ഇത് നമുക്കുള്ള മെസ്സേജ് മാത്രമല്ല ബാലയ്ക്കുള്ള മെസ്സേജ് കൂടിയാണ്; ചർച്ചയായി അമൃതയുടെ കുറിപ്പ്
ബാല വീണ്ടും വിവാഹതിനായതിന് പിന്നാലെ ബാലയുടെ മുൻഭാര്യമാരായ അമൃതയുടെയും എലിസബത്തിന്റെയും പ്രതികരണം അറിയാനാണ് ആരാധകർ കാത്തുനിൽക്കുന്നത്. അമൃത കഴിഞ്ഞ ദിവസം അമ്പലത്തിൽ പോയി പുഞ്ചിരിച്ച് നിൽക്കുന്ന ഒരു ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ മറ്റൊരു കുറിപ്പാണ് അമൃത പങ്കുവെച്ചിരിക്കുന്നത്.
ജീവിതം നിങ്ങൾക്ക് നേരെ എന്തൊക്കെയെറിഞ്ഞാലും ഒരു പുഞ്ചിരിക്ക് അതെല്ലാം സുഖപ്പെടുത്താൻ സാധിക്കും. അത് സന്തോഷത്തിന്റെ അടയാളം മാത്രമല്ല, അത് ശക്തിയുടെയും പ്രതിരോധത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണ് എന്ന് അമൃത പറയുന്നു. പ്രതീക്ഷ പങ്കുവെയ്ക്കുന്നതാണ് അമൃതയുടെ ഫേസ്ബുക്ക് പോസ്റ്റ്.

എന്നാൽ ഇംഗ്ലീഷിലാണ് താരം കുറിപ്പ് പങ്കുവെച്ചത്. അതുകൊണ്ട് തന്നെ പറഞ്ഞത് മനസ്സിലായില്ലെന്ന് ധാരാളം പേർ കമന്റായി പറയുന്നുണ്ട്. എന്നാൽ ബാലയ്ക്ക് കൂടി മനസ്സിലാകാൻ വേണ്ടിയായിരിക്കും ഇംഗ്ലീഷിൽ എഴുതിയത് എന്നാണ് ചിലർ പറയുന്നത്.
ഞങ്ങൾ മലയാളികളല്ലേ ഇംഗ്ലീഷ് വായിച്ചെടുത്ത് ട്രാൻസിലേറ്റ് ചെയ്തു വരുമ്പോൾ തന്നെ ഒരു സമയമെടുക്കും. മലയാളത്തിൽ പറഞ്ഞുകൂടെ എന്ന് ബിഗ് ഫാൻ എന്നാണ് ഒരു കമന്റ്, ഈ കമന്റിന് അയ്യോ സോറി എന്ന് അമൃത മറുപടി നൽകിയിട്ടുണ്ട്. ചിലർ അമൃത പറഞ്ഞ കാര്യം പരിഭാഷപ്പെടുത്തി കമന്റ് ഇട്ടിട്ടുണ്ട്.
അമൃതയുടെ കുറിപ്പിൽ പറയുന്നത്.
ജീവിതത്തിൽ ഒരുപാട് സഹിച്ചതായി തോന്നിയ സമയമുണ്ടായിരുന്നു. ആഴത്തിലുള്ള വേദനകൾ അതിന്റെ ഭാരം എല്ലാം തന്റെ സന്തോഷം കവർന്നെടുക്കാൻ ശ്രമിച്ചുവെന്നും എങ്കിലും ആ നിമഷങ്ങളിൽ താൻ ശക്തമായൊരു പാഠം പഠിച്ചെന്നും അമൃത പറഞ്ഞു. ജീവിതം നിങ്ങൾക്ക് നേരെ എന്തൊക്കെയെറിഞ്ഞാലും ഒരു പുഞ്ചിരിക്ക് അതെല്ലാം സുഖപ്പെടുത്താൻ സാധിക്കും. അത് സന്തോഷത്തിന്റെ അടയാളം മാത്രമല്ല, അത് ശക്തിയുടെയും പ്രതിരോധത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണ്.
പല പരീക്ഷണങ്ങൾ നേരിട്ടിട്ടുണ്ടെന്നും ആളുകൾ തന്നെ കീറിമുറിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ നിങ്ങൾ നിങ്ങളിൽ വിശാ്വസിക്കുമ്പോളും നിങ്ങളെ ശരിക്കും സ്‌നേഹിക്കുന്നവരിലും വിശ്വസിക്കുന്ന കാലത്തോളം എന്തും നേരിടാൻ സാധിക്കുമെന്ന് മനസ്സിലായെന്നും അമൃത പറഞ്ഞു. നിങ്ങൾ ഈ കാണനുന്ന ഈ പുഞ്ചിരി വെറുകാട്ടിക്കൂട്ടലല്ല, ഞാൻ തോൽക്കാൻ വിസമ്മതിക്കുന്നുവെന്നതിന്റെ ഓർമ്മപ്പെടുത്തലാണ്. എനിക്ക് എല്ലാത്തിലും പുഞ്ചിരിക്കാൻ കഴിയുമെങ്കിൽ നിങ്ങൾക്കും കഴിയും, അമൃത പറഞ്ഞു.
നിങ്ങൾ കടന്നുപോകുന്നത് എന്തുതന്നെയായാലും നിങ്ങളുടെ ശക്തി ഉള്ളിലാണെന്ന് ഓർമ്മിക്കുക. നിങ്ങളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ഏറ്റവും പ്രധാനമായി നിങ്ങളിലുള്ള സ്‌നേഹത്തിലും വിശ്വസിക്കുക. ബുദ്ധിമുട്ടള്ളപ്പോഴും പുഞ്ചിരിച്ച് കൊണ്ടിരിക്കുക. കാരണം നിങ്ങളുടെ പുഞ്ചിരിക്ക് നിങ്ങളുടെ ലോകത്തെ പ്രകാശിപ്പിക്കാനുള്ള ശക്തിയുണ്ട്. ഒരുപക്ഷേ മറ്റാരുടെയെങ്കിൽ പോലും. കരുത്തോടെ തുടരുക. ദയയോടെ ഇരിക്കുക. നിങ്ങളുടെ സ്വന്തം യാത്രയുടെ സൗന്ദര്യത്തിൽ വിശ്വസിക്കുക, അമൃത കുറിച്ചു.












Click it and Unblock the Notifications