീടിനെപ്പറ്റി ഒരുപാട് ഇന്റിമേറ്റ് ആയ ഓർമ്മകളുണ്ടെന്നു ആ വീട് വിൽക്കാൻ തോന്നിയില്ലെന്നും അതുകൊണ്ട് ഒരു ഓൾഡേജ് ഹോമിന് ചെറിയ തുകയ്ക്ക് കൊടുത്തെന്നും അമൃത പറഞ്ഞു. റിയാലിറ്റി ഷോ കഴിഞ്ഞ ശേഷം തങ്ങൾ വേറൊരു വീട് വാടകയ്ക്ക് എടുത്ത് മാറിയെന്നും പ്രോഗ്രാമുകൾക്ക് പോകാനും വരാനും സൗകര്യത്തിന് വേണ്ടിയാണ് വീട് മാറിയതെന്ന് അമൃത പറയുന്നു.
ഇപ്പോൾ താൻ താമസിക്കുന്ന വീട് താൻ വാങ്ങാൻ പോവുകയാണെന്നും ഒരു വീട് കണ്ട് അച്ഛന് ഇഷ്ടപ്പെട്ടതാണെന്നും അത് വാങ്ങാൻ അഡ്വാൻസ് കൊടുത്തിട്ട് പിന്നെ വാങ്ങാൻ കാല താമസം നേരിട്ടപ്പോൾ അവിടേക്ക് തന്നെ വാടകക്ക് മാറിയിട്ട് അതിന്റെ വില കുറേശെ കൊടുത്തുകൊണ്ടിരിക്കുകയാണെന്നും അമൃത പറഞ്ഞു.
വീട്ടിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം തന്റെ ബെഡ് റൂമാണെന്നും താൻ എപ്പോഴും ഇരിക്കുന്നതും മനസ്സി പ്ലാൻ ചെയ്യുന്നതും പ്രാക്റ്റീസ് ചെയ്യുന്നതും ബെഡ്റൂമിൽ ആണെന്നും അമൃത പറഞ്ഞു. തന്റെ റൂം ഒരു ഗജിനി റൂം ആണെന്ന് പറയാമെന്നാണ് താരം പറയുന്നത്.
എല്ലാം നിരത്തിയിട്ട് ഓർക്കാനും കാണാനും ആയിട്ട് നോട്ടീസുകളും ഡയറിയും മാപ്പും ഓരോ ഡയറക്ഷനും എല്ലാം നിരത്തിയിട്ടിട്ടുണ്ടാകും, അമൃത പറഞ്ഞു. രാവിലെ എഴുന്നേൽക്കുമ്പോൾ ലിസ്റ്റ് നോക്കുമ്പോൾ തനിക്ക് കാണണം, എന്തൊക്കെ ചെയ്തു കഴിഞ്ഞു ഇനി എന്തൊക്കെ ചെയ്യാൻ ഉണ്ടെന്നാല്ലാം. ഇപ്പോൾ മകൾ പാപ്പുവും അവളുടെ റൂം ഇതുപോലെ ആണ് ഇട്ടിരിക്കുന്നത്, അമൃത പറയുന്നു.
ഇനി തനിക്കൊരു വീട് ഉണ്ടാക്കണം. അത് മറ്റൊരു അമൃതവർഷിണി ആയിരിക്കും, അത് എപ്പോഴാണ് എന്ന് തനിക്കറിയില്ലെന്നും
അമൃത പറയുന്നു.












Click it and Unblock the Notifications