നിരവധിപേരാണ് വിവരം തിരക്കിയത്, പ്രാർഥിച്ച എല്ലാവർക്കും നന്ദി, സ്നേഹം; അഭിരാമി സുരേഷ്
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട സഹോദരങ്ങളാണ് അമൃത സുരേഷും അഭിരാമി സുരേഷും. അടുത്തിടെ അഭിരാമി സുരേഷിന് ഒരു അപകടം പറ്റിയിരുന്നു. മിക്സി പൊട്ടിത്തെറിച്ചാണ് പരിക്കേറ്റത്. കുക്കിംഗ് വീഡിയോ ചെയ്യുന്നതിനിടയിലാണ് അഭിരാമിക്ക് പരിക്ക് പറ്റിയത്. അഭിരാമി തന്നെയാണ് തനിക്ക് അപകടം പറ്റിയ വിവരം പങ്കുവെച്ചത്. ഇപ്പോൾ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് അഭിരാമി.
മുറിവുകൾ ഏറെക്കുറെ ഭേദമായെന്നും വളരെ കുറച്ച് മരുന്നുകൾ കഴിച്ചാൽ മാത്രം മതിയെന്നും അഭിരാമി പറഞ്ഞു. നിരവധിപേരാണ് ഫോൺകോളിലൂടേയും മെസേജുകളിലൂടെയും തന്റെ സുഖവിവരം തിരക്കിയതെന്നും പ്രതീക്ഷിക്കാത്തവർ പോലും വിളിച്ച് സംസാരിച്ചെന്നും അഭിരാമി പറഞ്ഞു. തന്നെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥനയും പിന്തുണയുമാണ് പരിക്കിൽ നിന്ന് അതിവേഗം മുക്തി നേടാൻ സഹായിച്ചതെന്നും അഭി പറഞ്ഞു.

ഈ വർഷം വളരെ ദുർഘടമായിരുന്നു. ശരിയാണ് ഒരു ഭാഗത്ത നമ്മുടെ കട വന്നു. പക്ഷേ ഒരിക്കലും റീപ്ലേയ്സ് ചെയ്യാൻ സാധിക്കാത്ത വലിയൊരു നഷ്ടം നമ്മുടെ ഫാമിലിയിൽ വന്നതാണ്. അച്ഛൻ ഞങ്ങളെ വിട്ടുപോയ വർഷമാണ്. ഒരിക്കലും റിക്കവർ ആവാൻ പറ്റാത്ത ഒരു വേദനയാണ്. അച്ഛൻ എവിടെയാണെങ്കിലും അച്ഛൻ ഞങ്ങൾക്ക് തന്നിട്ടുള്ള കലയാണെങ്കിലും അച്ഛൻ ഞങ്ങൾ ഹാപ്പിയായിരിക്കാൻ ആഗ്രഹിക്കുന്ന ആളാണ് അഭിരാമി പറഞ്ഞു.
നവംബർ അവസാനമാണ് പാചകത്തിനിടെ അഭിരാമിക്ക് പരിക്കേറ്റത്. മാങ്ങ കൊണ്ട് രസം ഉണ്ടാക്കുന്നതിനടയിൽ ആണ് അപകടം ഉണ്ടായത്യ മിക്സ് പൊട്ടിത്തെറിച്ച് അതിന്റെ ബ്ലേഡ് കയ്യിൽ തട്ടി മുറയിുകയായിരുന്നു. വലത് കയ്യിലെ 5 വിരലുകൾക്കും പരിക്കേറ്റിരുന്നു. കയ്യിൽ ചെറിയ രീതിയൽ പൊള്ളലുമേറ്റു.
അപകടത്തിന് തൊട്ടുപിന്നാലെ തന്നെ വീഡിയോ പങ്കുവെച്ചിരുന്നു. ആദ്യം കുക്കിംഗുമായിബന്ധപ്പെട്ട കുറച്ച് കാര്യങ്ങൾ പറയുന്നത് പിന്നീട് അപകടം സംഭവച്ചതിനെക്കുറിച്ച് പറയുന്നതുമാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. ഇത് വളരെ ഹാപ്പിയായി പോയിക്കാെണ്ടിരുന്ന കണ്ടന്റായിരുന്നു.
പെട്ടെന്ന് മാങ്ങയാണോ സമയമാണോ മിക്സിയാണോ എന്താണ് ചതിച്ചത് എന്ന് അറിയില്ല. പെട്ടെന്ന് ഗംഭീരമായി ഒരു പണി കിട്ടി എന്നാണ് അഭിരാമി അന്ന് പറഞ്ഞത്. മങ്ങ ഇട്ടശേഷം മിക്സി തെറിച്ച് ബ്ലേഡ് തന്റെ കയ്യിൽ കൊണ്ടൂ എന്നും താരം പറഞ്ഞിരുന്നു.
എന്തായാലും അഭിരമായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിരിക്കുകയാണ്. ആരാധകർക്കും സന്തോഷത്തിൽ ആണ്.












Click it and Unblock the Notifications