Get Updates
Get notified of breaking news, exclusive insights, and must-see stories!

അമൃത സുരേഷ് മണിയും തുണിയും ഇല്ലാതെ വന്നയാളല്ല: പിന്നെ എന്തിന് സുരേഷ് ഗോപി സ്പോണ്‍സർ ചെയ്തു: അഭിരാമി സുരേഷ്

ബാലയുടെ പുതിയ വിവാഹത്തിന് പിന്നാലെ മുന്‍ ഭാര്യ അമൃത സുരേഷിനെ പിന്തുണച്ചുകൊണ്ട് നിരവധി ആളുകളായിരുന്നു രംഗത്ത് വന്നത്. ഒരു വശത്ത് ആളുകള്‍ പിന്തുണ അറിയിക്കുന്നതിനോടൊപ്പം മറുവഴശത്ത് ചിലർ വലിയ വിമർശനങ്ങളും അധിക്ഷേപങ്ങളും തുടരുന്നുമുണ്ട്. ഇത്തരത്തില്‍ ഉയർന്ന് വന്ന ചില വിമർശനം അമൃതയുടേയും കുടുംബത്തിന്റേയും സ്വത്തുമായി ബന്ധപ്പെട്ടതായിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് അമൃതയുടെ സഹോദരി അഭിരാമി തന്നെ ഒരു മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്.

'കുറച്ച് കാലത്തിന് ശേഷമാണ് ഒരു വീഡിയോയുമായി വന്നിരിക്കുന്നത്. എന്താണ് അതിന്റെ കാരണം എന്ന് നിങ്ങള്‍ക്കൊക്കെ അറിയാലോ. അതെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് താല്‍പര്യമില്ല. വ്യക്തിപരമായ പ്രശ്നങ്ങള്‍ ആളുകളുമായി പങ്കിടാന്‍ ആഗ്രഹിക്കുന്നവരുമല്ല. നമ്മളെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ ഇങ്ങനെ കേള്‍ക്കുമ്പോഴാണ് നമ്മുടെ ഭാഗങ്ങള‍ കൂടെ പറഞ്ഞിട്ടുള്ളത്. എന്തായാലും അതിലേക്ക് കൂടുതലായി പോകുന്നില്ല' അഭിരാമി സ്വന്തം യൂട്യൂബ് ചാനലിലൂടെ പറയുന്നു.

amritha-abhirami-

ചേച്ചിയുടെ വിഷയവുമായി ബന്ധപ്പെട്ട് എന്നെ കുറെ ആളുകള്‍ ചീത്ത വിളിക്കുന്നുണ്ട്. അവരുടെ സംരക്ഷണത്തിന് വേണ്ടി പലപ്പോഴും നിന്നതുകൊണ്ടാണ് അങ്ങനെ കേള്‍ക്കേണ്ടി വന്നത്. ഇവളെ ഇവിടുന്ന് മാറ്റിയാല്‍ തന്നെ എല്ലാം ശരിയാകും എന്ന ഒരുപാട് കമന്റുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ചിലരൊക്കെ പറയുന്നത് പോലെ ഉടുക്കാന്‍ തുണിയില്ലാതെ വളർന്നവരല്ല ഞങ്ങള്‍.

എന്റെ അച്ഛന് ട്രാവന്‍കൂർ സിമന്റ്സില്‍ ജോലി ഉണ്ടായിരുന്നു. അതോടൊപ്പം തന്നെ അമൃതപുരി ആശ്രമത്തിലെ മെയിന്‍ ഫ്ലൂട്ടിസ്റ്റായിരുന്നു. അതുകൊണ്ട് തന്നെ അമ്മയോടൊപ്പം ഒരുപാട് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. കുറച്ചുകാലം അച്ഛന്‍ മൊറിഷ്യസിലായിരുന്നു. പറഞ്ഞ് വരുന്നത് ഞങ്ങള്‍ ഒരു ആവറേജ് മിഡില്‍ ക്ലാസ് ഫാമിലിയായിരുന്നു. നമുക്ക് ഈ പറയുന്നത് പോലെ പെർഫോമന്‍സ് ഓറിയന്‍റഡ് ആയിട്ടുള്ള വസ്ത്രങ്ങളുടേയൊന്നും ആവശ്യം ഇല്ല.

അമൃതേച്ചി സ്റ്റാർ സിംഗറില്‍ വന്നപ്പോള്‍ പാട്ടിന് കൂടുതല്‍ പോയിന്റ് കിട്ടുകയും ഡ്രസിന് കുറച്ചും പോയിന്റും കിട്ടുന്നത്. ആ സാഹചര്യത്തില്‍ സുരേഷ് ഗോപിയങ്കിള്‍ ഏഷ്യാനെറ്റില്‍ കോണ്‍ടാക്ട് ചെയ്തുകൊണ്ട് ഇനി അങ്ങോട്ട് അമ്മുവിന് ഡ്രസിന്റെ കാര്യത്തില്‍ ഒരു കുറവ് വരരുത് എന്ന് പറഞ്ഞുകൊണ്ട് സ്പോണ്‍സർ ചെയ്യുന്നത്. ഈ സംഭവമാണ് ഒരു തുണിയും മണിയും ഇല്ലാതെ വന്നവള്‍ അല്ലേ എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നതെന്നും അഭിരാമി പറയുന്നു.

അച്ഛന്റെ പ്രൊഫഷനും സംഗീതവും വെച്ചുകൊണ്ട് വളരെ കഷ്ടപ്പെട്ടാണ് ഞങ്ങള്‍ രണ്ടുപേരേയും വളർത്തിയത്. രണ്ടുപേരും സി ബി സി സ്കൂളിലാണ് പ്ലസ്ടു വരെ പഠിച്ചത്. ചെറുപ്പം മുതല്‍ ഞങ്ങള്‍ക്ക് ഞങ്ങളെ ഉണ്ടായിരുന്നുള്ളു. ആ സമയത്തൊക്കെ നല്ല അടിയായിരുന്നു. എന്നാല്‍ ഒരു പ്രശ്നം വരുമ്പോള്‍ പ്രായവ്യത്യാസം നോക്കാതെ പരസ്പരം സംരക്ഷിക്കുമായിരുന്നു. അന്ന് കിട്ടിയ ആ ഒരു കാര്യമാണ് വലുതായപ്പോഴും ഞങ്ങള്‍ക്ക് ഇടയിലുള്ളത്.

എന്നെ ഏതൊക്കെ കാര്യങ്ങളില്‍ ചേച്ചി പ്രൊട്ടക്ട് ചെയ്തിട്ടുണ്ടെന്ന് എനിക്ക് നന്നായി അറിയാം. എനിക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങള്‍ ഞാന്‍ അങ്ങനെ പുറത്ത് പറഞ്ഞിട്ടില്ല. അത് അവിടെ തന്നെ നില്‍ക്കട്ടെ. ചേച്ചിയുടെ കാര്യത്തില്‍ പബ്ലിക് ആയി തന്നെയാണ് പല പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടുള്ളത്. നമ്മള്‍ എല്ലാ കാര്യങ്ങളിലേക്കും ഇറങ്ങുന്നത് നല്ലത് സംഭവിക്കണെ എന്ന് ആഗ്രഹിച്ചുകൊണ്ടാണ്. എന്നാല്‍ എടുത്ത ഒന്നോ രണ്ടോ തീരുമാനങ്ങള്‍ പാളിപ്പോയ ആളാണ് ചേച്ചിയെന്നും അഭിരാമി സുരേഷ് വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+