ആ മൂക്കിന്റെ രഹസ്യം എന്ത്, പ്ലാസ്റ്റിക് സർജറി ചെയ്തിരുന്നോ? ആരാധകരുടെ നിരന്തര ചോദ്യം; മറുപടിയുമായി അമൃത സുരേഷ്
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അമൃത സുരേഷ്. അമൃത തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. നടൻ ബാലയുമായുള്ള വിവാഹം ബന്ധം വേർപിരിഞ്ഞ ശേഷം ഗോപി സുന്ദറുമായി പ്രണയത്തിലാണ് അമൃത. ഇവരുടെ പ്രണയവും സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് വെളിപ്പെടുത്തിയത്. ഏറെ വിമർശനങ്ങൾ ഈ ബന്ധത്തിന്റെ പേരിൽ അമൃത കേൾക്കേണ്ടി വന്നിട്ടുമുണ്ട്.
അടുത്തിടെ അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു, എന്നാൽ അമൃതയ്‌ക്കൊപ്പം ഉള്ള ഒരു ഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു ഗോപി സുന്ദർ ഈ അഭ്യൂഹം അവസാനിപ്പിച്ചത്.

സോഷ്യൽമീഡിയയിലൂടെ ഉള്ള വിമർശനങ്ങൾ ഇവർ ഗൗരവത്തിലെടുക്കാറില്ല, പക്ഷേ ആരാധകരുടെ ചോദ്യങ്ങൾ മറുപടി നൽകാറുണ്ട്. ഇത്തരത്തിൽ ഒരു ചോദ്യത്തിന് അമൃത നൽകിയ ഉത്തരം ആണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.
കുറേനാളുകളായി കേട്ടുകൊണ്ടിരിക്കുന്ന ഒരു ചോദ്യത്തിന് ആണ് അമൃത ഇപ്പോൾ മറുപടി നൽകയിയിരിക്കുന്നത്. താരത്തിന്റെ മൂക്ക് കാണാൻ നല്ല ഭംഗിയാണെന്നാണ് ആരാധകർ പറയാറുള്ളത്. ഇത്ര നല്ല മൂക്കിന് വേണ്ടി അമൃത പ്ലാസ്റ്റിക് സർജറി ചെയ്തിരുന്നോ എന്നായിരുന്നു ചോദ്യം. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം മറുപടി നൽകിയത്. ഇത് തന്റെ യഥാർത്ഥ മൂക്കാണ് എന്നാണ് അമൃത പറഞ്ഞത്. ഫോട്ടോ പങ്കുവെച്ചായിരുന്നു പോസ്റ്റ്.
ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിയൂടെയാണ് അമൃത പ്രശസ്തി നേടുന്നത്. പിന്നീട് നിരവധി സിനിമകളിൽ അമൃത പാടുകയും ചെയ്തു. വാമനപുരി, കബഡി കബഡി, പുള്ളിമാൻ, 'ദ ഹിറ്റ്‍ലിസ്റ്റ്', വിളക്കുമരം, ക്രോസ് റോഡ്, 'സുല്ല്', 'സൂഫിയും സുജാത'യും തുടങ്ങിയ നിരവധി സിനിമകളിൽ പാടി. കൂടാതെ സ്റ്റേജ് ഷോകളിലും അമൃത സജീവമാണ്.
പാട്ടിനൊപ്പം തന്നെ പുതിയ ഫാഷൻ ട്രെന്റുകളും താരം പരീക്ഷിക്കാറുണ്ട്. വളരെ ട്രെന്റി ലുക്കിലാണ് അമൃതയെ കാണാറുള്ളത്. അതുപോലെ തന്നെ സാരിയിലും അമൃത സുന്ദരിയാണെന്നാണ് ആരാധകർ പറയുന്നത്. അമൃതയുടെ പോസ്റ്റുകൾ ആരാധകർ ഏറ്റെടുക്കറുമുണ്ട്.
അമൃതയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വല്ലാത്ത ആവേശമാണ്. ഇപ്പോൾ അമൃത അഭിനയ രംഗത്തേക്ക് ഉണ്ടോ എന്നാണ് ചോദ്യം. ഏറെ വൈകാതെ അമൃതയെ സിനിമയിൽ കാണാനാവുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് താരത്തിന്റെ ആരാധകർ.












Click it and Unblock the Notifications