'താൻ ഒരു പാവം മനുഷ്യനാണെന്നും അമൃതയാണ് പ്രശ്നക്കാരിയെന്നുമുള്ള ഇമേജ് ബാല ഉണ്ടാക്കി'; അമൃതക്ക് പിന്തുണ
ബാലയും അമൃത സുരേഷും തമ്മിലുള്ള പ്രശ്നങ്ങൾ ആയിരുന്നു കുറച്ച് മുൻപ് വരെ സോഷ്യൽ മീഡിയയിലെ ചർച്ച. ബാലയും അമൃതയും വിവാഹ മോചിതരായതിന് പിന്നാലെ ബാല അമൃതയ്ക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അമൃതയ്ക്കെതിരെ പരോക്ഷമായി പല ആരോപണങ്ങളും നടത്തിയിരുന്നു. പക്ഷേ അമൃത ഒരിക്കൽ പോലും ബാലയ്ക്കെതിരെ ആരോപണങ്ങൾ ഉയർത്തിയിരുന്നില്ല. മകളുമായി ബന്ധപ്പെട്ട ഒരു വിഷയം വന്നപ്പോഴാണ് അമൃത പ്രതികരിച്ചത്.
ഈയടുത്ത് അമൃതയ്ക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇവരുടെ മകൾ തന്നെ രംഗത്ത് വന്നിരുന്നു. പിന്നീട് ആ വിഷയം ചർച്ചയായി. മകളുടെ പോസ്റ്റിന് പിന്നാലെ ബാലയും രംഗത്തെത്തി. അമൃതയാണ് മകൾ ഇങ്ങനെ പറയാൻ കാരണമെന്ന തരത്തിൽ ചർച്ചയുണ്ടായി. പ്രശ്നം വഷളായപ്പോൾ അമൃത തന്നെ കാര്യങ്ങൾ വിശദമാക്കി രംഗത്ത് എത്തുകയും ചെയ്തു.

ബാലയുമായുള്ള വിവാഹ ബന്ധത്തിൽ താൻ നേരിട്ട ദ്രോഹങ്ങൾ അമൃത വെളിപ്പെടുത്തുകും ചെയ്തു. അമൃത പറഞ്ഞ കാര്യങ്ങൾ ശരി വെച്ച് പലരും രംഗത്ത് വരികയും ചെയതു. ഒടുവിൽ താൻ വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ് എന്ന് ബാല പറഞ്ഞു. വൈകാതെ മുറപ്പെണ്ണായ കോകിലയെ വിവാഹം കഴിക്കുകയും ചെയ്തു.
ഇപ്പോൾ അമൃതയും അഭിരാമിയും തങ്ങളുടെ യൂട്യൂബിൽ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതായിരുന്നു ആ വീഡിയോ. 14 വർഷത്തിന് ശേഷം താൻ സമാധാനമായി ഉറങ്ങിയെന്നാണ് താരം പറയുന്നത്. നിരവധിപേരാണ് അമൃതയ്ക്ക് പിന്തുണയുമായി എത്തുന്നത്. അമൃത കുറച്ച് കൂടി മുന്നെ കാര്യങ്ങൾ തുറന്നുപറയണമായിരുന്നുവെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ അമൃതയെ ആളുകൾ ഇത്രമാത്രം കുറ്റപ്പെടുത്തില്ലായിരുന്നുവെന്നും കമന്റുകളുണ്ട്.. അമൃതയെ പിന്തുണച്ച് കൊണ്ട് തന്നെയാണ് ഭൂരിഭാഗം കമന്റുകളും.
അമൃതയുടെ തുറന്നു പറഞ്ഞു കൊണ്ടുള്ള വീഡിയോ കാണുന്നത് വരെ ദേഷ്യം ആയിരുന്നു. ഇപ്പോൾ അവസ്ഥ മനസ്സിലാകുന്നുണ്ട്. പാപ്പുന്റെ വീഡിയോ കണ്ടു. സ്ട്രോങ്ങ് ആയി ജീവിക്കു, എവിടെയും സത്യം ജയിക്കും. അവസാനം ആ കുട്ടി വേണ്ടി വന്നു ആളുകൾക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ... നേരത്തെ തന്നെ അമൃത ഇതെല്ലാം തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇത്രയും വെറുപ്പ് ഉണ്ടാകുമായിരുന്നില്ല...
എന്തായാലും ആളുകൾക്ക് മനസ്സിലായി... ഇനിയെങ്കിലും സന്തോഷമായി ജീവിക്കുക, പറയാനുള്ള കാര്യം ആദ്യമേ തുറന്നു പറയാമായിരുന്നു. ഒത്തിരി വർഷങ്ങൾ എന്തിന് ഈ അപമാനം മൊത്തം സഹിച്ചു, താൻ ഒരു പാവം മനുഷ്യനാണെന്നും അമൃതയാണ് പ്രശ്നക്കാരിയെന്നുമുള്ള ഇമേജ് ബാല ഉണ്ടാക്കി അതാണ് അമൃതയെ ആളുകൾ ഇങ്ങനെ കുറ്റപ്പെടുത്താൻ കാരണം, ബാലയുടെയും അമൃതയുടെയും പഴയ ഇന്റർവ്യൂ കണ്ടപ്പോഴെ മോള് എന്ത് മാത്രം സഹിക്കുന്നുണ്ടായിരുന്നു.... എന്ന് തോന്നീട്ടുണ്ട്, എന്നിങ്ങനെ പോകുന്നു കമന്റുകൾ












Click it and Unblock the Notifications